സഞ്ചാരികളില്ലാത്ത റെഡ് താജ്മഹൽ

താജ്മഹലിനോട് സമാനമായ കെട്ടിടം കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ നേരെ ആഗ്രയിലേക്ക് വരൂ. മനോഹരമായ ചുവന്ന താജ്മഹലിനെ കാണാൻ സാധിക്കും. റോമൻ കാത്തോലിക് സെമിത്തേരി എന്നാണ് ഈ താജ്മഹലിന്റെ അകത്തളത്തെ കുറിച്ച് അറിയാപ്പീടുന്നത് മാത്രവുമല്ല ധാരാളം ശവകുടീരങ്ങളുമുണ്ട്. താജ്മഹലിൽ കാണുന്നത് പോലെ വലിയ കവാടങ്ങൾ എന്നിവയുമൊന്നുമില്ല. കേറിവരുമ്പോൾ മനോഹാരമായ ഉദ്യാനത്തിന്റെ നടുവിലായി നമുക്ക് ചുവന്ന താജ്‌മഹൽ തല ഉയരത്തി നിൽക്കുന്നത് കാണാൻ സാധിക്കും.

ഏറ്റവും കൗതുകമെന്നാൽ സഞ്ചാരികൾ സന്ദർശിക്കേണ്ട സീസണിൽ പോലും സഞ്ചാരികളെ കാണാൻ പോലും സാധിക്കില്ല. സെമിത്തേരിയിലേക്ക് കേറിവരുമ്പോൾ ചെറിയൊരു പ്രാര്ഥനാമുറിയും സജ്ജമാണ്. ഇത്രേയധികം മനോഹരമായ സ്ഥലം ആഗ്രയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റിൽ കാണാൻ സാധിക്കില്ല. ഏറ്റവുമധികം കണ്ണുകളെ കൂടുതൽ തിളക്കമാക്കുന്നത് കടും ചുവപ്പിലുള്ള താജ്മഹലും അത്പോലെ ചുറ്റുപാടുള്ള നല്ല പച്ചപ്പും ഏറെ ഭംഗി കൂട്ടുന്നു.

ചുവന്ന താജ്മഹൽ മാത്രമല്ല ചേർന്ന് നിൽക്കുന്ന ചെറിയ കെട്ടിടങ്ങളും ഈ സെമിത്തേരിക്ക് കൂടുതൽ മാറ്റ് കൂട്ടുന്നുണ്ട്. സെമിത്തേരിയുടെ അടുത്തുള്ള ഗ്രാമവാസികൾ അല്ലാതെ പുറത്തു നിന്ന് വരുന്ന സഞ്ചാരികൾ വളരെ വിളരമാണ്. മാത്രവുമല്ല ഭയങ്കര നിശബ്തത തളം കെട്ടി നിൽക്കുന്ന ഇടമാണ്. അത്പോലെ മനോഹരമായ കൊത്തുപണികളും നിർമിതികളിൽ കാണാൻ സാധിക്കും. കെട്ടിടങ്ങൾ അധികവും ചുവന്ന കല്ലുകൾ കൊണ്ടുള്ള നിർമാണമാണ്.

ഇന്ത്യൻ പട്ടാളക്കാരനായ ജോൺ ഹെസിന്റെ ഓർമക്കായി ഭാര്യ ഹെന്നയാണ് ഈ താജ്മഹൽ പണികഴിപ്പിച്ചത്. താജ്മഹലിൽ കാണുന്നത് പോലെ കേറി പോകുന്ന വഴികളും താജ്മഹലിന്റെ ഉൾഭാഗത്ത് പണികഴിപ്പിച്ചു. ഈ താജ്മഹലിന്റെ ആകത്തളത്തിലേക്ക് കയറാനുള്ള വാതിലുകൾ അടചിട്ടിയിരിക്കുകയാണ്. അത്പോലെ താജ്മഹലിന്റെ ചിലഭാഗങ്ങളിൽ കയറി നിന്നാൽ സെമിത്തേരിയുടെ ഭൂരിഭാഗവും കൺനിറയെ കാണാൻ സാധിക്കും. മഴപെയ്തു കഴിഞ്ഞാൽ കൂടുതൽ ചുവന്ന കളറിൽ സെമിത്തേരികൾ കാണാൻ സാധിക്കും.

Leave a Reply