25 വർഷങ്ങൾക്ക് ശേഷം യെസ്ഡി തിരിച്ചെത്തി മക്കളെ

ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ബൈക്ക് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് വന്നിരിക്കുകയാണ് പുതിയ മോഡൽ യെസ്‌ടി. പണ്ട് കാലങ്ങളിൽ ബുള്ളെറ്റിനോട് കിടപിടച്ചിരുന്ന യെസ്‌ടിയുടെ ശബ്ദം ഏറെ തരംഗമായിരുന്നു. എന്നാൽ ഇപ്പോൾ ഇറങ്ങിയിരിക്കുന്ന യെസ്‌ടി ബൈക്ക് പഴേ മോഡലുമായി യാതൊരു ബന്ധവുമില്ല. എന്നാൽ പേര് കൊണ്ട് ഏറെ ആകര്ഷിപ്പിക്കുന്ന രൂപത്തിലാണ് യെസ്‌ടിയുടെ പുതിയ വരവ്. എന്നാലും പണ്ട് കാലങ്ങളിൽ അധികം മികച്ച പെർഫോമൻസ് കാണിച്ചിട്ടില്ല എന്നതാണ് സത്യം.

അതുപോലെ ജാവാ, യെസ്‌ടി എന്നിവ ചെക്ളോസ്ലോവാക്യൻ കമ്പനിയാണ്. എന്നാൽ ഇത് നിർമിക്കാനുള്ള ലൈസൻസ് ഇന്ത്യൻ കമ്പനി നേടിയതിനാലാണ് ഇന്നും നമ്മൾ നിരത്തിൽ ഈ കമ്പനികളുടെ ബൈക്കുകൾ കാണാൻ സാധിക്കുന്നത്. പണ്ട് മാന്യൻമാർ കൊണ്ട് നടന്നിരുന്ന വണ്ടിയാണ് ജാവ എങ്കിൽ യെസ്‌ടി ചെറുപ്പക്കാരുടെ വാഹനമായിരുന്നു. ഇപ്പോഴും പല സ്ഥലങ്ങളിലും യെസ്‌ടി ക്ലബുകളുണ്ട്. ക്ലാസ്സിക് ലെജൻഡ്സ് എന്ന നാമത്തിലാണ് മഹീന്ദ്രയും മറ്റൊരു കമ്പനിയും ചേർന്ന് യെസ്‌ടി ഇന്ത്യൻ വിപണിയിൽ ഇറക്കിയിരിക്കുന്നത്.

അതുപോലെ BSA എന്ന ഇരുചക്ര വാഹനവും മഹേന്ദ്ര വാങ്ങിയിട്ടുണ്ട്. നിലവിൽ യെസ്‌ടി മൂന്നു ബൈക്കുകളാണ് കൊണ്ട് വന്നിരിക്കുന്നത്. അതിൽ പ്രധനപ്പെട്ടതാണ് സ്‌ക്രാംബ്ലർ. മറ്റൊന്നാണ് അഡ്‌വെഞ്ചർ എന്ന മോഡലാണ്. ഏകദേശം ഹിമാലയ ബൈക്കിന്റെ അതെ രൂപമാണ് ഇതിനും സംവിധാനിച്ചിരിക്കുന്നത്. മൂന്നാമത്തെ മോഡൽ കൊണ്ട് ഉദ്ദേശിക്കുന്നത് റോഡ്സ്റ്റർ ആണ്. പഴേ യെസ്‌ടിയോടെ അല്പമെങ്കിലും സാമ്യമുണ്ടെകിൽ റോഡ്സ്റ്ററിനോടാണ്.

തുടക്കത്തിൽ തന്നെ മൂന്നു വിത്യസ്ത രീതിയിലാണ് യെസ്‌ടി വന്നിരിക്കുന്നത്. അഡ്‌വെഞ്ചർ ബൈക്ക് എവിടെയും കൊണ്ട് പോകാൻ പറ്റിയ ബൈക്കാണ്. അതുപോലെ റോഡ്സ്റ്റർ അത്യാവശ്യം ഓഫീസിൽ പോയി വരൻ പറ്റുന്ന ഒന്നാണ്. എന്നാൽ സ്‌ക്രാംബ്ലർ ഓഫ് റോഡിനും അല്ലാതെയും ഉപയോഗിക്കാൻ സാധിക്കും. ജാവയിൽ കണ്ടിരിക്കുന്നത് അതെ എൻജിനാണ് യെസ്‌ടിയിൽ നൽകിയിരിക്കുന്നത്. വണ്ടിയുടെ ഹെഡ്‍ലൈറ്റിൽ തന്നെ യെസ്‌ടി എന്നതിന്റെ Y നൽകിയിട്ടുണ്ട്.

PRICE

ROADSTER: ₹1,98,142

SCRAMBLER: ₹2,04,900

ADVENTURE: ₹2,09,900

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക

Leave a Reply