നാല്പത്തിയഞ്ചു മുതൽ നൂറു ഡിഗ്രീ ചൂടിൽ ഒഴുകുന്ന പുഴയെ കുറിച്ച് കേട്ടിട്ടുണ്ടോ. അല്ലെങ്കിൽ അതിന്റെ ഓരത്തെ കാഴ്ചകൾ കണ്ടിട്ടുണ്ടോ. ലോകത്തെ ഏറ്റവും വലിയ മഴക്കാടുകളിൽ ഒന്നായ ആമസോൺ മഴക്കാടിലാണ് തിളച്ചു മറിയുന്ന പുഴയുടെ വിശേഷങ്ങൾ. ആമസോൺ കാടുകളുടെ ഭാഗമായ തെക്കേ അമേരിക്കയിലെ പെറുവിലെ ഭാഗത്തായി തിളച്ചു മറിഞ്ഞു ഒഴുകുന്ന ഈ നദിയുടെ പേര് ലാ ബോംബാ എന്നാണ് അറിയപ്പെടുന്നത്.
ധാരാളം നിഗൂടതകൾ നിറഞ്ഞ കഥകൾ ഈ നദിയുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നു. അതിലൊന്ന് സ്പെയിൻ പടയാളികൾ തെക്കേ അമേരിക്കയിൽ എത്തിച്ചേരുകയും അവിടെയുള്ള ഇങ്കാ രാജവംശത്തെ പരാജയപ്പെടുത്തുകയും ഇങ്കാ രാജവംശത്തിന്റെ അവസാനത്തെ രാജാവിനെയും കൊലപ്പെടുത്തി ഭരണം സ്ഥാപിക്കുകയും ചെയ്തു. ശേഷം സ്പാനിഷ് പട്ടാളക്കാർ ആമസോൺ കാടുകൾ പിടിച്ചെടുക്കാൻ വേണ്ടി പ്രവേശിച്ചു.
പക്ഷെ ആമസോൺ കാടുകളിൽ പ്രവേശിച്ച സ്പാനിഷ് പട്ടാളക്കാർ തിരിച്ചുവന്നില്ല. അവരെല്ലാം തിളക്കുന്ന നദിയിൽ വീണ് വെന്തു മരിക്കുകയും മാത്രവുമല്ല കൊല്ലപ്പെട്ട ഇങ്കാ രാജാവിന്റെ ശാപമാണെന്നും നാട്ടുകാർ പ്രചരിപ്പിച്ചത്. എന്നാൽ ഇതിന്റെ യാഥാർഥ്യം തിരക്കി ആരും ഈ പുഴയുടെ പിന്നാലെ പോയില്ല എന്നാൽ 2011 ൽ തെർമോ ശാസ്ത്രജ്ഞനും അതിലുപരി നാട്ടുകാരനുമായ ആൻഡ്രോ റൂസ്സോ എന്ന യുവാവ് ഈ നദിയെ കുറിച്ച് അന്വേഷിച്ചു ഇറങ്ങി.
ആൻഡ്രോ റൂസ്സോ പറയുന്നത് ഒരു നദി തിളച്ചു മറിയണെമെങ്കിൽ തൊട്ടടുത്തായി അഗ്നിപർവ്വതങ്ങളോ അത്പോലെ എന്തെങ്കിലും ഉണ്ടാവണം എന്നാൽ ഈ പുഴയുടെ അടുത്തായി അങ്ങനൊരു അഗ്നിപർവതവും ഇല്ല എന്നതാണ് കൗതുകം. എന്നാൽ ആൻഡ്രോ റൂസ്സോയുടെ കണ്ടെത്തലുകൾ ഇതായിരുന്നു, പുഴയുടെ അടിഭാഗത്തായി വിള്ളലുകലുള്ളതായി കണ്ടെത്തുകയും അതിന്റെ വിള്ളലുകളിൽ നിന്ന് താപവാതകം ഉയർന്നു വരുന്നതിനാലാണ് വെള്ളം തിളക്കാനുള്ള കാരണം.
