ഇന്ത്യൻ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ലണ്ടനിലേക്ക് യാത്ര ചെയ്യാം

യൂറോപ്യൻ നാടുകളിലും മറ്റു ഇതര ദ്വീപുകളിലേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കാത്ത ഇന്ത്യൻ സഞ്ചാരികൾ ഉണ്ടാവില്ല. എന്നാൽ യാത്രാചെലവ് താങ്ങാവുന്നതിലും അപ്പുറം ആയതിനാലാണ് പലപ്പോഴും മറ്റു രാജ്യങ്ങളിലേക്കുള്ള യാത്ര പലപ്പോഴും തടസ്സമാകുന്നത്. പ്രധാനമായും വിമാനയാത്രയ്ക്ക് വേണ്ടിവരുന്ന ചെലവ് വളരെ കൂടുതലാണ്. എന്നാൽ ഇന്ത്യൻ സഞ്ചാരികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത കേൾക്കണ്ടേ…ഇന്ത്യൻ വംശജനായ നിനോ സിം ജഡ്ജ് നേതൃത്വം നൽകുന്ന ബ്രിട്ടനിലെ ഫ്ലൈപോപ്പ് എയർലൈൻസ് സാധാരണക്കാരനെ സന്തോഷിപ്പിക്കുന്ന രൂപത്തിലുള്ള യാത്രാനിരക്കിൽ സർവീസ് നടത്താൻ പോകുന്നു.

പ്രധാനമായും ഇന്ത്യ അടക്കമുള്ള ദക്ഷിണേന്ത്യൻ സഞ്ചാരികളെയാണ് കൂടുതലും ഈ കമ്പനി ഫോക്കസ് ചെയ്യുന്നത്. 2022 അവസാനത്തോടൊപ്പം വിമാനങ്ങളുടെ സർവീസ് ആരംഭിക്കുമെന്നാണ് കമ്പനി ഉദ്ദേശിക്കുന്നത്. ലണ്ടൻ സ്റ്റാൻസ്റ്റഡിൽ എയർപോർട്ട് ആസ്ഥാനമായ ഫ്ലൈ പോപ്പ് കമ്പനി ഉദ്ദേശിക്കുന്നത്. ബ്രിട്ടനിൽനിന്ന് ഇന്ത്യയിലെ രണ്ടാംനിര നഗരങ്ങളിലേക്ക് സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിനു മുമ്പേ തന്നെ കാർഗോ സർവീസുകൾ ഈ കമ്പനി ആരംഭിച്ചിരിക്കുന്നു. 2022 അവസാനിക്കുന്നതിനു മുമ്പ് തന്നെ രണ്ടാം നിര നഗരങ്ങളിലേക്ക് അധികം സ്റ്റോപ്പ് ഇല്ലാതെ കുറഞ്ഞ ചെലവിൽ സർവീസ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഈ ശുഭകരമായ വാർത്ത കാപ്പ എയർലൈൻസ് ലീഡർ ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടയിലാണ് നിനോ സിംഗ് പറയുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്നതിനാൽ എല്ലാവരോടും തുല്യപരിഗണന നൽകി ഒരു ജനാധിപത്യപരമായ സംരംഭം എന്ന നിലയിൽ മുന്നോട്ടു പോകാനാണ് താൻ ശ്രമിക്കുന്നു എന്നും കൂടി കൂട്ടിച്ചേർത്തു. ദക്ഷിണേഷ്യൻ പ്രവാസികളെ ലക്ഷ്യംവെച്ചുള്ള ഈ ബിസിനസിന് ഇന്ന് പ്രധാനമായും ആഫ്രിക്ക, കരീബിയൻ, കരീബിയൻ മേഖലകളിലേക്കാണ് സർവീസുകൾ ആലോചിക്കുന്നത്. ഓരോ 24 മണിക്കൂറിലും വിമാനങ്ങൾ സ്റ്റാൻസ്റ്റൈഡിൽ തിരിച്ചെത്തുന്ന മാതൃകയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രാദേശിക വിമാന കമ്പനികളുമായി ചേർന്ന് ആലോചിച്ചുകൊണ്ട് കുറഞ്ഞ നിരക്കിൽ എയർലൈൻ നെറ്റ്‌വർക്ക് രൂപീകരിക്കാനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട് എന്നാണ് നിനോ സിംഗ് ജഡ്ജ് കൂട്ടിച്ചേർത്തത്. തുടക്കത്തിൽ തന്നെ ലണ്ടനിൽനിന്ന് കൊച്ചി അടക്കം ഏഴ് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ഫ്ലൈ പോപ്പിനെ തുടക്കത്തിലുള്ള ഉദ്യമം. ഹൈദരാബാദ്, ചണ്ഡീഗഡ്, ഗോവ, കൊൽക്കത്ത, അഹമ്മദാബാദ് അമൃത്സർ എന്നീ നഗരങ്ങളിലാണ് തുടക്കത്തിലുള്ള യാത്ര ഉദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കുന്നതാണ്

Leave a Reply