
SHEBIN JABBAR
TRAVELLER
ചിത്രങ്ങൾ പകർത്തിയത്: RINOD CHANDRAN
മൂന്നു വർഷങ്ങൾ ആയുള്ള കാത്തിരിപ്പ്മാറി മാറി പോയ അവസരങ്ങൾകാലാവസ്ഥ കൊണ്ടും ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടും പകുതി വെച്ച് പിന്മാറിയവരുടെ അനുഭവ കഥകൾ6,129 ft ഉയരം 46 km നടത്തം
യാത്രകൾ തന്ന സൗഹൃദങ്ങൾ
ഒരിക്കലും മറക്കാത്ത നിമിഷങ്ങൾ
പ്രകൃതിയുടെ മുന്നിൽ നമ്മൾ ഒന്നുമല്ല എന്നു മനസിലാക്കി തന്ന നിമിഷങ്ങൾ
ദാഹിച്ചാലും വിശന്നാലും 6129ft ഉയരത്തിൽ ചെന്നാലും നമുക്ക് വിധിയുണ്ടേൽ വയറു നിറച്ചു fruits ഉം nuts ഉം കിട്ടും എന്നു മനസിലായത്
സന്തോഷം കൊണ്ടും ആശ്വസം കൊണ്ടും കണ്ണ് നിറഞ്ഞു തുളുമ്പും എന്ന് മനസിലായത്…
ശരീരത്തിനും മനസിനും എന്തൊക്കെ വയ്യായ്കയുണ്ടെല്ലും.. മലയിൽ നിന്നോഴുകി വരുന്ന തണുത്ത വെള്ളത്തിൽ ഒന്ന് മുങ്ങി നിവാര്ന്നാൽ തീരാവുന്നേ ഒള്ളൂ എന്നുള്ള തിരിച്ചറിവ്
എന്തൊക്കെ സംഭവിച്ചാലും അതു തരണം ചെയ്ത് ആ കാലും വെച്ച് നിങ്ങൾ കയറിയില്ലേ ഷമീർക്ക Sharief Shameer ഇങ്ങള് പൊളി യാണ്….
ദിവസങ്ങളോളം ഫോൺ ഇല്ലാതെ നമ്മളോടൊപ്പം കൂടിയതിനു മനസറിഞ്ഞു ചിരിച്ചതിനു..
രഞ്ജിയേട്ട Ranji Paramanatha Thomas …… ഇങ്ങള് നടന്നു കഴിഞ്ഞു വന്നു വേദനകൊണ്ട് പുളഞ്ഞിരിക്കുന്ന കാലിൽ ചെയ്ത് തന്ന മസ്സാജ്… ഇങ്ങള് സൂപ്പർ ആണുട്ടോ..
പിന്നെ… ആറ്റം ബോംബിനെ കുറിച്ചും അവലോസ് ഉണ്ടായെയും കുറിച് ഒരാളോട് നേരം വെളുക്കുവോളം സംസാരിച്ചിരിക്കാൻ പറ്റിയാൽ അവർ നിങ്ങളുടെ ചങ്കുകൾ അല്ലാതെ മറ്റൊന്നുമല്ല…. അങ്ങനെയുള്ള…
എന്റെ ചങ്കുകൾ റിനു മോൻ Rinod Chandran … ജെസ്. Jez .
Jes…അവസാന രാത്രി നേരം വെളുക്കും വരെ നമ്മൾ സംസാരിച്ചിരുന്നത്.. ഈ യാത്ര നിനക്ക് എത്രത്തോളം വിലപ്പെട്ടത് ആണെന്ന് എനിക്ക് മനസിലായി…. നമ്മൾ തകർക്കും അളിയാ ഇനിയും ഒരുപാട്
വീഴ്ചയിൽ കൈപിടിച്ചു തന്നവരോടും ഏറ്റവും കൂടുതൽ അഗസ്ത്യനോട്… അദ്ദേഹം വിചാരിച്ചാൽ മാത്രമേ അവിടെ എത്തുള്ളു എന്നുള്ള കാണിക്കാരുടെ വിശ്വാസം…. പുള്ളിക് നമ്മളെ പെരുത്തിഷ്ട്ടായി… അല്ലേൽ ഇതുവരെ ഇല്ലാത്ത ഇത്രയും നല്ല കാലാവസ്ഥയും… അതിനു മുകളിൽനമുക്കായ് വന്ന ഭക്ഷണങ്ങൾ.. ഉറപ്പാ നമ്മൾ ആയിരിക്കും ഒന്നും പ്രതീക്ഷിക്കാതെ പുള്ളിയെ പോയി കണ്ടവർ….
Never ending memories..










































