ഓഫ് റോഡ് വീരന്മാരുടെയും ട്രെക്കിങ്ങ് പ്രാന്തന്മാരുടെയും ഇടമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇടുക്കിയോട് തൊട്ടുരുമ്മി കിടക്കുന്ന ഇലവീഴാപ്പൂഞ്ചിറ. ആരെയും വിസ്മയിപ്പിക്കുന്ന മലയോരവിനോദ കേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ കോട്ടയത്തു നിന്ന് ഏകാദശം 60 കിലോമീറ്റർ മാത്രമാണ്. 3200 അടി ഉയരത്തിൽ നിൽക്കുന്ന നയനവിസ്മയത്തോടു ബാക്ക്ഗ്രൗണ്ട് ക്യാൻവാസ് നൽകുന്നത് ഇല്ലിക്കൽ കല്ലാണ്. ഇല്ലിക്കൽ കല്ലിൽ വരുന്ന സഞ്ചാരികൾ ഇലവീഴാപ്പൂഞ്ചിറയിലേക്ക് വരാതിരിക്കില്ല.
ട്രെക്കിങ്ങ് ചെയ്ത വരുന്ന സഞ്ചാരികൾക്കു ഇലവീഴാപ്പൂഞ്ചിറയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ഡി.ടി.പി.സി. നിലവിൽ പതിനഞ്ചു പേർക്ക് സുഖമായി താമസിക്കാനുള്ള ഡോർമെന്ററി ഡി.ടി.പി.സി യുടെ നേതൃത്വത്തിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. മഴകലങ്ങളിൽ മനോഹരമായ തടാകങ്ങളാൽ തഴുകുന്ന താഴ്വരകളാകും ഇലവീഴാപ്പൂഞ്ചിറ. കണ്ണുകളുടെ മനംകവരുന്ന കാഴ്ചകളാണ് ഇലവീഴാപ്പൂഞ്ചിറയും അതിനെ വാരിപ്പുണർന്നു നിൽക്കുന്ന ചുറ്റുപാടും.
വൃക്ഷങ്ങൾ ഇല്ലാത്തതിനാലും പൂഞ്ചിറയിൽ ഇലകൾ വീഴാത്തതിനാലായിരിക്കാം ഇലവീഴാപ്പൂഞ്ചിറ എന്ന് പേര് വരാൻ കാരണം. എന്നാൽ മഹാഭാരത കഥയുമായും ഈ മലയുടെ വിശേഷങ്ങൾ പറയപ്പെടുന്നുണ്ട്. അതായത് പാണ്ഡവന്മാരുടെ വനവാസകാലങ്ങൾ ഈ മലയുടെ മുകളിൽ വസിച്ചതായും പറയപ്പെടുന്നു. ഇടുക്കി പ്രേമികളുടെ പ്രധാന ഇഷ്ടകേന്ദ്രം തന്നെയാണ് ഇലവീഴാപ്പൂഞ്ചിറ. മൂലമറ്റം പ്രദേശത്തേക്ക് സഞ്ചരിക്കുമ്പോൾ കാഞ്ഞാർ എന്ന ഭാഗത്ത് നിന്ന് കേവലം ഏഴു കിലേമീറ്റർ മാത്രമാണ് ഇവിടെക് എത്തിച്ചേരേണ്ട ദൂരം.
ബസിൽ യാത്ര ചെയ്യുന്നവർക്ക് തൊടുപുഴ സ്റ്റാൻഡിൽ നിന്നും യാത്ര തിരിക്കുന്നതാണ് ഉചിതം. ഇലവീഴാപ്പൂഞ്ചിറ സന്ദർശിക്കുന്നവർക്ക് മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നിവിടങ്ങൾ സഞ്ചരിക്കാനും സഞ്ചാരികൾ മറക്കാറില്ല. ഉദയത്തിന്റെയും അസ്തമയത്തിന്റെയും വശ്യമായ സൗന്ദര്യമാണ് സഞ്ചാരികൾക്ക് മുൻപിൽ തുറന്നുകാണിക്കുന്നത്. ട്രെയിൻ മാർഗം വരുന്നവർ പരമാവധി കോട്ടയം റയിൽവേ സ്റ്റേഷൻ വഴി പോകാൻ ശ്രമിക്കുക.
സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാദകൾ പാലിക്കുക. വരും തലമുറക്ക് പഴമയുടെ തനിമ മനഷ്ടപെടാതെ തന്നെ നമുക്ക് കാത്തുസൂക്ഷിക്കാം.
