മലപ്പുറത്തെ അത്ഭുത ഉദ്യാനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. വേറെ എവിടെയുമില്ല മലപ്പുറം കോട്ടകുന്നിലാണ് ഈ അത്ഭുതം. അത്ഭുതമാക്കാൻ ഏറെ സഹായകമാക്കിയത് ലോക്‌ഡോൺ കാലത്താണ്. കൂടുതൽ ഭംഗിയിലും വശ്യസൗന്ദര്യത്താലും ഏറെ മികച്ചതാക്കി മലപ്പുറത്തെ മിറാക്കിൾ ഗാർഡൻ. ഇടതൂർന്ന മരങ്ങളുടെ ഇടയിലൂടെ നടപ്പാതയും മൺകട്ട കൊണ്ടുള്ളൻനിർമിതിയിലുള്ള കെട്ടിടങ്ങളും ഏറെ സൗന്ദര്യം നൽകുന്ന കാഴ്ചയാണ്.
പഴേ കാലം മുതൽക്കേ ഏറെ പ്രസിദ്ധമാണ് കോട്ടക്കുന്ന് ഉദ്യാനം എന്ന നാമധേയത്തിൽ. ഒരു അത്ഭുതമായി പണികഴിപ്പിച്ചത് ഈ കുറഞ്ഞ കാലം കൊണ്ടാണ്. പണ്ടുമുതൽക്കേ കോട്ടകുന്നിലേക്ക് ആളുകൾ സായാന്ഹങ്ങളിൽ ആസ്വദിക്കാനും സല്ലപിക്കാനും എത്തിച്ചേരാറുണ്ട്. എന്നാൽ ഇപ്പോൾ പൂർണ രൂപത്തിൽ പണികഴിപ്പിച്ചതിനാൽ സഞ്ചാരികളുടെ ഒരു ഇഷ്ട കേന്ദ്രം കൂടിയായിട്ടുണ്ട്. എന്നാൽ ദീർഘകാല അടച്ചിടലിനു വിരാമം കുറിച്ചാണ് പുതിയൊരു ഘടനയിലും ഭാവത്തിലുമായി രൂപം കൊണ്ടത്.
ഏറ്റവും കൗതുകമൂറുന്ന കാഴ്ച നടപ്പാതയെ അനാവരണം ചെയ്ത നിൽക്കുന്ന ഹൃദയത്തിന്റെ രൂപത്തിലുള്ള കമ്പികളും അതിന്റെ മുകളിൽ ചെടിച്ചട്ടികളുമാണ്. അത്പോലെ വിശാലമായ ഉദ്യാനങ്ങളും ചെടി ചട്ടികൾ തൂക്കിയിട്ടിരിക്കുന്ന ചെറിയ നിർമിതികളും ഏറെ ആസ്വാദ്യകരമാണ്. ഇപ്പോഴും നിർമിതികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സഞ്ചാരികളെ വരവേൽക്കാനായി നിരവധി നിർമിതികൾ നിർമിച്ചുകൊണ്ടിരിക്കുന്നു.
പാശ്ചാത്യരാജ്യങ്ങളുടെ നിർമിതികളുമായി ഏറെ സാമ്യം തോന്നുമെങ്കിലും മിറാക്കിൾ ഗാർഡൻ നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടിലാണ്. ലോക്ഡൗൺ കഴിഞ്ഞു കോട്ടക്കുന്ന് കാണാൻ വരുന്ന സഞ്ചാരികൾ കാണാൻ പോകുന്ന കാഴ്ച വേറെ ഒന്നായിരിക്കും.പലസ്ഥലങ്ങളും അടച്ചു കിടക്കുന്ന സമയങ്ങളിൽ വൃത്തിയില്ലായ്മ തോന്നിക്കും എന്നാൽ കോട്ടക്കുന്ന് ദിവസും വളരെ വൃത്തിയോടെയാണ് പുലർകാല വെട്ടം വീശുന്നത്.
