പലിവാലി ബ്രാഹ്മണ വിഭാഗത്തിൽപെട്ട ആയിരത്തിലേറെ ആളുകൾ പകലായപ്പോൾ കാണ്മാനില്ല. മാത്രവുമല്ല വീടുകൾ ഒഴിച്ച് മൃഗങ്ങളും സർവ്വവസ്തുക്കളും കാണ്മാനില്ല. ആറുനൂറ്റാണ്ടിലേറെ ഗ്രാമത്തിന്റെ സന്തോഷവും സങ്കടങ്ങളുമെല്ലാം ഒരുമിച്ചു പങ്കിട്ട ഒരു പറ്റം ജനങ്ങൾ എവിടെപ്പോയെന്നു ആർക്കും ഒരു സൂചന പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് നമ്മുടെ രാജസ്ഥാനിലെ ജയ്സാൽമാർ ജില്ലയിലാണ് കുല്‍ധാര എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കുല്‍ധാര സന്ദർശിക്കുന്നവർക്കും ഭയാനകമായ കാഴ്ചകളാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ജയ്സാൽമാർ ജില്ലയിൽ നിന്ന് ഏകദേശം പതിനെട്ടു കിലോമീറ്റർ അകലെയാണ് കുൽധാര ഗ്രാമം ആളനക്കമില്ലാതെ കിടക്കുന്നത്. മന്ത്രിയുടെ പ്രേമഭാജനത്തെ ഗ്രാമവാസികൾ നൽകാത്തതിന്റെ പേരിൽ നികുതികൂട്ടുകയും തുടർന്ന് ഗ്രാമം ഒന്നടങ്കം പലായനം ചെയ്തതാണെന്നും കഥയുണ്ട്. ഭൂമി കുലുക്കം ഉണ്ടാവുകയും തുർന്ന് തങ്ങളുടെ ആവിശ്യവസ്തുക്കൾ എടുത്തുകൊണ്ട് ഓടിരക്ഷപെട്ടതാണെന്നും കഥയുണ്ട്.
ഇപ്പോഴും ജനങ്ങൾക്ക് രാത്രികാലങ്ങളിൽ താമസിക്കാനും പേടിയാണ്. കൃത്യമായ വിവരണങ്ങൾ ആർക്കിയോളജിക്കൽ വിഭാഗം കണ്ടെത്തിയിട്ടില്ല എന്നാണ് അറിവ്. എന്നാലും ഇതിന്റെ നിഗൂഢതകൾ അറിയാൻ ധാരാളം സഞ്ചാരികൾ ഇവിടേക്ക് ഒഴുകുന്നുണ്ട്. ഇപ്പോൾ കുൽധാര സഞ്ചാരികൾക്ക് വേണ്ടി തുറന്നിടും വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യയിലെ പേടിപ്പിക്കുന്ന സ്ഥലങ്ങളിൽ മുൻനിരയിൽ എണ്ണപെടുന്ന സ്ഥലം കൂടിയാണ് കുൽധാര.
കുൽധാരയുടെ കാഴ്ച സഞ്ചാരിൾക്ക് പേടിയുടെ തീവ്രത കൂട്ടുന്നുണ്ട്. പലിവാല്‍ വിഭാഗക്കാര്‍ കുൽധാരയെ ശപിച്ചത് കാരണമാണ് ഇപ്പോഴും ജനവാസം പുനഃക്രമീകരിക്കാൻ കഴിയാത്തത് എന്നാണ് കേട്ടുകേൾവി. കുൽധാര മാത്രമല്ല രാജസ്ഥാനിലും അടുത്തുള്ള സമസ്തങ്ങളുമായി 80 ഗ്രാമങ്ങളും കാണാതായി എന്നും പറയപ്പെടുന്നു. കുൽധാരയിൽ ഏകദേശം നാണൂറിലധികം വീടുകൾ ഉണ്ടായിരുന്നു. മാത്രവുമല്ല ആചാരമുറകൾ പാലിച്ചു പോയിരുന്ന ഒരു ഗ്രാമം കൂടിയായിരുന്നു പലിവാല്‍ വിഭാഗക്കാര്‍

3 comments