പശ്ചിമ മലനിരകളോട് കുശലം പറയുന്ന കോഴിക്കോടിന്റെയും മലപുറത്തിന്റെയും അതിർത്തിയിൽ സ്ഥിതി മനോഹരമായ ഹൈറേഞ്ചാണ് കക്കാടംപൊയിൽ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2200 അടി ഉയരത്തിൽ സ്ത് ചെയ്യുന്ന കക്കാടംപൊയിലിലേക്ക് നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകുന്നത്. മലപ്പുറം നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലും അത്പോലെ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമായി വിസ്തൃതിയിലായി കിടക്കുകയാണ് കക്കാടംപൊയിൽ.
മലനിരകളെ ആസ്വദിക്കുന്നതോടൊപ്പം ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും ആസ്വദിച്ചുകൊണ്ട് കക്കാടംപൊയിൽ സഞ്ചരിക്കാം. ഗവിയുടെ മറ്റൊരു പകർപ്പാണെന്നാണ് സഞ്ചാരികളുടെ അനുഭവം പറച്ചിൽ. വന്യമൃഗങ്ങൾ വിത്യസ്ത തരം പക്ഷികൾ ഔഷധ ചെടികൾ എന്നിവയാൽ സമൃദ്ധമാണ് കക്കാടംപൊയിൽ. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശി ഗുഹയുമെല്ലാം കാക്കടംപൊയിൽ വരുന്ന സഞ്ചാരികൾ സന്ദർശിക്കാൻ ഒരിക്കലും മറക്കില്ല.
വാഴ, റബ്ബര്, ഏലം, ജാതിക്ക, കൊക്കോ, കുരുമുളക്, തെങ്ങ്, കവുങ്ങ് എന്നിങ്ങനെ നീണ്ടുകിടക്കുന്നു കക്കാടംപൊയിലിലെ കൃഷിയുടെ കാഴ്ചകൾ. മാത്രവുമല്ല മനോഹരമായ ഓഫ്റോഡ് സഞ്ചാരം സമ്മാനിക്കുകയും ചെയ്യുന്നുണ്ട്. അത്പോലെ കക്കാടംപൊയിലിന്റെ അടുത്തുള്ള ടൗൺ നിലമ്പൂരിലേക്കുള്ള തീവണ്ടിയാത്ര മറ്റൊരു അനുഭവമാണ് നൽകുന്നത്. ഗ്രാമങ്ങളെ തലോടിയുള്ള നിലമ്പൂർ ഷൊർണൂർ ട്രെയിൻ യാത്രയും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
കക്കാടംപൊയിൽ ചരിത്രസാക്ഷ്യം കൂടിയാണ്. ബ്രിട്ടീഷ്കാരുടെ ശക്തമായ എട്ടുമുട്ടലിന്റെ ഭാഗമായി പഴശ്ശിരാജാവ് ഒളിവിൽ പോയ ഗുഹ എന്നും പറയപ്പെടുന്നു. എല്ലാ യാത്രകളിലും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ അത്പോലെ പ്രകൃതിക്ക് ആഘാതം എൽപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കുക. വരും തലമുറക്ക് പ്രകൃതിയുടെ തനിമയോടെ കൂടെ കാണാൻ നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം .
