ഭാംഗഡ് കോട്ട: ഇന്ത്യയിൽ പ്രവേശനം നിഷേധിച്ചിരിക്കുന്ന സ്ഥലം

അജ്ഞാതമായ ശക്തികൾ വാഴുന്ന ഭാംഗഡ് കോട്ടയിൽ ഇരുട്ടുവീണാൽ കോട്ടയിലേക്കുള്ള പ്രേവേശനം നിരോധിച്ചിരിക്കുന്നു. എന്നാൽ അതിമനോഹരമായ കാഴ്ചയാണ് ഭാംഗഡ് കോട്ട സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. രാജസ്ഥാനിലെ അൻവാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭാംഗഡ് കോട്ടയിൽ നിന്ന് നിരവധി ആളുകളെ കാണാതായിട്ടുണ്ട്. മധോ സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് ഭാംഗഡ് കോട്ടയുടെ നിർമാണം പൂർത്തീകരിച്ചത്.

രാത്രികാലങ്ങളിൽ ഭാംഗഡ് കോട്ടയിലേക്ക് പോകുന്നവർ പലപ്പോഴും അനിഷ്ടകരമായ സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഈ പറയുന്ന ശക്തികളൊന്നും ജനങളുടെ വെറും തോന്നലുകളാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇന്ത്യയിൽ എന്നല്ല ഏഷ്യയിൽ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്ഥലമാണ് ഭാംഗഡ് കോട്ട. മാത്രവുമല്ല ഭാംഗഡ് കോട്ടയുടെ സമീപവാസികളായ ഗ്രാമീണർ പോലും ഉപേക്ഷിച്ച ഇടം കൂടിയാണ്.

ശക്തിയുള്ള വായുവിന്റെ സമ്മർദ്ദം അല്ലെങ്കിൽ ശക്തി രാത്രികാലങ്ങളിൽ സഞ്ചാരികൾക്ക് അനുഭവപ്പെടുന്നതിനാൽ ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് ഭാംഗഡ് കോട്ടയിലേക്ക് രാത്രി സമയങ്ങളിൽ പ്രവേശനം നിരോധിച്ചിരിക്കുന്നു. ഒരുകാലത്തു കോട്ടയിലും സമീപപ്രദേശങ്ങളിലും ജനവാസത്താൽ നിബിഢമായിരുന്നു. എന്നാൽ തുടർച്ചയായ ആളുകളെ കാണാതാവുകയും തുടർന്നുള്ള പേടിപ്പെടുത്തുന്ന സംഭവങ്ങൾ കോട്ടയിൽ നടന്നു.

ഒരുകാലത്തു ക്ഷേത്രങ്ങളാലും കൊട്ടാരങ്ങളാലും സമൃദ്ധമായിരുന്നു എന്നാൽ പിന്നീട് കാലാന്തരങ്ങൾ കൊണ്ട് നശിക്കുകയും ഇപ്പോഴും അവിടെ അവശിഷ്ടങ്ങൾ കിടക്കുന്നുണ്ട്. മാത്രവാദിനിയുടെ ശാപം കാരണം മുഗളന്മാരുടെ ആക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും നടന്നതെന്നും കഥയുണ്ട്. അങ്ങനെ നിരവധി സംഭവങ്ങൾ കേൾക്കുന്നുണ്ട്. ഇപ്പോഴും നിഗൂഢതകൾ നിറഞ്ഞു കിടക്കുകയാണ് ഭാംഗഡ് കോട്ട.

Leave a Reply