രാജസ്ഥാനിലെ സഞ്ചാരികളുടെ പ്രധാന യാത്രാകേന്ദ്രമാണ് ജയ്സാല്‍മീര്‍ പട്ടണം. ജയ്സാല്‍മീറിൽ ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാനുള്ളത് നിരവധിയാണ്. മാത്രവുമല്ല ജയ്സാല്‍മീർ നഗരത്തിനു സ്വർണ്ണ കളറായതിനാൽ തന്നെ ഗോൾഡൻ സിറ്റി എന്ന നാമധേയത്തിലാണ് ജയ്സാല്‍മീർ അറിയപെടുന്നത്. അതിനേക്കാൾ സഞ്ചാരികളെ കൗതുകമുണർത്തുന്നത് ഇന്ത്യയിൽ തന്നെയുള്ള ഏക മരുഭൂമി ആസ്വദിക്കണമെങ്കിൽ ജയ്‌സാൽമീറിൽ നിന്ന് 41 കിലോമീറ്റർ അകലെയുള്ള സിൽക്കി മണൽത്തീരങ്ങളിലേക്കുള്ള ആവേശകരമായ യാത്രയാണ്.
ജയ്സാല്‍മീര്‍ പട്ടണത്തിന്റെ വിശേഷങ്ങൾ പറയാൻ തുടങ്ങിയാൽ രാജകീയ പ്രൗഢിയിൽ തല ഉയർത്തി നിൽക്കുന്ന ജയ്സാല്‍മീര്‍ കോട്ട തന്നെയാണ്. 1367-ൽ മഹാരവാൽ ഗാഡ്സി സിംഗ് നിർമ്മിച്ച മനുഷ്യനിർമ്മിത ജലസംഭരണിയാണ് ഗാദിസർ തടാകം. ജയ്സാല്‍മീറിൽ വസിക്കുന്നവർക്ക് ഏറെ സുപ്രധാനവും അതിലുപരി തടാകത്തിനു ചുറ്റിനുമായി മനോഹരായ ക്ഷേത്രങ്ങളും നിർമിച്ചിട്ടുണ്ട്. ക്ഷേത്ര മുഖങ്ങളിൽ നിന്ന് തടാകത്തിലേക്കുള്ള കാഴ്ച വളരെ പ്രൗഢിയുള്ളതാണ്.
ഗാഡിസാർ എന്ന നാമത്തിൽ അറിയപ്പെടുന്ന ഈ തടാകത്തിൽ ബോട്ടിംഗ് ചെയ്യാൻ നിരവധി സഞ്ചാരികളാണ് എന്തിച്ചേരുന്നത്. 3162 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഡെസേർട്ട് നാഷണൽ പാർക്ക്, സസ്യജന്തുജാലങ്ങളെ സ്നേഹിക്കുന്നവർക്ക് കൗതുകമുണർത്തുന്ന കാഴ്ചകൾ കാത്തിരിക്കുന്നുണ്ട്. പച്ചപ്പിനാൽ വിസ്‌മൃതിപൂണ്ട ചുറ്റുപാടും അത്പോലെ വിത്യസ്ത പക്ഷികളുടെ മൃഗങ്ങളുടെയും ആവാസ കേന്ദ്രമായതിനാൽ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒരു കേന്ദ്രം കൂടിയാണ്.
ജയ്‌സാൽമാർ ജില്ലയിൽ നിന്ന് ഏകദേശം പതിനെട്ടു കിലോമീറ്റർ അകലെയാണ് കുൽധാര ഗ്രാമം. പലിവാലി ബ്രാഹ്‌മണ വിഭാഗത്തിൽപെട്ട ആയിരത്തിലേറെ ആളുകൾ പകലായപ്പോൾ കാണ്മാനില്ല. മാത്രവുമല്ല വീടുകൾ ഒഴിച്ച് മൃഗങ്ങളും സർവ്വവസ്തുക്കളും കാണ്മാനില്ല. ആറുനൂറ്റാണ്ടിലേറെ ഗ്രാമത്തിന്റെ സന്തോഷവും സങ്കടങ്ങളുമെല്ലാം ഒരുമിച്ചു പങ്കിട്ട ഒരു പറ്റം ജനങ്ങൾ എവിടെപ്പോയെന്നു ആർക്കും ഒരു സൂചന പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് നമ്മുടെ രാജസ്ഥാനിലെ ജയ്‌സാൽമാർ ജില്ലയിലാണ് കുല്‍ധാര എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. Read more
ജയ്സാല്‍മീറിന്റെ മനോഹരയ കാഴ്ചകളും വിശേഷങ്ങളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
