പ്രകൃതി വരച്ചെടുത്ത കേരളാംകുണ്ട് വെള്ളച്ചാട്ടം

മലപ്പുറത്തിന്റെ മടിത്തട്ടിലെ മനോഹരമായ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. മലപ്പുറം ജില്ലയിലെ മനോഹരമായ മാലൊയൊരാ പ്രാദേശത്തിലെ കരുവാരകുണ്ടിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തനിനാടൻ ചിത്രമാണ് കേരളാംകുണ്ട് വരച്ചു കാണിച്ചു തരുന്നത്. യഥാർത്ഥത്തിൽ ഒലിപ്പുഴയുടെ ഉത്ഭവസ്ഥാനമാണ്‌ കാൽകുണ്ട് വെള്ളച്ചാട്ടം. കരുവാരകുണ്ടിൽ നിന്ന് അരുകിലോമീറ്റർ ജീപ്പ് സവാരി നടത്തിയാൽ ഇവിടേക്ക് എത്തിച്ചേരാം.

ഒരുപാട് ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന മണ്ണും കൂടിയാണ് കരുവാരകുണ്ട്. മലയാളത്തിലെ പ്രശസ്ത കവികളായ എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവലായ അറബിപ്പൊന്ന് വിരചിതമാകുന്നത് കരുവാരകുണ്ടിലാണ്. മാത്രവുമല്ല മലപ്പുറം ജില്ലയിൽ വെച് ഏറ്റവും മനോഹരമായ ഗ്രാമം കൂടിയാണ് കരുവാരകുണ്ട്. കരുവാരകുണ്ടിൽ നിന്ന് കേരളാംകുണ്ടിലേക്ക് പോകുന്ന വഴി പകുതി ടാർ ഇടുകയുമാണ് ശേഷം കല്ല് കൊണ്ട് പാകിയതുമാണ്.

കല്‍കുണ്ട് അട്ടിയില്‍ എത്തിയാൽ കുറുകെ ഒരു പാലവും അതിനടിയിലൂടെ കാട്ടരുവിയും ഒഴുക്കുന്നുണ്ട്. അവിടെ നിന്ന് കാൽനടയായി വേണം കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരേണ്ടത്. സ്വകാര്യവ്യക്തിയുടെ റബ്ബർ തോട്ടത്തിലൂടെയാണ് കുണ്ഡ് വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരേണ്ടത്. എപ്പോഴും തണുത്ത കാലാവസ്ഥയിൽ എപ്പോഴും സഞ്ചാരികളുടെ വരവും കാത്ത് വെള്ളച്ചാട്ടം നിശബ്തതയിലൊഴുകുന്നത് കാണാം.

അത്പോലെ അപകടങ്ങൾ ഉണ്ടാകുന്ന മേഖല കൂടിയാണ് അതിനാൽ കൂടുതൽ ശ്രദ്ധാലുവായിവേണം വെള്ളത്തിലേക്ക് ഇറങ്ങാനും ആഴങ്ങളിലേക്ക് നീന്താനും. അത്പോലെ ഏറെ കൗതുകമുണർത്തുന്ന മറ്റൊന്നാണ് വെള്ളചാട്ടത്തിൽ നിന്ന് ഒരുകിലോമീറ്റർ നടന്നാൽ അതിമനോഹരമായ ജാതിക്കൃഷിയുള്ള നട്മഗ് വാലിയിൽ എത്തിച്ചേരാൻ സാധിക്കും. കരുവാരകുണ്ടിന്റെ പ്രധാനകൃഷികളിൽ പെട്ടതാണ് ജാതിയും റബ്ബർ മുതലായവ. ചെറുപ്പക്കാരുടെ പ്രധാന കേന്ദ്രം കൂടിയാണ് കരുവാരകുണ്ട് വിനോദഇടങ്ങൾ.

Leave a Reply