കട്ടൻ ചായക്ക് വിലകൂടി കുട്ടൻ ചായക്ക് ഒരു രൂപ

കോഴിക്കോട് പാളയം മാർക്കറ്റിന്റെ ഉള്ളിലാണ് ഒരു രൂപക്ക് കിട്ടുന്ന കുട്ടൻചേട്ടന്റെ ചായ. വർഷങ്ങാളായി നടത്തിവരുന്ന കടയായതിനാൽ പണ്ടുമുതലേ ഉള്ള വിലയാണ് ഇപ്പോഴും കുട്ടൻ ചേട്ടന്റെ ചായക്കടയിൽ ഈടാക്കുന്നത്. എന്നാലും കടിക്കും ഈ അടുത്തായി അഞ്ചുരൂപയിലേക്ക് വിലക്കൂട്ടുകയായിരുന്നു.വിലകൂട്ടാൻ കാരണം കടി സ്വന്തമായി ഉണ്ടാക്കാറില്ല പകരം പുറം കടയിൽ നിന്നാണ് മേടിക്കുന്നത്. അവിടുത്തെ വില താരതമ്യേനെ കൂടിയതിനാലാണ് കടിയുടെ വില അഞ്ചു രൂപയിലേക്ക് ഉയർന്നത്.

സ്വന്തമായി കടി ഉണ്ടാക്കുന്ന അവസരത്തിൽ ചായക്കും കടയ്ക്കും ഓരോ രൂപ വീതമാണ് ഈടാക്കുന്നത്. പുറത്തു നിന്ന് ആദ്യമൊക്കെ മേടിച്ചപ്പോൾ ഒരു രൂപക്കാണ് നൽകിയത്. ഏകദേശം എട്ടുമണിക്ക് തുടങ്ങിയാൽ ഉച്ചക്ക് പന്ത്രണ്ട് മാണി വരെ കച്ചവടം ഉണ്ടാകും. എന്നാൽ ഏറ്റവും വലിയ കൗതുകം ലാഭമില്ലാതെയാണ് ഈ കച്ചവടം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത്രേം നാൾ ചെയ്ത വെച്ച നോക്കിയാൽ സ്റ്റാർ ഹോട്ടൽ തുടങ്ങാനുള്ള ലാഭം ഇതിൽ നിന്ന് ഉണ്ടാക്കാൻ സാധിക്കുമായിരുന്നു.

കച്ചവടം കൂടുന്നതിന് അനുസരിച്ചു കുട്ടൻ ചേട്ടന് നഷ്ടമാണ് യഥാർത്ഥത്തിൽ ഉണ്ടാകുന്നത്. ഒരുമാസം ഏകദേശം അറുപതിനായിരം രൂപ കയ്യിൽ നിന്നും പോകും. എന്നാലും സ്ഥിരം കുട്ടൻ ചേട്ടന്റെ ചായ ഇഷ്ടപ്പെട്ടു വരുന്നവർ നിരവധിയാണ്. കടയുടെ പേര് തന്നെ കോഴിക്കോട് അറിയപ്പെടുന്നത് ഒരു രൂപക്ക് ചായ കൊടുക്കുന്ന കട എന്നാണ് അറിയപ്പെടുന്നത്. ഇടക്കാലത്ത് മലയാള മനോരമ പത്രം നൽകിയത് കട്ടൻ ചായക്ക് വില കൂടി കുട്ടൻ ചായക്ക് ഇപ്പോഴും ഒരു രൂപ.

കഴിഞ്ഞ മുപ്പത് വർഷമായി കോഴിക്കോട് തളീ ക്ഷേത്രത്തിന്റെ ഒര്തായി കച്ചവടം നടത്തുകയാണ് കുട്ടേട്ടൻ. വീട്ടിൽ ഭാര്യ രണ്ടു കുട്ടികളുള്ള ഒരു ഗൃഹനാഥൻ കൂട്ടിയാണ് കുട്ടേട്ടൻ. മക്കളിൽ ഒരാൾ ഫാറൂഖ് കോളേജിൽ പഠിക്കുന്നു ഇളയത് കെ എം സി ടിയിൽ മെഡിക്കൽ വിഭാഗത്തിൽ പഠിക്കുന്നു. കട തുറന്നു എന്നറിയിക്കാൻ കുട്ടേട്ടൻ കടയുടെ പുറത്തേക്ക് കണ്ണും നട്ട് ഇരിക്കും അപ്പോഴേക്ക് പരിസര പ്രദേശക്കാർക്ക് മനസ്സിലാകും കുട്ടേട്ടൻ ചായപ്പീടിക തുറന്നുകാണുമെന്നു.

കൂടുതകൾ കാഴ്ചകളും വിശേഷങ്ങളും അറിയാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply