വയനാട്ടിലെ മേപ്പാടി ഗ്രാമത്തിന്റെ അഭിമാനവും ആവേശവുമാണ് സൂചിപ്പാറ വെള്ളചാട്ടം. അതിലുപരി സൂചിപ്പാറയുടെ മുകളിലേക്ക് കയറാൻ ഏകദേശംഇരുന്നൂറ് മീറ്ററിലധികം ഉയരത്തിലിരിക്കുന്ന സൂചിപ്പാറ ട്രെക്കിങ്ങ് പ്രേമികൾക്ക് ഒരു ഇഷ്ടകന്ദ്രം കൂടിയാണ് സൂചിപ്പാറ. ഏകദേശം മുന്നൂറ് അടി ഉയരത്തിൽ നിന്ന് വീഴുന്ന വെള്ളച്ചാട്ടം കാണാൻ തന്നെ വളരെ കൗതുകമുണർത്തുന്നതാണ്. മാത്രവുമല്ല തട്ട് തട്ടായുള്ള വീഛാ കാണാൻ ഏറെ മനോമാഹരമാണ്.
സൂചിപ്പാറയിൽ കാത്തിരിക്കുന്ന വിനോദങ്ങൾ നിരവധിയാണ്. പ്രധാനമായും റിവർ റാഫ്റ്റിങ് അത്പോലെ ബോട്ടിംഗ് അതിലുപരി നീന്തി തുടിക്കാനുള്ള സൗകര്യവും സൂചിപ്പാറ സഞ്ചാരികൾക്ക് നല്കുന്നുണ്ട്. നിരവധി ഏറുമാടങ്ങളും അതിൽ നിന്നുള്ള കാഴ്ചകളൂം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വെള്ളച്ചാട്ടത്തിന്റെ ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങൾ തന്നെ കണ്ടിരുന്നാൽ മത്തവരാത്തതാണ്. പശ്ചിമഘട്ട മലനിരകളുടെ ഇളം കാറ്റിന്റെ ഓളം തട്ടിയാണ് സൂചിപ്പാറ നിലകൊള്ളുന്നത്.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അവസാനം ചെന്നെത്തുന്നത് ചാലിയാർ നദീമുഖത്താണ്. കൽപ്പറ്റയിൽ നിന്ന് ഏകദേശം ഇരുപത്തിരണ്ട് കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ മേപ്പാടി ഗ്രാമത്തിൽ എത്തിച്ചേരാൻ സാധിക്കും. മീന്‍മുട്ടി, കാന്തന്‍പാറ, സൂചിപ്പാറ എന്നിങ്ങനെ നീണ്ടുകിടക്കുന്നു മേപ്പാടിയുടെയുടെയും പരിസരപ്രദേശങ്ങളുടെയും വെള്ളച്ചാട്ടങ്ങൾ.
വയനാട്ടിലേക്ക് യാത്ര ചെയ്യുന്നവർ നീന്തിത്തുടിക്കാനും അത്പോലെ വിനോദനകൾക്കും തിരഞ്ഞെടുന്നതിൽ പ്രധാനപെട്ടതാണ് മേപ്പടിയിലെ സൂചിപ്പാറ. നിരവധി വിനോദസഞ്ചാരികളുടെ അവധിക്കാല വിനോദ കേന്ദ്രം കൂടിയാണ് സൂചിപ്പാറ. മഴകാലങ്ങളിൽ കൂടുതൽ സൗന്ദര്യവതിയായി കാണപ്പെടുന്നു അതിലുപരി ശ്രേദ്ധിച്ചില്ലെങ്കിൽ അപകടങ്ങളും പതിയിരിക്കുന്ന ഇടം കൂടിയാണ് സൂചിപ്പാറ വെള്ളചാട്ടം.
