ഇന്ത്യയിലെ വലിയ റോപ് വേ കടലിന്റെ മുകളിലൂടെ

മുംബയിലെ കിഴക്കൻ തീരം എന്നറിയപ്പെടുന്ന സേവ്യറിക്കും അത്പോലെ റായ്ഗഡ് ജില്ലയിലെ എലിഫന്റ് ദീപിനിടയിലും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റോപ്‌വേയാണ് തയ്യാറാകുന്നത്. ഏകദേശം എട്ടുകിലോമീറ്റർ സഞ്ചരിക്കുന്ന റോപ് വെയാണ് സഞ്ചാരികൾക്ക് വേണ്ടി തയ്യാറാകുന്നത്. വിദേശികൾക്കും 1000 രൂപയും ഇന്ത്യയിലുള്ളവർക്ക് 500 രൂപയുമാണ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സഞ്ചാരികളെ കൂടുതൽ ആകര്ഷിപ്പിക്കുന്ന രൂപത്തിലാണ് നിർമിക്കുന്നത്.

ഏകദേശം 30 സീറ്റർ കേബിൾ കാറും അത്പോലെ ഒരുഭാഗത്തേക്ക് പതിനാലു മിനിറ്റ് ദൈർഖ്യം എടുക്കുന്നതാണ്. പതിനൊന്നു ടവറുകൾ 150 മീറ്റർ ഉയരമുള്ള അല്ലെങ്കിൽ അതിൽ താഴെയുള്ള ടവറുകൾ സ്ഥാപിക്കും. മാത്രവുമല്ല എലെഫന്റ്റ് കേവ്സ് നിരവധി സഞ്ചാരികളെ ദിവസവും സ്വാഗതം ചെയ്യുന്നുണ്ട്. മുംബൈ നഗരത്തിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ സമയദൈർക്യം എലിഫന്റ് കേവ്‌സിൽ പോകാൻ സമയമെടുക്കും.

കടലിന്റെ മുകളിലൂടെയുള്ള യാത്ര സഞ്ചാരികളെ കൂടുതൽ ആനന്ദം നൽകുന്നതാണ്. ഇടയിൽ തന്നെ ഏറ്റവും വലിയ റോപ് വേ പ്രൊജക്റ്റ് ഏറ്റടുത്തിരിക്കുന്നത് മുബൈ പോർട്ട് ട്രസ്റ്റാണ്. ഗ്ലാസ് കൊണ്ടുള്ള റെസ്റ്ററന്റ് അത്പോലെ മനോഹരമായ കാഴ്ച വിരുന്നൊരുക്കുന്ന ഇടം, എന്റെർടൈമെന്റ് ചെയ്യാനുള്ള സ്ഥലങ്ങൾ കൂടി ഈ പ്രോജെക്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. യാഥാർഥ്യമായാൽ എലെഫന്റ്റ് കേവ്സിൽ 40 മിനുട്ട് കൊണ്ട് സഞ്ചാരികൾക്ക് എത്തിച്ചേരാൻ സാധിക്കും.

യുനെസ്കോ യുടെ പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലം കൂടിയാണ് എലെഫന്റ്റ് കേവ്സ്. 42 മാസത്തിൽ പൂർത്തിയാക്കേണ്ട പ്രൊജക്റ്റ് ഏകദേശം 700 കോടി രൂപ ചെലവിലാണ് നിർമാണം ചെയ്യാൻ പോകുന്നത്.

Leave a Reply