ആനവണ്ടിയിൽ എ സിയും കൊണ്ട് കിടന്നുറങ്ങാം മൂന്നാറിൽ

ഇനി മുതൽ കെ എസ് ആർ ടി സി യിൽ ഇരുന്നു ഉറങ്ങേണ്ട. ഇനി മുതൽ മൂന്നാറിൽ വിനോദ സഞ്ചാരത്തിന് വേണ്ടി പോകുന്നവർ കിടക്കാനായി ഹോട്ടലുകൾ തേടി അലയേണ്ടതില്ല. നമ്മുടെ സ്വന്തം ആനവണ്ടി മൂന്നാറിൽ തയ്യാറായിരിക്കുന്നു. 16 സഞ്ചാരികൾക്കൾക്കാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. അതും ആഡംബര രൂപത്തിലാണ് തയാറാക്കിയിരിക്കുന്നത്. എ സി അങ്ങനെ നിരവധി സംവിധാനങ്ങൾ കെ എസ് ആർ ടി സി യിൽ ഒരിക്കിയിട്ടുണ്ട്.

വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചിലവിലുള്ള താമസസൗകര്യം ലക്ഷ്യമാക്കിയാണ് എ സി സൗകര്യമുള്ള ആനവണ്ടി ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്നത്.ട്രെയിനുകളിൽ കാണുന്നത് പോലെ സ്ലീപ്പർ കോച് മാതൃകയിലാണ് ബസ്സിൽ സജ്ജമാക്കിയിരിക്കുന്നത്. കിടക്ക,ചാർജർ പോയിന്റ് എന്നിങ്ങനെ സഞ്ചാരികള്ക് അത്യാവശ്യം വേണ്ട എല്ലാ സംവിധാങ്ങളും അനവണ്ടിയിൽ ഉറപ്പ് വരുത്തിയിട്ടുണ്ട്. ശുചിമുറികൾ ആവിശ്യം വേണ്ടവർക്ക് ഡിപ്പോയിലെ ശുചിമുറി ഉപയോഗപ്പെടുത്താം.

മൂന്നാറിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കുമ്പോൾ സഞ്ചാരികൾക്ക് വേണ്ടി അനവണ്ടിയും സജ്ജമാണ്. മാത്രവുമല്ല ജീവനക്കാർക്ക് വിശ്രമത്തിനു ഡിപ്പോകളിൽ വിശ്രമ ആനവണ്ടിയും തയ്യാറാണ്. ഇതുകൊണ്ട് അനവണ്ടിയുടെ സുഗമമായ നടത്തിപ്പിന് ഫണ്ട് രൂപപെടുത്തലുമാണ് ഓത്തിന്റെ ലക്ഷ്യം. നിലവിൽ മൂന്നാറിൽ താമസസൗകര്യം ഉണ്ടെങ്കിലും വലിയ ചാർജ് നൽകേണ്ടതിനാൽ ബുദ്ധിമുട്ടുന്നവർക്ക് ഒരു ആശ്വാസ കൈതാങ് കൂടിയാണ്.

Leave a Reply