നിയമപരമായി കഞ്ചാവ് പരസ്യമായി വിൽക്കുന്ന സ്ഥലത്തെക്കുറിച്ച് അറിവുണ്ടോ? എന്നാൽ ഗവൺമെൻറ് അംഗീകരിച്ച കഞ്ചാവ് വിൽക്കുന്ന കോഫി ഷോപ്പുകൾ നിരവധിയാണ് ഈ രാജ്യത്ത്. എന്നാൽ ചില നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തിയാണ് ഇവിടെ കഞ്ചാവ് വിൽപ്പന നടത്തുന്നത്. പ്രധാനമായും 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമാണ് കഞ്ചാവ് നൽകുന്നത്. ഈ കഞ്ചാവ് വിൽപ്പന വ്യാപകമായി നടക്കുന്ന എവിടെയാണെന്നറിയാമോ.
നെതെർലാൻഡിലെ ആംസ്റ്റർഡാമിൽ അടുത്തുള്ള കോഫി ഷോപ്പിലാണ് കഞ്ചാവ് വില്പന സജീവമായി നടക്കുന്നത്. ഇന്ത്യയിലുടനീളം വിൽപ്പന നിരോധിച്ച കഞ്ചാവ് പല രാജ്യങ്ങളിലും നിയമാനുസൃതമായി വിൽക്കാനുള്ള അംഗീകാരമുണ്ട്. നെതർലാൻഡ് പോലുള്ള രാജ്യങ്ങളിൽ കഞ്ചാവു കേക്കുകൾ മുതൽ കഞ്ചാവ് കൊണ്ടുണ്ടാക്കുന്ന നിരവധി ഭക്ഷണപദാർത്ഥങ്ങൾ ഇവിടെ വിൽക്കുന്നുണ്ട്. പ്രധാനമായും കോഫി ഷോപ്പ് ലൈസൻസുള്ള കടകളിൽ മാത്രമാണ് കഞ്ചാവ് വിൽപന അംഗീകരിച്ചിട്ടുള്ളത്.
കഞ്ചാവ് വിൽപന നടത്തുന്ന കോഫി ഷോപ്പ് ആണെങ്കിലും അവിടെനിന്ന് സ്മോക്ക് ചെയ്യാനോ അതുപോലെ കഞ്ചാവ് റോൾ ചെയ്യാനും അനുവാദമില്ല. പ്രധാനമായും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളെ ബുദ്ധിമുട്ടാകാത്തിരിക്കുക എന്നുള്ളത് തന്നെയാണ്. ഒരു ഗ്രാമിന് 7 യൂറോ ഉൾപ്പെടെ 12 യൂറോ വിലയുള്ള കഞ്ചാവുകൾ ഇവിടെ സുലഭമാണ്. കാശ്മീരിലെ കഞ്ചാവ് ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ പ്രധാന വ്യത്യസ്ത കഞ്ചാവുകളും ഇവിടെ ലഭ്യമാണ്.
ഇവിടുത്തെ കഞ്ചാവ് പ്രധാനമായും ഒരു കെമിക്കലും ഉപയോഗിക്കാതെ ഇലകൾ മാത്രമുള്ള കഞ്ചാവുകളാണ് ഇവിടെ വിൽക്കപ്പെടുന്നത്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് കപ്കേക്ക് പോലിരിക്കുന്ന കേക്കില്‍ കഞ്ചാവ് അടങ്ങിയിരിക്കുന്ന കേക്ക്. ഏറെ പ്രസിദ്ധിയാർജ്ജിച്ച ഒരു കേക്ക് തന്നെയാണ് ആംസ്റ്റർഡാമിലെ ഈ കഞ്ചാവ് കേക്ക്. ഈ കേക്കിന്റെ പേര് സ്പേസ് കേക്ക് എന്നാണ്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് ഈ cake ഇൻറെ ഫീൽ കിട്ടുക.
ആംസ്റ്റർഡാമിലെ കോഫി ഷോപ്പില്‍ നിരവധി കഞ്ചാവ് കുറിച്ചിട്ടുള്ള ഉള്ള വിവരണങ്ങളും ഷോപ്പിലെ ടിവി പ്രദർശിപ്പിക്കുന്നത് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക
