കേരളക്കരയിൽ ഹിറ്റായ ആനവണ്ടിയാത്ര: മലപ്പുറം മലക്കപ്പാറ

കേരളത്തിലെ യാത്രികർക്ക് ഏറെ പുതിയ അനുഭവം നൽകിക്കൊണ്ടാണ് മലപ്പുറം മലക്കപ്പാറ കെഎസ്ആർടിസി യാത്ര ആരംഭിച്ചിരിക്കുന്നത്. കേരളക്കരയാകെ ഏറെ ആശ്ചര്യപ്പെടുത്തുന്ന ഒരു യാത്ര തന്നെയാണ് മലക്കപ്പാറ പാക്കേജ് സർവീസ്. ചാലക്കുടിയിൽ നിന്ന് പ്രത്യേകം ആരംഭിക്കുന്ന ഈ പാക്കേജ് ഹിറ്റായ കാരണത്താൽ മറ്റു ഡിപ്പോകളിലും മലക്കപ്പാറ പാക്കേജ് സർവീസ് ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ മലപ്പുറം, പാലാ, ഹരിപ്പാട്, ആലപ്പുഴ, കുളത്തൂപ്പുഴ, തിരുവല്ല, ഡിപ്പോകളിൽ നിന്നാണ് നിന്നാണ് മലക്കപ്പാറ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നത്.

എന്നാൽ നിരവധി സഞ്ചാരികളുടെ ആവശ്യപ്രകാരം അധികം ഡിപ്പോകളിലേക്കും സർവീസുകൾ ആരംഭിക്കാൻ സാധ്യത കൂടുതലാണ്. മലക്കപ്പാറയുടെ പ്രധാന യാത്ര കേന്ദ്രങ്ങൾ ആതിരപ്പള്ളി വ്യൂ പോയിൻറ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽകുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിലൂടെയാണ് യാത്രയുടെ ക്രമീകരണങ്ങൾ..

ഏകദേശം അറുപതിൽ കൂടുതൽ കിലോമീറ്ററുകൾ കാട്ടുമൃഗങ്ങളെയും അതുപോലെ വന്യജീവികളെയും ആസ്വദിച്ചു കൊണ്ടുള്ള കാട്ടിലൂടെയുള്ള യാത്ര ഏറെ പുതിയ അനുഭവങ്ങളാണ് സഞ്ചാരികൾക്ക് നൽകുന്നത്. അത് മാത്രവുമല്ല മടങ്ങുമ്പോൾ കോടമഞ്ഞിന് സാമീപ്യത്തിൽ ആർത്തുല്ലസിച്ചു കൊണ്ട് തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങിയെത്താൻ സാധിക്കും. രാവിലെ പുറപ്പെടുന്ന ബസ്സുകൾ ഏകദേശം ഉച്ചയ്ക്ക് 12:30ന് 1:40 നും ഇടയിൽ ആയി മലക്കപ്പാറയുടെ ഹൃദയത്തിലേക്ക് ആനവണ്ടി ഓടിയെത്തുന്ന താണ്.

കേവലം 600 രൂപയുടെ യുടെ പാക്കേജിൽ നാടൻ ഭക്ഷണം ഉൾപ്പെടെയാണ് കെഎസ്ആർടിസി അധികൃതർ ഈ യാത്രയെ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഡിപ്പോകളിൽ വിളിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുക. പ്രധാന ഡിപ്പോകളിലെ നമ്പറുകൾ ചുവടെ നൽകുന്നു.

മലപ്പുറം ഡിപ്പോ: 0483 2734950, 9447203014, 9995090216, 9400467115, 9995726885, 7736570412, 8921749735, 9495070159
ഹരിപ്പാട് ഡിപ്പോ: 0479 2412620, 89214 51219, 9947812214, 9447975789, 9947573211, 8139092426
പാലാ ഡിപ്പോ :0482-2212250, 9446587220, 6238385021

Leave a Reply