600 രൂപക്ക് ഭക്ഷണമുൾപ്പടെ കെഎസ്ആർടിസിയിൽ നെല്ലിയാമ്പതി യാത്ര

കെഎസ്ആർടിസി ഡിപ്പോ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള മനോഹരമായ കെഎസ്ആർടിസി യാത്രയെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ. കേവലം 600 രൂപ നിരക്കിൽ ഭക്ഷണം ഉൾപ്പെടെ നൽകുന്ന മനോഹരമായ ഒരു യാത്രയാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ഒരാഴ്ചമുമ്പ് ബുക്ക് ചെയ്ത് വേണം നെല്ലിയാമ്പതിയിലേക്കുള്ള യാത്ര ആരംഭിക്കാൻ. 600 രൂപ നിരക്കിലാണ് കെഎസ്ആർടിസി നെല്ലിയാമ്പതി യാത്ര ഒരുക്കിയിരിക്കുന്നത്.

ഏറ്റവും വലിയ പ്രത്യേകത ഭക്ഷണത്തിൻറെ കാര്യത്തിൽ തന്നെയാണ്. യാതൊരു പരിധിയും ഇല്ല എന്നത് തന്നെയാണ്. ഏകദേശം ഒരു മാസത്തിനുള്ളിൽ മാത്രമേ ആയിട്ടുള്ളൂ നെല്ലിയാമ്പതി റൂട്ട് ആരംഭിച്ചിരിക്കുന്നത്. എന്നിട്ടും ഏകദേശം 5 കെഎസ്ആർടിസി ബസ്സുകളാണ് ബുക്കിങ്ങിന് അനുസൃതമായ ഓടിക്കൊണ്ടിരിക്കുന്നത്. ബുക്കിംഗ് കൂടുന്നതനുസരിച്ച് വണ്ടികളുടെ എണ്ണം കൂടാനാണ് സാധ്യത. നെൽപ്പാടങ്ങൾക്കിടയിലൂടെയുള്ള ആനവണ്ടി യാത്ര പ്രത്യേക ഫീൽ തന്നെയാണ്.

നീണ്ടു നിവർന്നു കിടക്കുന്ന പാലക്കാടൻ റോഡുകളിലൂടെ കെഎസ്ആർടിസി യാത്ര പുതിയൊരു അനുഭവമാണ് നെല്ലിയാമ്പതി റൂട്ട് നൽകുന്നത്. പോത്തുണ്ടി ഡാമിലെ ചെക്ക് പോസ്റ്റിൽ നിന്ന് യാത്രക്കാരുടെ ഡീറ്റെയിൽസ് നൽകിയാണ് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയുടെ തുടക്കം. ഈ ചെക്ക് പോസ്റ്റിനു ശേഷമാണ് ചുരങ്ങൾ അടങ്ങിയ മനോഹരമായ കാട്ടിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഏകദേശം രാവിലെ ആറു മണിയോടെയാണ് ഈ ചെക്ക്പോസ്റ്റുകൾ തുറക്കുന്നത്.

കാട്ടുപോത്തും ആനകളും അതുപോലെ വന്യമൃഗങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന കാട്ടിലൂടെയുള്ള ചുരം അവസാനിക്കുന്നത് വരയാട് മലയുടെ മനോഹരമായ വ്യൂ നൽകിയാണ്. മാത്രവുമല്ല പോത്തുണ്ടി ഡാമിൻറെ ഒരു മനോഹരമായ ആകാശകാഴ്ചകൾളും ഈ വ്യൂ പോയിൻറ് നിന്നാൽ കാണാൻ സാധിക്കുന്നതാണ്. മാത്രവുമല്ല ആ പ്രദേശത്തിൻറെ പ്രത്യേകതകളെ കുറിച്ച് ചോദിച്ചാൽ വ്യക്തമായി പറഞ്ഞു നൽകാനും കൂടെയുള്ള ഡ്രൈവറുകൾ സജ്ജമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക.
Video link: https://youtu.be/RSKzeBYZ15I

Leave a Reply