വികാത്ഗഡ് പർവതനിരകളിലെ കോട്ട

മഹാരാഷ്ട്രയിലെ റെയ്‌ഗാഡ് ജില്ലയിലെ കർജത്തിൽ നിന്ന് 19 കിലോമീറ്റർ അകലെ വളരെ മനോഹരമായ കോട്ടയാണ് വികാത്ഗഡ് കോട്ട.മലങ് ഗാഡിന്റെ തുടർച്ചയാണ് ഈ മനോഹരമായ കോട്ട. മലയിടുക്കുകളാലും പാറക്കെട്ടുകളാലും വളരെ സമ്പുഷ്ടവും കൗതുകം നിറഞ്ഞതുമാണ് വികാത്ഗഡ് കോട്ട. കോട്ടയ്ക്കടുത്തുള്ള അന്തേവാസികളും ഫോറെസ്റ് ഉദ്യോഗസ്ഥരും ചേർന്ന് വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നുണ്ട്. അത്പോലെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ സ്വന്തമായി ഐഡന്റിറ്റി കാർഡ് അനിവാര്യമാണ്.

സാഹസിക യാത്ര പാറയിൽ കയറൽ പോലുള്ള സാഹസികതകലാണ് അവിടുത്തെ പ്രധാന വിനോദം. ആരോഗ്യകരമായി പ്രശ്നമുള്ളവർക്ക് അവിടുത്തെ സാഹസികമായ വിനോദങ്ങളിൽ ഏർപ്പാടാൻ അനുവദിക്കില്ല. പരമാവധി ട്രെക്കിങ്ങ് അവസരങ്ങളിൽ ഭാരമുള്ള വസ്തുക്കൾ ഒഴിവാക്കാൻ ശ്രമിക്കുക. സുകുമമായ യാത്രക്ക് സൗകര്യമാകും. നേരൾ എന്ന സ്ഥലത്തു നിന്ന് ഏകദേശം 8 km യാത്ര ചെയ്താൽ കോട്ടയുടെ അടുത്തുള്ള പ്രദേശമായ മതേരൻ എത്തിച്ചേരുന്നതാണ്.

പുകവലി കള്ളുകുടി പോലുള്ളത് കോട്ടയിൽ നിരോധിച്ചിരിക്കുന്നു.ശിവാജി മഹാരാജ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിച്ചതാണ് കോട്ടയ്ക്കുള്ളിലെ ഗുഹകലെന്നാണ് ചരിത്ര പഠനങ്ങൾ.നേരൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കിലോമീറ്റർ മാത്രമേ കോട്ടയിലേക്കുള്ള ദൂരം. പച്ചപ്പ് വിരിച്ച കോട്ടയുടെ മുകളിൽ ഇരുന്നു ഭക്ഷണങ്ങളും പാനീയങ്ങളും നുകരാൻ സഞ്ചാരികൾ ഏറെ കൊതിക്കുന്നതാണ്. കോട്ടയിലെ പെബി ദേവിയിൽ നിന്നാണ് കൊട്ടക ഇങ്ങനെയൊരു നാമം ലഭിച്ചു എന്നും കേൾക്കാറുണ്ട്.

കോട്ടക്കുള്ളിലെ ഗുഹകൾ ഏറെ പ്രശസ്തമാണ്.മലയുടെ ഉള്ളിലുള്ള പാറയുടെ പുറത്തു കൊത്തിവെക്കപെട്ട ധ്യാന അറകളും കാണാൻ സാധിക്കും. ഇപ്പോഴും ടൈൽസ് പോലുള്ളത് കൊണ്ട് പാകി അവിടെ ആളുകൾ ഇരുന്നു ധ്യാനിക്കുന്നത് കാണാൻ കഴിയും. മതേരൻ പർവതത്തിലാണ് വികാത്ഗഡ് കോട്ടസ്ഥിതി ചെയ്യുന്നത്.
മെഡിറ്റേഷൻ പോലെ ഏകാന്തമായി ഇരിക്കാൻ യാത്രികർ ഇവിടെ എത്താറുണ്ട്. പച്ചപ്പുകളെയും വൃക്ഷങ്ങളെയും തലോടി നിൽക്കുന്ന മനോഹരമായ മലയാണ് മതേരൻ.

മതേരൻ അത്പോലെ നേരൽ എന്ന സ്ഥലങ്ങളിൽ ഹോട്ടൽ സൗകര്യം ലഭ്യമാണ്. യാത്രക്കാർക്ക് ഏറ്റവും കൗതുകം നിറഞ്ഞ കോട്ടയാണ്.യാത്ര ഇഷ്ടപെടുന്ന സഞ്ചാരികളുടെ സ്വപ്നം തന്നെയാണ് വികാത്ഗഡ് കോട്ട.മൺസൂൺ സമയമാണ് യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം.

Leave a Reply