ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിലെ ഏറ്റവും കൗതുകകരമായ ഒന്നാണ് വട്ടവഞ്ചിയിലുള്ള യാത്ര. മുള കൊണ്ട് ഉണ്ടാക്കിയ വൃത്താകൃതിയിലുള്ള വട്ടവഞ്ചിയിൽ കയറാനാണ് ഇവിടുത്തേക്ക് വരുന്ന യാത്രികർ അധികവും ശ്രമിക്കാറുള്ളത്. കാർണാടകയും തമിഴ്‌നാടും അതിർത്തിയിലാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടം.ഈ വെള്ളച്ചാട്ടം ഉൾഭവം കൊള്ളുന്നത് കാവേരി നദിയിൽ നിന്നാണ്. ബാംഗ്ലൂരിൽ നിന്ന് 180 അകലെയാണ് ധർമപുരി ജില്ല സ്ഥിതി ചെയ്യുന്നത്. ഈ ധർമപുരിയിലാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

കന്നടയിൽ പുക എന്നർത്ഥം വരുന്ന വാക്കാണ് ഹൊഗെ .ഇതിൽ ചേർത്തിയാണ് ഹൊഗെനക്കൽ എന്ന് നാമം ഈ വെള്ളച്ചാട്ടത്തിനു വരൻ കാരണം. പത്തുവെള്ളച്ചാട്ടങ്ങൾ ഒരുമിച്ചു കാണാൻ സാധിക്കുന്ന അപൂർവം ഇടങ്ങളിൽപ്പെട്ട ഒരിടമാണ്. തദ്ദേശീയവരും വിദേശികളുമായ ഒരുപാടു യാത്രികർ ഇവിടേക്ക് ഒഴുകുന്നുണ്ട് മാത്രമല്ല ധർമപുരിയിൽ നിന്നും കൃഷ്ണഗിരിയിൽ നിന്നും ധാരാളം ഗതാഗത സൗകര്യങ്ങളുണ്ട്. ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിനു ഓരം തട്ടി നിൽക്കുന്ന മനോഹരമായ ട്രെക്കിങ്ങ് അനുഭവം നൽകുന്ന ഒരിടമാണ് മേലഗിരി കുന്നുകൾ.
ഔഷധഗുണങ്ങൾ നിറഞ്ഞ വെള്ളമാണ് അതിനാൽ ധാരാളം ആളുകൾ കുളിക്കാൻ ഇറങ്ങാറുമുണ്ട്. മിക്ക സിനിമകളും ഷൂട്ട് ചെയ്തതും അത്പോലെ ഡോക്യുമെന്ററികളും നിർമിച്ചത് ഇവിടുത്തെ മനോഹരമായ കാഴ്ചകൾ കൊണ്ടാണ്. കേരളത്തിൽ നിന്ന് വരുന്നവർക്ക് ട്രെയിൻ മാർഗം സേലത്ത് ഇറങ്ങി ധർമപുരിയിലെത്തി ഹൊഗെനക്കൽ പോകുന്നതാണ് സൌകര്യപ്രദം.അവിടുത്തെ പ്രധാനവിനോദം എന്നത് മീനുകളെ വേദിക്കുകയോ അല്ലെങ്കിൽ പുഴയിൽ നിന്ന് പിടിച്ചു മീൻ ചുട്ടു കഴിക്കുന്നതായി കാണാൻ സാധിക്കും.

750 രൂപ നൽകിയാൽ നാലുപേരടങ്ങുന്ന കുട്ട വഞ്ചിയിൽ സഞ്ചരിക്കാം. ഹൊഗെനക്കൽ പോയതിനു ശേഷം കുട്ടവഞ്ചിയിൽ കയറാതിരിക്കരുത്. യാത്രികരെ ഏറ്റവുമധികം കൗതുകം ഉണർത്തുന്ന വിനോദമാണ് കുട്ടവഞ്ചിയാത്ര. ലൈഫ് ജക്കറ്റ് പോലുള്ളത് കൊണ്ട് സുരക്ഷാ ഉറപ്പ് വരുത്താൻ മറക്കരുത്. അവധി ദിനങ്ങളിൽ യാത്രികരുടെ ഒഴുക്ക് കാണാൻ സാധിക്കും. ഏകദേശം രണ്ടു മണിക്കൂർ കുട്ടവഞ്ചിയിൽ വെള്ളച്ചാട്ടത്തിന്റെ അരികെയായി യാത്രചെയ്യാൻ സാധിക്കും.
വെള്ളം വന്നു പതിക്കുമ്പോൾ ഉണ്ടാക്കുന്ന ചൂളിയെ വരവേൽക്കാൻ യാത്രക്കാർക്ക് വളരെ ആവേശകരമാണ്.ചെറിയ രൂപത്തിലുള്ള സാഹസികത നിറഞ്ഞ ഒരിടം തന്നെയാണ് ഹൊഗെനക്കൽ. എന്നാലും വെള്ളത്തിന്റെ ഒഴുക്ക് പ്രവചിക്കാൻ കഴിയാത്തത് കൊണ്ട് ഇപ്പോഴും ജാഗരൂകരായി തന്നെ ഹൊഗെനക്കൽ സന്ദർശിക്കണം. ഇത് പോലുള്ള അനവധി വെള്ളച്ചാട്ടങ്ങൾ ഇതിനോട് ചേർന്ന് തന്നെ കാണാൻ സാധിക്കുന്നതാണ്.
