വായനാടിലെ പക്ഷികളുടെ പാതാളം

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും 8 km കൊടും വനത്തിലൂടെയുള്ള ഏതൊരു യാത്രികനും ജീവിതത്തിൽ മറക്കാൻ ഇടയില്ലാത്ത അതി മനോഹരമായ ട്രെക്കിങ്ങ് അനുഭവമാണ് പക്ഷിപാതാളം നൽകുന്നത്. വിവിധയിനം പക്ഷികളുടെ കൂട്ടവും വവ്വാലുകളെയും യാത്ര മധ്യത്തിലും പക്ഷിപാതാളത്തിലും കാണാൻ സാധിക്കും. പച്ചപ്പ് നിറഞ്ഞ പുൽമേടുകളും ഗരുഡൻ പാറകളും യാത്രയെ കൂടുതൽ കൗതുകം ഉണർത്തുന്നതാണ് . യാത്രക്കിടയിൽ മഞ്ഞുപുതഞ്ഞു കിടക്കുന്ന ബ്രഹ്മപുരിയെ കാണാൻ സാധിക്കും.

നൂറടിയോളം ഉയരം കൂടിയ പാറയുടെ അടിഭാഗത്താണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. പ്രേത്യേക ഇനങ്ങളിലുള്ള പക്ഷികളെയും കാണാൻ സാധിക്കും. ഡി.എഫ്.ഒ.യുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ പക്ഷിപാതാളത്തിലേക്ക് യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. മാത്രമല്ല വനംവകുപ്പിലുള്ള ഒരാളുടെ സാന്നിധ്യം യാത്രയിൽ ഇപ്പോഴും ഉണ്ടാകും. ഏകദേശം 1740 മീറ്റർ ഉയരത്തിലാണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. പക്ഷിപാതാളത്തിലേക്കുള്ള യാത്രയിൽ വഴി തെറ്റാൻ സാധ്യത ഉള്ളത്കൊണ്ട് പരമാവധി കൂട്ടത്തോടെ സഞ്ചരിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വനത്തിൽ അകപെട്ടുപോകാൻ സാധ്യത ഉണ്ട്.

യാത്രക്കിടയിലെ പുൽമേടുകൾ പരസ്പരം ആലിംഗനം ചെയ്‌തു നിൽക്കുന്ന കയറ്റങ്ങൾ ഉണ്ടാകും. യാത്രയ്ക്കിടയിലൊരു വാച്ച്ടവർ കാണാൻ സാധിക്കും ചിലപ്പോൾ വഴി മനസ്സിലാക്കാൻ കൂടുതൽ സഹായമാകും. ഒരുപാടുനേരത്തെ യാത്രക്കൊടുവിൽ മാത്രമേ പക്ഷിപാതാളത്തിൽ എതാൻ സാധിക്കുകയുള്ളു. ചിലപ്പോൾ ഇരുവശത്തും താഴ്ചയുള്ള സ്ഥലത്തുകൂടെയും യാത്ര ചെയ്യേണ്ടിവരും. വഴികളിലെ സ്ഥിരം കാഴ്ചകളാണ് ഉരുളൻ കല്ലുകൾ ചിലത് മണ്ണിനോട് ചേർന്ന് നിൽക്കുന്നതായിരിക്കും.

ചിലപ്പോൾ കല്ലുകൾ യാത്രികരെ ചതിക്കാൻ സാധ്യ ഉണ്ട്. അതിനാൽ യാത്രയിലെ ഓരോ ചവിട്ടടിയും സൂക്ഷിച്ചു വേണം മുന്നോട്ട് പോകേണ്ടത്. ഗുഹയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ചെറിയ രൂപത്തിലുള്ള ഇറക്കമാണ്.കുറച്ചധികം മുന്നോട്ട് പോകുമ്പോൾ മാത്രമാണ് പക്ഷിപാതാളം എന്നറിയപ്പെടുന്ന ഗുഹയിലേക്ക് പ്രേവേശിക്ക സാധിക്കുകയുള്ളു. പൊതുവെ ഗുഹക്കുള്ളിലെ ഓരോ ഞെരുക്കം ഇവിടെയും നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും. തടി കൂടിയവർക്ക് ഇറങ്ങാൻ അല്പം പ്രയാസമാണ് .

ഒരാൾക്ക് കഷ്ടിച്ച് ഇറങ്ങാവുന്ന ഒരിടമാണ് പക്ഷിപാതാളം. പാതാളത്തിൽ ഇറങ്ങിച്ചെല്ലാൻ വളരെ പ്രയാസമാണ് . എന്നാലും താഴേക്ക് ഇറങ്ങുമ്പോഴെല്ലാം നരിച്ചീറുകളുടെ ശബ്‌ദം കേൾക്കാൻ സാധിക്കും. പാതാളത്തിലെ മുകൾ ഭാഗത്തു പറ്റിപിടിച്ചു കിടക്കുന്ന നരിച്ചീറുകളെ കാണാൻ വളരെ കൗതുകമുണർത്തുന്ന ഒന്നാണ്. പക്ഷെ അധികമൊന്നും സമയം ചിലവഴിക്കാൻ യാത്രക്കാർക്ക് ലഭിക്കില്ല കാരണം തിരിച്ചു നടക്കാനുമുള്ളതിനാൽ അധികം ചിലവഴിക്കാൻ സാധിക്കില്ല. എന്നാലും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പാതാളം തന്നെയാണ് പക്ഷി പാതാളം