1992 ൽ ഉപേക്ഷിപ്പെട്ടു എന്ന് കരുതപ്പെടുന്ന വാൻ അലാസ്കയിലെ ആർമി ഓഫീഷ്യൽസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. Into the Wild എന്ന 1996 ൽ പ്രസിദ്ധീകരിച്ച നോവലിന്റെ ഇതിവൃത്തം ഇത് പോലെയുള്ള ഒരു വാനിനെ ചുറ്റിപ്പറ്റിയായിരുന്നു. പിന്നീട് ഈ നോവൽ 2007 ൽ സീൻ പെൻ സിനിമയാക്കി മാറ്റി. ചിത്രത്തിലെ നായകൻ തന്റെ അവസാന ശ്വാസം വരെ ഈ വാനിലാണ് ചിലവഴിച്ചത് എന്നാണ് പ്രചാരം.114 ഓളം ദിവസമാണ് അദ്ദേഹം ഈ വാനിനുള്ളിൽ ചിലവഴിച്ചത്.
ലോക സഞ്ചരികൾക്കിടയിൽ വളരെ പ്രിയങ്കരമാണ് ഈ നോവലും പിന്നീട് ഇറങ്ങിയ സിനിമയും. 22 വയസുകാരനായ ക്രിസ്റ്റഫർ തന്റെ കോളേജ് കാലത്ത് യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ഭാഗം. നാടിന്റെ ശബ്ധകോലാഹലങ്ങളിൽ നിന്നും തന്റെ ജീവിതത്തെ അലാസ്കയുടെ കാട്ടിലേക്ക് പറിച്ചു നടുന്നു. നിയമ വിദ്യാർത്ഥി ആയിരുന്ന ക്രിസ്റ്റഫർ ഒരു പുസ്തക പ്രേമി കൂടിയായിരുന്നു. അങ്ങനെയാണ് യാത്രകളോട് പ്രേമം തോന്നുന്നതും, ഇറങ്ങി പുറപ്പെടുന്നതും.
തന്റെ ഇഷ്ട വാഹനമായ വാനിൽ അവശ്യ സാധനങ്ങളും നിറയെ പുസ്തകവുമായി അവൻ യാത്ര ആരംഭിച്ചു. അലാസ്കയിലെ വനപ്രദേശം ലക്ഷ്യം വെച്ചായിരുന്നു യാത്ര. ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിൽ അവൻ കാടിന്റെ വന്യതയിലേക്ക് മറയുന്നു. വളരെ ആവേശം നിറഞ്ഞ സീനുകലാണ് ചിത്രം പകർന്ന് തരുന്നത്. അവസാനം ഒരു കാട്ടു പഴം കഴിച്ച് അതിന്റെ വിഷബാധയേറ്റാണ് ക്രിസ്റ്റഫർ മരണപ്പെടുന്നത്. ലോക ശ്രദ്ധ ആകർഷിക്കാൻ ഈ ചിത്രത്തിന് എന്തായാലും കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം തീർച്ചയാണ്.
ഇതിൽ പ്രചോദനം ഉള്കൊണ്ട് കൊണ്ട് നിരവധി യാത്രികർ ഈ വാനിനെയും തേടി അലാസ്കയുടെ വന പ്രദേശങ്ങൾ തിരഞ്ഞിട്ടുണ്ട്. ഒരു തീർത്ഥാടന കേന്ദ്രം പോലെ കരുതി നിരവധി ആളുകൾ ഇവിടേക്ക് വരാൻ ശ്രമിക്കുക പോലുമുണ്ടായി.അങ്ങനെ ധാരാളം യുവാക്കളായ യാത്രികർക്ക് ജീവൻ വരെ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായി. തൊട്ടടുത്തെ നദിയിൽ വാനിനെ അന്വേഷിച്ച് വന്ന കുറെ യാത്രികർ മുങ്ങി മരിക്കുക പോലുമുണ്ടായി. അതേ തുടർന്നാണ് അലാസ്കയുടെ ഗവണ്മെന്റ് ഇത്തരമൊരു നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.
1940 മോഡലിൽ ഉള്ള ഈ ബസ് അവിടെ നിന്നും നീക്കം ചെയ്യുക വളരെ ശ്രമകരമായ നടപടി ആയിരുന്നു. കാരണം കാടിന്റെ ഒത്ത നടുവിലാണ് ഈ ബസ് കിടക്കുന്നത്. അവസാനം എയർ ലിഫ്റ്റിങ് വഴി എടുക്കാമെന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നു. തുടർന്ന് CH 47 ചിനൂക് എന്ന ഹെലികോപ്റ്ററിൽ അതിനെ സുരക്ഷിതമായ സ്ഥാനത്തേക്ക് അവർ മാറ്റുകയും ചെയ്തു.
സഞ്ചാരികൾക്ക് സന്ദർശനതിനുള്ള അവസരം ഒരുക്കുന്ന രീതിയിൽ അതിനെ ക്രമീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
സഞ്ചാര പ്രേമികളുടെ മനസിൽ എന്നും മായാത്ത ഓർമ്മയായി ക്രിസ്റ്റഫറും അവന്റെ ബസും എന്നുമുണ്ടാകും. അത് കൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഇത്തരമൊരു യാത്ര രീതിയിലേക്ക് കടന്ന് വരുന്നുണ്ട്. ജീവിത തന്നെ ഒരു യാത്രയാക്കി മാറ്റുക എന്ന മഹത്തായ സന്ദേശം ഉയർത്തി കൊണ്ട്.
