ആരാണ് മലയാളികളുടെ ‘മല്ലു ട്രാവലർ’ ?

രണ്ട് വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിലെ ഇരിട്ടിയിൽ നിന്നും ഒരു ചെറുപ്പക്കാരൻ യാത്ര തുടങ്ങാൻ പോവുകയാണ്. കയ്യിൽ ഒറ്റ ക്യാഷ് പോലുമില്ലാതെ, അതും നേപ്പാളിലെ കാഠ്മണ്ഡുവിലക്ക്. ഇതിനുള്ള കാരണം അദ്ദേഹം വിവരിക്കുന്നുണ്ട്, “എനിക്ക് ലോകരാജ്യങ്ങളിലൂടെ മോട്ടോർ സൈക്കിളിൽ ഒരു സോളോ റൈഡ് പോകണം” എന്ന ആശയവുമായി പല കമ്പനികളെയും സ്പോണ്സർ ശിപ്പിന് വേണ്ടി സമീപിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. എല്ലാവരും കളിയാക്കുകയും ചെയ്തു. അങ്ങനെയാണ് ഈയൊരു ക്യാഷ്‌ലെസ്സ്‌ യാത്ര എന്ന ആശയത്തിലേക്ക് വരുന്നത്.

അങ്ങനെ 14 ദിവസം കൊണ്ട് ഏതാണ്ട് 6000 കിലോമീറ്റർ ശാക്കിർ പിന്നിട്ട് വീട്ടിൽ തിരിച്ചെത്തി. പോകുന്ന സമയത്ത് യാതൊരു വിധ പ്ലാനുകളും മനസ്സിൽ ഇല്ലായിരുന്നു. കൂടുതലായും ലോറികളിൽ ആയിരുന്നു യാത്ര. അങ്ങനെ ഈ യാത്ര വിവരങ്ങൾ ഫേസ്ബുക്കിൽ പങ്ക് വെച്ചു. എന്നാൽ അവിടെയും വിമര്ശകരായിരുന്നു കൂടുതലും. അങ്ങനെയാണ് “മല്ലു ട്രാവലർ” എന്ന യുട്യൂബ് ചാനൽ തുടങ്ങുന്നത്.

പിന്നീട് ഭൂട്ടാൻ,മ്യാൻമർ,വിയറ്റ്‌നാം, കംബോഡിയ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് തിരിച്ചു. കൈവശം ഒരു സെക്കന്റ് ഹാൻഡ് ലാപ്ടോപ്പും സ്നേഹിതർ ആരോ നൽകിയ ഒരു ക്യാമറയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ യാത്രയിൽ പൈസ ആവശ്യമായി വന്നു, വിസ എടുക്കുന്നതിനും ഭക്ഷണം കഴിക്കാനും വേണ്ടി. ആദ്യമൊക്കെ 5 മിനുട്ട് ദൈർഘ്യമുള്ള വിഡിയോകളായിരുന്നു ഇട്ടിരുന്നത്. പിന്നീട് അത് നീളൻ വീഡിയോയിലേക്ക് മാറി. അങ്ങനെ മ്യാന്മറിലെയും വിയറ്റ്‌നാമിലെയും ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്നു. ധാരാളം മലയാളികൾ ശാകിറിന്റെ സഹായത്തിനായി എത്തിയിരുന്നു.

അതിന് ശേഷമാണ് അദ്ദേഹം 52 ദിവസത്തെ ഈസ്റ്റ് ആഫ്രിക്കൻ യാത്ര പുറപ്പെടുന്നത്. കെനിയ, ഉഗാണ്ട, രുവാണ്ട, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തി.അവിടെയുള്ള ഗ്രാമീണ സംസ്കാരങ്ങൾ തന്റെ ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു. തുടർന്നാണ് ഹോണ്ട ക്ലിക് എന്ന വണ്ടിയിൽ 4900 കിലോമീറ്റർ കണ്ണൂരിൽ നിന്നും കാഷ്മീർ വരെ സോളോ റൈഡ് നടത്തിയത്. പതിനഞ്ചു ദിവസം നീണ്ടു നിന്ന കിടിലൻ യാത്രയായിരുന്നു അത്.

അതിന് ശേഷമാണ് അദ്ദേഹത്തെ യാത്രികരുടെ ഇഷ്ട താരമാക്കി മാറ്റിയ ‘ലോക യാത്ര’ നടക്കുന്നത്. മുഴുവനായും കസ്റ്റമൈസ് ചെയ്ത Tvs Appache RTR 200 ലാണ് World Ride നടത്താൻ അദ്ദേഹം തീരുമാനിക്കുന്നത്. അങ്ങനെ ആ ബൈക്കിന് ആമിന എന്ന് നാമകരണം ചെയ്തു. ആദ്യ പ്ലാൻ വെസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കലായിരുന്നു. യാത്ര തുടങ്ങി നിരവധി രാജ്യങ്ങൾ പിന്നിട്ട് അസർബൈജാനിൽ എത്തിയപ്പോൾ കോവിഡ് 19 വളരെ രൂക്ഷമായ സ്ഥിയിലേക്ക് മാറി. അതിനാൽ അവിടെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. തന്റെ ‘ആമിനയെ’ അവിടെ സുരക്ഷിതമാക്കി വെച്ച ശേഷം മല്ലു നാട്ടിലേക്ക് പറന്നു.

കഴിഞ്ഞ മാസം അവസാനത്തിലാണ് അദ്ദേഹം വീണ്ടും യാത്ര തുടങ്ങുന്നത്. UAE ഗവണ്മെന്റിന്റെ പ്രത്യേക അനുമതിയോടെ അവിടം സന്ദർശിക്കാൻ അവസരം ലഭിച്ചു. ഇപ്പൊ മല്ലുവും കൂട്ടുകാരും ദുബായിലെ സ്കൈ ഡൈവും, വാട്ടർ പ്ലൈനുമെല്ലാം ആസ്വദിക്കുകയാണ്.

നിലവിൽ 1 മില്യൻ സബ്സ്ക്രൈബർ കൗണ്ടുള്ള വലിയ ചാനലായി ശാകിറിന്റെ മല്ലു ട്രാവലർ മാറിയിരിക്കുന്നു.
അതിനിടയിൽ ഓണ സമ്മാനമായി തന്റെ ഫോള്ളോ വേഴ്സിന് Appache RTR സമ്മാനമായി നൽകിയിരുന്നു.
ഇപ്പോൾ give away നിരവധി ടാബുകളാണ് തന്റെ ആരാധകർക്കായി മല്ലു ട്രാവലർ കാത്തു വെച്ചിരിക്കുന്നത്. ഷാക്കിർ സുബ്ഹാന്റെ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാണ്. കേരള റൈഡർമാരിൽ അദ്ദേഹത്തിന്റെ സ്വാധീനം അത്രത്തോളമാണ്.

Leave a Reply