കേരളത്തിൽ ഇപ്പോൾ രണ്ടു മീൻമുട്ടി വെള്ളച്ചാട്ടമാനല്ലത് തിരുവനതപുരം മീന്മുട്ടിയും വയനാട് മീന്മുട്ടിയും.എന്നാൽ വയനാടിന്റെ മീൻമുട്ടി വെള്ളച്ചാട്ടത്തെ കുറിച്ചാണ് പറയുന്നത്.കൽപറ്റ ഊട്ടി റോഡിൽ ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ മനോഹരമായ വയനാടിന്റെ സൗന്ദര്യം വരച്ചിട്ട മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ സാധിക്കുന്നതാണ്.നിലവിൽ കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമാണ് മീൻമുട്ടി.സാഹസികമായി ട്രെക്കിങ്ങ് നടത്തുന്നവർക്ക് ഏറ്റവും പ്രിയങ്കരമായ സ്ഥലമാണ് മീൻമുട്ടി.
ഈ വെള്ളച്ചാട്ടം മൂന്നു തട്ടുകളായാണ് കാണപ്പെടുന്നത്.സാഹസികമായി ട്രെക്കിങ് ചെയ്യുന്നവർക്ക് ഇത് വളരെ ഇഷ്ടപെട്ട സ്പോട്ടാണ്.എന്നാൽ പല സമയങ്ങളിലും അപകടം നടക്കുന്നതിനാൽ കൂടുതൽ സമയവും അടച്ചിട്ടിരിക്കുകയാണ്.ബാണാസുര ഡാമിന്റെ ഓരം തട്ടി നിൽക്കുന്ന വെള്ളച്ചാട്ടമാണ് മീൻമുട്ടി അത്പോലെ റോഡിൽ നിന്ന് മൂന്നു കിലോമീറ്റർ ട്രെക്കിങ്ങ് നടത്തിയാലേ വെള്ളച്ചാട്ടത്തിന്റെയടുത്തു എത്തുകയുള്ളൂ.
വനംവകുപ്പ് തന്നെ ട്രക്കിങിന് സൗകര്യം ഒരുക്കുന്നുണ്ട്.അത്പോലെ വായനാടിൽ തന്നെ ബാണാസുരയുടെ അടുത്തുള്ള മീൻമുട്ടി ഒഴികെ വേറെ രണ്ടു മീൻ മുട്ടിയും ഉണ്ട്.സഞ്ചാരികളിൽ പലപ്പോഴും സംശയത്തിലാക്കുന്ന ഒന്നാണിത്.വടുവൻചാലിലുള്ള മീൻമുട്ടി വെള്ളച്ചാട്ടം, മക്കിയാടുള്ള മീൻമുട്ടി വെള്ളച്ചാട്ടം എന്നെ വെള്ളച്ചാട്ടത്തിന്റെ കുറിച്ചും യാത്രികർ അറിഞ്ഞിരിക്കേണ്ടതാണ് .ചിലപ്പോൾ യാത്രക്കാർ ഉദ്ദേശിക്കുന്ന മീന്മുട്ടിയിൽ എത്തിയില്ലെങ്കിൽ യാത്രയിൽ മടുപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട്.
പ്രവേശിക്കാനുള്ള സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മാണി വരെയാണ്. അപകടകരമായ സ്ഥലം ആയത്തിനാലായിരിക്കും കുട്ടികൾക് 60 രൂപയും മുതിർന്നവർക്ക് 30 രൂപയും പ്രവേശന ഫീസ് വെച്ചിരിക്കുന്നത്.പ്രേത്യകമായ ക്യാമറ പോലുള്ളതിനു 75 രൂപ ഈടക്കുന്നതാണ്.യാത്രക്കാർ പരമാവധി സൂക്ഷിക്കുക .ഇടയ്ക്കിടെ അപകടം വരുന്നതിനാൽ സ്വയം നിയന്ത്രിതരായി കുട്ടികളെ പരമാവധി കെയർ ചെയ്യേണ്ടതാണ്.
പലതരത്തിലുള്ള ട്രെക്കിങ്ങ് പാക്കേജുകൾ ലഭ്യമാണ് 10 പേർ അടങ്ങുന്ന ഇന്ത്യക്കാരാണെങ്കിൽ മൂന്നു മണിക്കൂറിനു 750 രൂപയും വിദേശികൾ ആണെങ്കിൽ 1500 രൂപയുമാണ് ഈടാക്കുന്നത്.അങ്ങനെ ഒരു ദിവസം മുഴുവൻ 1500 രൂപയും വിദേശികൾക്ക് 2500 രൂപയുമാണ്
