മഞ്ഞിന്റെ ലോക്‌ഡൗണിൽ വാഗമൺ സുന്ദരി

പച്ചപ്പ് നിറഞ്ഞ മൊട്ടകുന്നുകളാലും പൈൻമരങ്ങളാലും വിസ്‌മൃതിപൂണ്ട ഒരു പ്രദേശമാണ് വാഗമൺ.ഏതൊരു ബൈക്ക് റൈഡേഴ്‌സ് ഓടിക്കാൻ ഇഷ്ടപെടുന്ന മനോഹരമായ എസ് വളവുകളുള്ള റോഡുകളാണ് വാഗ്മണിലേക്കുള്ളത്.മൊട്ടകുന്നുകളുടെ ഉച്ചിയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ മനോഹരമായ വാഗമൺ ടൌൺ ഭാഗത്തായി മനോഹരമായ തടാകം കാണാൻ സാധിക്കും.പുഷ്പങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന മനോഹരമായ മലയിടുക്കിലൂടെ തടാകം ഒഴുകുന്നതായി കാണാം.

പ്രഭാതങ്ങളിലാണ് വാഗമൺ കൂടുതൽ സൗന്ദര്യവതിയായി നിൽക്കുന്നത്.മഞ്ഞിന്റെ ഈർപ്പങ്ങൾ കാറ്റിന്റെ ഓളം തട്ടി ശരീരത്തിൽ പതിയുന്നതിന്റെ സുഖം മറ്റൊന്നാണ്.കലാവസ്ഥകൾ മാറ്റം സംഭവിച്ചു കൊണ്ടേയിരിക്കും.മഴ കോടമഞ്ഞു കാറ്റ് എന്നിവയുടെ സാനിധ്യം വാഗമണിന് എന്നും കൂടെയുണ്ടാകും.വാഗമൺ പാതയുടെ വശങ്ങളിൽ അഗാധമായ ഗർത്തങ്ങളും മഴക്കാലത് രൂപം കൊള്ളുന്ന ചെറു അരുവികളും കാണാൻ സാധിക്കും.

മാർമല അരുവിയും ഇല്ലിക്കൽ കല്ലും ഏന്തയാറും മുണ്ടക്കയവും പൈൻ ഫോറസ്റ്റും അങ്ങനെ നിരവധി കാഴ്ചകളാണ് വാഗമണിൽ നമുക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്.യാത്രയിൽ വാഗ്മണിലേക്ക് എത്തിച്ചേരുന്നു എന്നതിന്റെ സൂചനയാണ് ശക്തമായ മഴയും കോടമഞ്ഞും.ഏതൊരു യാത്രികന്റെ സ്വപ്നം തന്നെയായിരിക്കും വാഗ്മണിലേക്കുള്ള യാത്ര.കുടുംബങ്ങൾക്കും പ്രണയിനികൾക്കും ഒരുപോലെ ചിലവഴിക്കാൻ പറ്റിയ ഇടമാണ് വാഗമൺ.

കേരളത്തിലെ ഹൈറേഞ്ചിലെ രാജകുമാരൻ എന്ന് വാഗമണിനെ വിളിക്കാവുന്നതാണ്.വാഗമണിലെ കൂടുതൽ സൗന്ദര്യമാക്കുന്ന ഒന്നാണ് തങ്ങൾപ്പാറ.പാറക്കെട്ടുകളുടെ മുകളിലൂടെ യാത്ര ചെയ്തു വേണം അതിന്റെ അവസാനത്തിലുള്ള ഒരു ഖബറിടത്തിൽ എതാൻ സാധിക്കുകയുള്ളു.ശക്തമായ കാറ്റും തണുത്ത അന്തരീക്ഷം ആയതിനാലും അതികം ക്ഷീണം ഉണ്ടാകാൻ സാധ്യത ഇല്ല.അത്പോലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് പരുന്തുംപാറ.

ശബരിമല കാടുകളെ വരെ കാണാൻ സാധിക്കുന്ന മനോഹരമായ നിശബ്തത പൂണ്ട ഒരു പ്രദേശമാണ് പരുന്തുംപാറ.അധികം ആളുകളും സ്ഥലമറിയാത്തതിനാൽ പോകാത്തവരുണ്ട്.ആദ്യമായി പോകുന്നവരാണെങ്കിൽ ഒരു ഗൈഡിനെ കൊണ്ട് നടക്കുകയോ അല്ലെങ്കിൽ സ്ഥലങ്ങളെ കുറിച്ച് കൂടുതൽ ചോദിച്ചറിയുക.കൂടുതൽ ആളുകളും ഏതെങ്കിലും ഒരു സ്ഥലം മാത്രമാണ് കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യുന്നത്