ചായക്കടയിലെ വരുമാനം കൊണ്ട് ലോകം ചുറ്റിയ ദമ്പതികൾ

തായ്ലാൻഡ് നാടുകളിൽ ഏറ്റവും പ്രേത്യേകത എന്നത് പ്രായം കൂടുമ്പോൾ തങ്ങളുടെ സമ്പാദ്യം എടുത്തു കൊണ്ട് എല്ലാ രാജ്യങ്ങളും ചുറ്റി കറങ്ങുന്നു. എന്നാൽ നമ്മുടെ നാട്ടിലും ഇതുപോലെ യാത്രചെയ്യുന്നവരുണ്ട്. എറണാകുളത്തെ ചെറിയ ചായക്കടയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട്‌ ജീവിക്കുന്ന രണ്ടു സാധാരണ മനുഷ്യർ എന്നാൽ ഇവർ സഞ്ചരിച്ചത് ഇരുപത്തിയഞ്ചു രാജ്യങ്ങൾ അതും ചായ കടയിലെ വരുമാന മാർഗത്തിൽ നിന്നാണ് ഭാര്യ ഭർത്താക്കന്മാരായ രണ്ടുപേർ യാത്ര ചെയ്തത്.

വിജയൻ , മോഹന എന്നിങ്ങനെ നാമത്തിലാണ് കേരളക്കരയിൽ അറിയപ്പെടുന്നത്. വിജയൻ ചെറുപ്രായത്തിൽ തന്നെ തന്റെ അച്ഛനൊപ്പം കന്യാകുമാരി, പളനി, ശബരിമല അങ്ങനെ നിരവധി പ്രദേശത്തേക്ക് യാത്ര ചെയ്തിട്ടുണ്ട്. അത്പോലെ സിനിമയെ ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് വിജയൻ. പുതിയ സിനിമകൾ റിലീസ് ആകുമ്പോൾ തന്നെ ആദ്യമേ പോയി കാണും അതും ഒരുപാട് യാത്ര ചെയ്ത ദൂരെയുള്ള തീയറ്ററുകൾ തേടിയാണ് സിനിമ കാണാൻ പോകുന്നത്.

സ്വർണം പോലുള്ള വസ്തുക്കൾ പണയം വെച്ചിട്ടാണ് അധിക യാത്രകളും പോയിരുന്നത് പിന്നീടാണ് ചായ കടയിൽ നിന്നുള്ള വരുമാനം കൊണ്ട് യാത്ര ചെയുന്നത്. അവസാനമായി പോയ സ്ഥലമാണ് അർജന്റീന, പേറു എന്നെ രാജ്യങ്ങളിലേക്ക്. രാവിലെ ആറ് മണിക്ക് തുടങ്ങുന്ന ചായ കട രാത്രി ഏഴര വരെയാണ് പ്രവർത്തിക്കുന്നത്. തന്റെ സാധാരയുള്ള ജീവിതം കണ്ടാൽ പറയില്ല ഇരുപത്തിയഞ്ചു രാജ്യങ്ങൾ കറങ്ങി നടന്ന വ്യക്തികളാണെന്നു.

പോകാൻ ഒരുങ്ങുമ്പോൾ കാശു കടം മേടിച്ചു അത്പോലെ ലോൺ എടുത്തു പോകുകയും യാത്ര കഴിഞ്ഞു വന്നു ചായ കടയിൽ നിന്നുള്ള വരുമാനം കൊണ്ട് കടങ്ങൾ തീർക്കുകയും ചെയ്യും. യാത്രകളിൽ തന്നെ നിരവധി കൂട്ടുകാരെ ലഭിക്കുന്നു ഒരുപാട് അനുഭവങ്ങൾ സൂക്ഷിച്ചു വെക്കുന്നു. ഏകദേശം മുപ്പത് ലക്ഷം യാത്രകൾക് വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിജയൻ എന്നിവർ പറയുന്നത്. ശ്രീ ബാലാജി കോഫി ഷോപ്പിൽ ഇപ്പോഴും അടുത്ത യാത്രക്കുള്ള തയാറെടുപ്പ് നടത്തുകയാണ് വിജയനും ഭാര്യയും.

ചായ കടയിൽ നിന്നുള്ള യാത്രകളുടെ കൂടുതൽ വിശേഷങ്ങൾ അറിയുവാൻ താഴെയുള്ള വിഡിയോ കാണുക.

Leave a Reply