യന്ത്രചിറകുകൾ കൊണ്ട് പറക്കുന്ന സാഹസികനായ ജെറ്റ്മാൻ ദുബായിൽ അപകടത്തിൽ മരിച്ചു. മരുഭൂമിയിൽ പരിശീലന പാറക്കലിലാണ് അപകടം മരണം ഉണ്ടായത്. ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്ഖലീഫയെക്കാൾ ഉയരത്തിൽ പറന്നു റെക്കോർഡ് നേടിയ വ്യക്തിയാണ് ജെറ്റ്‌മാൻ എന്നറിയപ്പെടുന്ന വിൻസെന്റ് റാഫേൽ. സാഹസികതയുടെ ആകാശം കീഴടക്കിയവനയിരുന്നു വിൻസെന്റ് റാഫേൽ. ഉയരങ്ങളിലേക്ക് പറക്കൽ ഉയരങ്ങളിൽ നിന്ന് താഴേക്ക് പറക്കൽ എന്നിങ്ങനെ സാഹസികത പതിവാക്കിയപ്പോൾ ലോകം അദ്ദേഹത്തെ ജെറ്റ്‌മാൻ എന്ന് വിളിച്ചു.
ദുബായ് മരുഭൂമിയിലെ പരിശീലന പറക്കലിന്റെ ഇടയിൽ അപകടത്തിൽപെട്ട് ജെറ്റ്‌മാൻ ചിറകറ്റ പക്ഷിയെ പോലെ മരണത്തിന്റെ താഴ്വരയിലേക്ക് വീണു. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറെ സ്നേഹമായിരുന്നു വിൻസെന്റ് റാഫേലിനോട്. ദുബായിലെ സ്കൈഡ്രൈവറായിരുന്നു വിൻസെന്റ് റാഫേൽ എന്ന ഫ്രഞ്ച് പൗരൻ. വിൻസെന്റ് റാഫേൽ എന്ന ജെറ്റ്മാനിന്റെ പറക്കൽ ഇന്നും കാഴ്ചക്കാർക്ക് അത്ഭുതം തന്നേയാണ് സമ്മാനിക്കുന്നത്.
ജെറ്റ്മാന്റെ പറക്കൽ ചരിത്രത്തിന്റെ നാഴികകല്ലാണെന്നു ദുബായ് പ്രശംസിച്ചിട്ടുണ്ട്. വിൻസെന്റ് റാഫേലിന്റെ കീഴിൽ നിരവധി മലയാളികൾ സ്കൈ ഡൈവിംഗ് പഠിക്കാനുണ്ട്. വിൻസെന്റ് റാഫേലിന്റെ മരണത്തിനു കാരണമായ ആകാശപാറക്കലിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജെറ്റ്മാന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു.
