സ്വർഗം തോൽക്കും നാട്ടിലേക് | തായ്‌ലൻഡ്

തായ്‌ലൻഡ് ലേക്ക് യാത്ര പോകുന്ന പലരും പട്ടയ യും ബാങ്കോക്ക് ലും പോയി യാത്രകൾ ആസ്വദിച്ചു തിരിച്ചു പോകുമ്പോൾ മിക്കവാറും ആൾകാർ ഫുക്കറ്റു എന്ന അതി സുന്ദര ദ്വീപ് നെ അവഗണിക്കുക യാണ് പതിവ് . ഈ സ്ഥലത്തെ കുറിച്ചു അറിവില്ലാത്തത് കൊണ്ടു ഒഴിവാക്കുക യാണോ അതോ സമയക്കുറവ് കൾ കൊണ്ട് മനഃപൂർവം കാണാൻ പറ്റാതെ പോകുക ആണോ എന്നറിയില്ല. തായ്‌ലൻഡ് ൽ വെച്ചു പരിജയപ്പെട്ട ഒട്ടു മിക്ക മലയാളികളും 6 ദിവസത്തെ യാത്ര ആണ് പ്ലാൻ ചെയ്തു നാട്ടിൽ നിന്നും ഇങ്ങോട്ടേക്കു കേറിയിട്ടുള്ളത്. തായ്‌ലൻഡ് പട്ടയ ബാങ്കോക്ക് ഇതാണ് അവരുടെ ബക്കറ്റ് ലിസ്റ്റ് ൽ ഉൾപെടുതുന്നത് . തായ്‌ലൻഡ് എന്നു കേൾക്കുമ്പോൾ നെറ്റി ചുളികുന്നവർ ഈ രാജ്യത്ത് പ്രകൃതി നൽകിയ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളെയും ഇവിടത്തെ ജനങ്ങളുടെ ആതിഥേയ മര്യാദയും സ്നേഹിക്കാനും പരസ്പരം ബഹുമാനിക്കാനും മാത്രം അറിയുന്ന തായ് ജനതയുടെ സംസ്കാരത്തെ കുറിച്ച് കേട്ടു കേൾവി പോലും ഇല്ലാത്തവർ ആണ്. ഇന്ത്യ വിട്ടു യാത്ര ചെയുന്ന ഒരു സഞ്ചാരി ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ സ്ഥലം സന്ദർശിച്ചിട്ടില്ല എങ്കിൽ ഒരു സഞ്ചാരിയെ അപേക്ഷിച്ചു അതൊരു തീരാ നഷ്ടം തന്നെയാണ്
.
തായ്‌ലൻഡ് ന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്നും ബസ് മാർഗം ഒരൊറ്റ രാത്രി കൊണ്ട് ഈ സ്ഥലത്തു എത്തി ചേരാം എങ്കിലും പൊതുവെ എല്ലാവരും വിമാന യാത്ര ആണ് ആശ്രയിക്കുന്നത്. മുൻകൂട്ടി ബുക്ക്‌ ചെയ്താൽ ഫ്ലൈറ്റ് ടികെറ്റ് ഉം ബസ് ചാർജും ഏകദേശം ഒരേ പൈസ തന്നെയാണ് വരുന്നത്. മാത്രം അല്ല വെറും , രണ്ടു മണിക്കൂർ കൊണ്ട് എത്തിപ്പെടാം . സമയ ലാഭം അതൊക്കെ കൊണ്ടു തന്നെ ഒട്ടു മിക്കപേരും വിമാനയാത്ര ആശ്രയിക്കുന്നത്.
ഫുക്കെറ്റ് ലേക്ക് വിമാനം താഴ്ന്നു ഇറങ്ങുമ്പോൾ തന്നെ താഴെയായി കാണാം നീല നിറത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും മരതക ദ്വീപ് കളും വെട്ടി തിളങ്ങുന്ന നീല കടലും ഉൾപ്പെടുന്ന സുന്ദരമായ ദ്വീപ് പ്രദേശം. . അതിനെ ഫുകറ്റു എന്നോ തായ്‌ലൻഡ് ന്റെ സ്വർഗം എന്നോ പറയാം..
എയർപോർട്ടിൽ ചെക്കിങ് കഴിഞ്ഞു പുറത്തേക് പോകുന്ന വഴിയിൽ ഇടതു സൈഡ് ലായി ഒരുപാട് ടൂറിസ്റ്റ് പാക്കേജ് ബുക്കിങ് സെന്റർ കളുണ്ട് . നമ്മുടെ ബഡ്ജറ്റ് അനുസരിച്ചു ഉള്ള പാക്കേജ് കൾ ബുക്ക്‌ ചെയ്യാം . എങ്ങനെ ഒക്കെ ആയാലും മിനിമം 3: ദിവസം വേണം ഫുക്കറ്റി ലെ കാഴ്ച്ചകൾ കണ്ടു തീരണം എങ്കിൽ .. അവിടത്തെ എല്ലാ പാക്കേജ് കളിലും നമ്മൾ താമസിക്കുന്ന ഹോട്ടലിൽ വന്നു പിക് അപ്പ് & ഡ്രോപ്പ് ഉള്ളത് കൊണ്ട് നമുക്ക് ഒന്നും അറിയേണ്ട കാര്യം ഇല്ല. നമ്മൾ താമസിക്കുന്ന ഹോട്ടൽ നു മുന്നിൽ അവർ വണ്ടിയുമായി വരും. ഓരോ സ്ഥലത്തും ഓരോ പാക്കേജ് ആണ്. രണ്ടു മൂന്ന് സ്ഥലത്ത് കേറി നോക്കിയതിൽ ഏറ്റവും റേറ്റ് കുറഞ്ഞത് phucket friendship tour എന്ന ബുക്കിങ് സെന്റർ ആണ് . എല്ലാം കഴിഞ്ഞു പിറ്റേന്ന് തിരിച്ചു എയർപോർട്ടിലേക്ക് പോകാൻ ഉള്ള ടാക്സി ഉൾപ്പെടെ ഉള്ള പാക്കേജ് ആണ് നമ്മൾ അവിടന്ന് എടുത്തത്.ഒരുമിച്ച് പാക്കേജ് ബുക്ക്‌ ചെയുമ്പോൾ അതിനു ഒരു 250/ ബാത്ത് എക്സ്ട്രാ ആകും എങ്കിലും അത് നല്ല ലാഭം ആണ്. കാരണം നമ്മൾ സ്വന്തമായി ടാക്സി വിളിച്ചു എയർപോർട്ടിൽ പോകണേൽ, 600 തായ് ബാത്ത് അടുപ്പിച്ചു ആകും .
2 ദിവസത്തെ ദ്വീപ് പാക്കേജ് ഒക്കെ ബുക്ക്‌ ചെയ്ത ശേഷം നമ്മൾക്കു പോകേണ്ട ഹോട്ടൽ അഡ്രെസ് അവരെ കാണിച്ചു .. വെളിയിൽ നിന്നും ടാക്സി വിളിക്കണ്ട അവരുടെ ടാക്സി തന്നെ നമുക്ക് റെഡി ആക്കി തന്നു. പേര് പോലെ തന്നെ അത്രയും സൗഹൃദ പരമായി ആണ് അവർ പെരുമാറിയത് എയർപോർട്ടിൽ നിന്നും മണിക്കൂറുകളോളം സഞ്ചരിച്ചു വേണം പാതോങ് ബീച്ചിലോ ഫുക്കറ്റിന്റെ പ്രധാനപെട്ട ടൌൺകളിലോ എത്തിച്ചേരാൻ. ഒറ്റയ്ക്കു ആണ് എയർപോർട്ടിൽ എത്തി ചേരുന്നത് എങ്കിൽ ഒരിക്കലും ടാക്സി വിളിക്കരുത് . എയർപോർട്ടിൽ നിന്നും ധാരാളം ഷട്ടിൽ ബസ് സർവീസ് കൾ ഫുക്കെറ്റ് ടൌൺ ലേക്ക് ഉണ്ട് ഒരാൾക്കു ഏകദേശം 100തായ് ബാത്ത് മാത്രം ആകുക യുള്ളൂ . എയർപോർട്ടിൽ നു വെളിയിൽ അന്വേഷിച്ചാൽ മതി അല്ലെങ്കിൽ airportbusphuket. Com / എന്ന സൈറ്റിൽ കേറിയാൽ വിശദ വിവരങ്ങൾ അറിയാൻ കഴിയും. ഏകദേശം ഒരു മണിക്കൂർ അധികം എടുത്തു നമ്മുടെ താമസ സ്ഥലത്ത് എത്തിച്ചേരാൻ പോകുന്ന വഴിയിൽ നിറയെ മരങ്ങൾ ആണ്. കേരളത്തിലെ ഏതോ മലയോര മേഖലയിലൂടെ പോകുന്ന പോലെയാണ് തോന്നിയത് പക്ഷേ പാതോങ് ലേക്ക് അടുപ്പിച്ചു എത്തുമ്പോൾ നഗര കാഴ്ചകൾ തുടങ്ങുകയാണ്. എങ്ങോട് നോക്കിയാലും നഗര വീഥികളും ഫ്ലാറ്റുകളും ഒക്കെ തന്നയാണ്. വൈകുന്നേരം ഫുകറ്റി ലെ കാഴ്ചകൾ കാണാൻ പുറത്തേക് ഇറങ്ങി. അവിടത്തെ ഏറ്റവും പ്രധാനപെട്ട ചാലോങ് ടെംപിൾ വളരെ അടുത്താണ്. കൊത്തു പണികളും പരമ്പരാഗത രീതിയിൽ ഉള്ള ക്ഷേത സമുച്ഛയങ്ങൾ അവിടെ കാണാൻ കഴിയും നിറയെ പൂന്തോങ്ങളാണ് ക്ഷേത്ര പരിസരത്തു. ഒരുപാട് പേര് വന്നുപോകുന്നു എങ്കിലും വലിയ ബഹളങ്ങൾ ഒന്നുമില്ല ശാന്തമായ അന്തരീക്ഷം ആയിരുന്നു അവിടെ. പൊതുവെ തായ് ജനത അങ്ങനെ ആണ് വളരെ സമാധാന പ്രിയരാണ്.. അവിടെ അടുത്ത് തന്നെ ബിഗ് ബുദ്ധ എന്ന ഏറ്റവും വലിയ ബുദ്ധന്റെ പ്രതിമ ഉള്ളത്. അവിടെ നിന്നാൽ ബീച്ച് ന്റെ അസ്തമയ കാഴ്ചകൾ ഒക്കെ കാണാൻ കഴിയും. പക്ഷേ അങ്ങോട്ടേക് പോകാൻ കഴിഞ്ഞില്ല സമയം ഏകദേശം, 6 മണിയോട് അടുത്തിരുന്നു. അന്ന് അവിടെ week end നൈറ്റ്‌ മാർക്കറ്റ് ഉള്ള ദിവസം ആണെന്ന് ഹോട്ടൽ റിസപ്ഷൻ ൽ നിന്ന് അറിയാൻ കഴിഞ്ഞത് കൊണ്ട് നമ്മൾ അങ്ങോട്ടേക് പോയി. വെറുതെ കറങ്ങി നടന്നത് അല്ലാതെ ഒന്ന്നും വാങ്ങാൻ തോന്നിയില്ല. തുകൽ കൊണ്ടുള്ള ചെരിപ്പും ബാഗും തന്നെയാണ് കൂടുതൽ. പക്ഷേ നമ്മുടെ നാട്ടിൽ കിട്ടുന്നതിനേക്കാൾ രണ്ടിരട്ടി തുകയാണ് ഓരോന്നിനും . തായ്‌ലൻഡ് ലെ ഫ്ലോട്ടി മാർക്കറ്റ്ൽ ഉള്ള പോലെ കരിച്ചതും പൊരിച്ചതുമായ ഭക്ഷണ പാനീയങ്ങൾ അവിടെയും ഉണ്ട് . ബുദ്ധന്റെ സ്വർണ നിറത്തിലും ബ്ലാക്ക് മെറ്റൽസ് ലും തീർത്ത ചെറുതും വലുതുമായ പ്രതിമകൾ ഉണ്ട്. അത് കുറച്ചു പേര് വാങ്ങുന്നുണ്ട് . അവിടെ കണ്ടൊരു മറ്റൊരു കാഴ്ച ബൈക്ക് ടാക്സി ആണ്. നമ്മുടെ നാട്ടിലെ ഓട്ടോ സർവീസ് പോലെ അവിടെ ബൈക്ക് സർവീസ് ആണ് എവിടെയെങ്കിലും പോകണം എങ്കിലും ഓരോ ടൌൺ കളിലും ബൈക്ക് മായി ഒരാൾ നില്കും നമുക്ക് എവിടെ പോകണമോ ആ സ്ഥലത്തിന്റെ പേര് പറഞ്ഞാൽ അവിടെ കൊണ്ട് ആകും.. 2 പേര് ഉണ്ടായാലും കുഴപ്പമില്ല അവർ കൊണ്ടു പോയി സുരക്ഷിത മായി എത്തിക്കും. അതിനുള്ള കാശും വാങ്ങിക്കും. രാത്രി ഭക്ഷണം കഴിക്കാൻ ഇന്ത്യൻ റെസ്റ്റാറന്റ് ലേക്ക് പോയത് ബൈക്ക് ടാക്സിയിൽ തന്നെ ആയിരുന്നു.. ഭക്ഷണം കഴിഞ്ഞു നേരെ റൂമിലേക്കു പോയി..
പിറ്റേന്ന് രാവിലെ 8 മണിക്ക് തന്നെ ടാക്സി വന്നു. Sea angel port എന്ന സ്ഥലത്തേക്ക് ആണ് ഞങ്ങൾ എത്തിയത്. അവിടെ നിന്നാണ് ഫുക്കറ്റ് ലെ മറ്റു ദീപുകളിലേക് ഉള്ള യാത്ര ആരംഭിക്കുന്നത് . നമുക്ക്
മുന്നേ പലരും അവിടെ എത്തി ചേർന്നിരുന്നു. പല രാജ്യത്തിൽ ഉള്ള ആൾകാർ. പക്ഷേ മലയാളികൾ ആയിട്ട് നമ്മൾ മാത്രം ഉണ്ടായിരുന്നുള്ളു.. തായ്‌ലൻഡ് ലേക്ക് വന്നപ്പോൾ ഫ്ലൈറ്റ് ൽ ടൂറിസ്റ്റ് കൾ ആയ മലയാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. . ഫുക്ക റ്റു എന്ന സ്വർഗം കാണാതെ പട്ടയ മാത്രം കണ്ടു തിരിച്ചു പോയി കാണും അവരൊക്കെ. പോകുന്നതിനു മുന്നേ ഗൈഡ് ന്റെ, 15മിനിറ്റ് ഉള്ള ക്ലാസ്സ്‌ ഉണ്ട്. തായ് ഭാഷയിൽ അല്ല ഇംഗ്ലീഷ് ഭാഷയിൽ ആണ്. ശ്വാസ തടസം മറ്റു പ്രശ്നങ്ങൾ ഉള്ളവർ പരമാവധി വെള്ളത്തിൽ ആഴം ഉള്ള ഭാഗത്തു ഇറങ്ങാൻ പാടില്ല എന്നും വെള്ളത്തിൽ ഇറങ്ങുമ്പോൾ ലൈഫ് ജാക്കറ്റ് സ്കൂബ ഷൂ ഒക്കെ നിർബന്ധ മായും ധരിക്കണം എന്നൊക്കെ പറയുന്നുണ്ട്. കടലിന്റെ അടിത്തട്ടിൽ മുള്ളു പോലുള്ള മത്സ്യ മുണ്ട് അതിനെ ചവിട്ടിയാൽ കാൽ മുറിയും അതുകൊണ്ട് ഷൂ ധരിച്ചു കൊണ്ടേ വെള്ളത്തിൽ ഇറങ്ങാൻ പാടുള്ളു എന്നൊക്കെ ഘോര ഘോരം പറയുന്നുണ്ട്. പലരും അതൊന്നും ശ്രദ്ധികുന്നില്ല എങ്ങനെ എങ്കിലും ദ്വീപ് ലേക്ക് എത്തണം കാഴ്ചകൾ കാണണം എന്നിങ്ങനെ ഉള്ള ചിന്തകൾ ആണ് ഓരോ മുഖങ്ങളിലും കാണാൻ കഴിയുന്നത് .
അങ്ങനെ ഫിഫി ലേക്ക് യാത്ര തിരിക്കുകയാണ്. സ്പീഡ് ബോട്ടിൽ കടൽ പരപ്പ് കളെ കീറിമുറിച്ചു ആണ് ബോട്ടിന്റെ പ്രയാണം .. പോകുന്നത് മൊബൈലിൽ ഷൂട്ട്‌ ചെയ്യണം എന്നുണ്ടായിരുന്നു പക്ഷേ കൈ ഒന്ന് അയച്ചാൽ തെറിച്ചു വെള്ളത്തിലേക്കു പോകും. അത്രയ്ക്കും സ്പീഡ് ആണ് ബോട്ടിനു . സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും ഒക്കെ ബോട്ടിന്റെ മധ്യ ഭാഗത്തു ഇരുത്തി സീറ്റ് ബെൽറ്റ്‌ ധരിപ്പിച്ചു . മുൻവശം ഓപ്പൺ ആണ് . മുൻ വശത്തു ധൈര്യം ഉള്ളവർ മാത്രം ഇരുന്നാൽ മതിയെന്നു ഗൈഡ് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ബോട്ടിന്റെ സ്പീഡും കടൽ കാറ്റും കൂടെ ആയപ്പോൾ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് കരുതി ശെരിക്കും പേടി തോന്നിയ നിമിഷങ്ങൾ. ഒരു കൈ ബോട്ടിന്റെ സീറ്റിന്റെ കമ്പിയിൽ മുറുകെ പിടിച്ചു. വലതു കൈ അടുത്തിരുന്ന രാജസ്ഥാനി പയ്യന്റെ തോളിലും പിടിച്ചു. പിന്നെ അതൊരു പുതിയ സൗഹൃതത്തിലേക് വഴി തുറന്നു. അവന്റെ പേര് ദേവ്. രാജസ്ഥാൻ ഫിലിം ഫിൽഡ് ൽ മ്യൂസിക്അസിസ്റ്റന്റ് ഡയറക്ടർ ആണ്.. മലയാളി എന്നറിഞ്ഞപ്പോൾ പുള്ളിക് പെരുത്ത് സന്തോഷം .
കോവളവും കന്യാകുമാരി യും ഒക്കെ കാണാൻ ഏപ്രിൽ മാസം വരുമെന്നും ഒന്ന് ഹെല്പ് ചെയ്യണം എന്നൊക്കെ സംസാരിച്ചു രാജസ്ഥാൻ ലേക്ക് വന്നാൽ എന്ത് ആവശ്യം ഉണ്ടേലും വിളിച്ചാൽ മതി എന്നൊക്കെ പറഞ്ഞു. ഫോൺ നമ്പറും കൈമാറി. നാളെ രാവിലെ തിരിച്ചു പോകുകയാണ് നാളത്തെ ജെയിംസ് ബോണ്ട് ഐലൻഡ് ലേക്ക് വരാൻ പറ്റില്ലന്നും ഇനി അത് കാണാൻ ഒരിക്കൽ കൂടെ വൈഫ്‌ നേം കൂട്ടി ഫുകറ്റി ലേക്ക് വരണം എന്നും പറഞ്ഞു.
ബോട്ടിന്റെ വേഗത കുറഞ്ഞു തുടങ്ങി അങ്ങകലെ മായാബെ എന്ന സുന്ദരമായ ദ്വീപ് കാണാം . തീരത്തേക് അടുക്കുംതോറും കടലിന്റെ അടിഭാഗം തെളിഞ്ഞു കാണാം. വർണ മൽസ്യങ്ങൾ ടെ ഒരു നീണ്ട നിരതന്നെ കാണാം. മായാബെ ദ്വീപ് ശെരിക്കും ഒരു മായാലോകം തന്നെയാണ് . പഞ്ചാര മണൽ തരികൾ പോലെയുള്ള മണ്ണും ഒട്ടും തിരയില്ലാത്ത തെളിഞ്ഞ നീലിമയുള്ള ശാന്തമായ കടലും പച്ച പട്ടുഅണിഞ്ഞു കുട പോലെ നിൽക്കുന്ന തീരത്തെ കുന്നുകളും ഇളം കാറ്റും നീല ആകാശവും കാറ്റു വീശുമ്പോൾ ഇളകുന്ന ഓളങ്ങളും ഒക്കെ കാണുമ്പോൾ ശെരിക്കും ഒരു മായാലോകത് എത്തുന്ന പ്രതീതിയാണ്. മായാബെ ഒരു കൂടാരം പോലെയുള്ള ദ്വീപാണ്. ഇവിടെ വന്നാൽ കടലിൽ ഇറങ്ങാതെ ഒരാളും മാറി നിൽക്കില്ല. അത്രമേൽ സുന്ദരവും തെളിമ നിറഞ്ഞ വെള്ളവുമാണ് . ആഴം ഇല്ലാത്തത് കൊണ്ട് ലൈഫ് ജാക്കറ്റ് നിർബന്ധം ഇല്ല. പക്ഷേ ഷൂ ധരിക്കണം അവർ തരുന്ന കണ്ണടയും ഫിറ്റ്‌ ചെയ്തു കടലിലേക്കു ഇറങ്ങി മുങ്ങിയാൽ കടലിനടിയിലെ ദൂര കാഴ്ച്ചകൾ വളരെ അടുത്ത് കാണാം. അതിനെ സ്‌നോർകല്ലിങ് എന്നു പറയും.. ചെറുതും വലുതുമായ നിരവധി വർണ മൽസ്യങ്ങൾക് ഒപ്പം നമുക്ക് നീന്തി തുടിക്കാം . മഞ്ഞ നിറത്തിലുള്ള ഒരു തരം മൽസ്യങ്ങൾ കൂട്ടമായി മാത്രം സഞ്ചരിക്കുന്നത് കാണാം . ഗൈഡ് പറഞ്ഞത് പോലെ അപകടകാരികൾ ആയ മുള്ളു മൽസ്യങ്ങൾ അടിത്തട്ടിൽ പതുങ്ങി ഇരിക്കുന്നത് കാണാം . നമ്മുടെ നാട്ടിലെ മുള്ളൻ പന്നി എങ്ങനെ ആണോ അതിന്റെ അതേരൂപം തന്നെ പക്ഷേ വലിപ്പം ഒരു തവളയുടെ അത്രേംമാത്രം വരുള്ളൂ .
:രണ്ടു മണിക്കൂർ അവിടെ സമയം ഉണ്ട് . വെള്ളത്തിനു നല്ല തണുപ് ഉണ്ട് . കരയിൽ നിറയെ പഴങ്ങളും സ്നാനക്സ് ജ്യൂസ്‌ ഒക്കെ വെച്ചിട്ടുണ്ട് .വിശപ്പ് തോന്നുമ്പോൾ കരയിൽ കയറി കഴിച്ചിട്ട് വീണ്ടും കടലിലേക്കു ഇറങ്ങാം. അൺലിമിറ്റഡ് ആണ് . എത്ര വേണേൽ കഴികാം. പാക്കേജിൽ ഉൾപ്പെടുന്നതാണ്. പ്രത്യേകം കാശു കൊടുക്കേണ്ടതില്ല. കുളി ഒക്കെ കഴിഞ്ഞു എല്ലാവരും ബോട്ടിൽ കയറി .
അടുത്തതായി പോയത് മങ്കി ഐലൻഡ് ലേക്ക് ആണ് . ഒരു ചെറിയ ദ്വീപ് ആണ് അത് ബോട്ട് അങ്ങോട്ടേക് അടുപ്പിച്ചു ബോട്ടിൽ ഇരുന്നു കാഴ്ചകൾ കാണാം അതിൽ നിറയെ കുരങ്ങൻമാർ ആണ് കടലിനു നടുക്ക് കുട പോലെ നിൽക്കുന്ന ചെറിയ ദ്വീപ് ൽ എങ്ങനെ കുരങ്ങൻമാർ വന്നു പെട്ടു എന്നറിയില്ല. എല്ലാവരും കുരങ്ങൻമാരെ ഫോട്ടോ എടുക്കുന്ന തിരക്കിൽ ആണ് . ദ്വീപ് നു ചുറ്റളവ് വളരെ കുറവ് ആണേലും നല്ല ഉയരം ഉണ്ട് ..
അത് കഴിഞ്ഞു പിന്നീട് പോയത് khai nai island ലേക്ക് ആണ്. പക്ഷേ മായാബെ പോലെ അത്രയും സുന്ദരമായ ദ്വീപ് അല്ല അതു. അവിടെയും ഒരുമണിക്കൂർ സമയം ഉണ്ടായിരുന്നു. ദ്വീപ് നു ചുറ്റും ഫോട്ടോ എടുത്തു നടന്നു. . വെള്ളത്തിൽ അധികം ആരും ഇറങ്ങിയില്ല. പിന്നീട് പോയത് ഫിഫി ഐലൻഡ് ലേക്ക് ആയിരുന്നു . അവിടെ ആയിരുന്നു ഉച്ച ഭക്ഷണം. ഫിഫി ഐലൻഡ് ഹോസ്പിറ്റൽ ന്റെ ബാക്ക് സൈഡ് ലുള്ള ഒരു restarunt ൽ ആയിരുന്നു ഭക്ഷണം. ഇഷ്ടം ഉള്ള വിഭവങ്ങൾ എടുത്തു കഴികാം. ഇന്ത്യൻ ചൈനീസ് കോണ്ടിനെന്റൽ വിഭവങ്ങൾ ഒക്കെ ഉണ്ടാകും . ഭക്ഷണം ഒക്കെ കഴിഞ്ഞു കടൽ തീരത്ത് കുറച്ചു നേരം കാറ്റു കൊണ്ടിരുന്നു .
സമയം മൂന്ന് :മണിയോട് അടുത്തു എല്ലാവരും ബോട്ടിൽ കയറി ഫുക്കറ്റി ലേക്ക് തിരികെ യാത്ര തിരിച്ചു .. പോകുന്ന വഴിയിൽ പാതോങ് ബീച്ച് കണ്ടു. സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെയാണ് അവിടെയും. അവിടെയുള്ള ബംഗ്ലാ വാക്കിങ് സ്ട്രീറ്റ് ൽ ടാറ്റൂ സെന്ററുകളും ഡിജെ ബാറുകളും ഒക്കെ കാണാം.. അതിന്റെ അടുത്തായി നിരവധി ഹോട്ടൽ റൂമുകൾ കാണാം. ഒട്ടുമിക്ക പേരും അവിടെ ആണ് റൂം എടുക്കുന്നത്. കാരണം രാത്രിയിൽ ആണ് അവിടെ കാഴ്ചകൾ തുടങ്ങുന്നത്. റൂമിൽ ഇരുന്നു തന്നെ പുറത്തെ രാത്രി കാഴ്ചകൾ ആസ്വദിക്കാം. നമ്മൾ താമസിക്കുന്ന അപ്പാ ർട്മെന്റ് പാതോങ് ൽ നിന്നും വളരെ അകലെ ആളൊഴിഞ്ഞ ഒരു മേഖല യാണ്. വളരെ നിശബ്ദമായ ഒരു ഏരിയ ആണ്.. അത്യാവശ്യം ഹോട്ടലോ ഷോപ്പിങ് സെന്റർ കളോ ഒന്നും തന്നെ അവിടെ ഇല്ല . അതുപോലെ തന്നെ അവിടെ രാത്രിയിൽ മാത്രം ഉണ്ടാകുന്ന നൈറ്റ്‌ ഫുക്കറ്റ് ഫാന്റസി എന്ന വർണ ശബളമായ സർക്കസ് ഉണ്ടന്ന് അറിഞ്ഞു. ഒരു പാട് മൃഗങ്ങൾ ഒക്കെ ഉള്ള ഷോ ആണെന്ന് കേട്ടു. പക്ഷേ എന്ത് കൊണ്ടോ പോകാൻ തോന്നിയില്ല. അതിനേക്കാൽ വലിയ കാഴ്ചകൾ കണ്ടു വന്നപ്പോ ഇതൊക്കെ ഇനി എന്ത് എന്ന ചിന്തയാണ് മനസ്സിൽ നിറയെ. .
പിറ്റേന്ന് പോയത് ജെയിംസ് ബോണ്ട്‌ ഐലൻഡ് ലേക്ക് ആണ് . ജെയിംസ് ബോണ്ട്‌ 007 എന്ന സിനിമ ഇവിടെ വെച്ചു ചിത്രീകരിച്ച മുതലാണ് ഈ സ്ഥലം ഫേമസ് ആയതു. അങ്ങനെ ആ പേര് തന്നെ ഈ ദ്വീപ് നു കൊടുക്കുകയും അവസാനം ജെയിംസ് ബോണ്ട്‌ ഐലൻഡ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. വളരെ ശാന്തമായ സമുദ്രം ആണിത്. ഒരു നദിയി ലൂടെ ബോട്ടിൽ പോകുന്ന പോലെ ഫീലിംഗ് ആണ് നമുക്ക് അനുഭവപ്പെടുന്നതു . ഇന്നത്തെ യാത്ര സ്പീഡ് ബോട്ടിൽ അല്ല 2 നിലകൾ ഉള്ള ബോട്ടിൽ പതുകെ പതുക്കെ ഓളങ്ങളോട് ഒപ്പം ചാഞ്ഞുഉം ചരിഞ്ഞും ഒക്കെ യാണ് യാത്ര. മുകളിൽ തട്ടി ലും സൈഡ് ലുമായി നിരവധി ആൾകാർ പുറത്തെ കാഴ്ചകൾ കാണുന്നുണ്ട് . എല്ലാവരും വിദേശത്തു നിന്നും വന്നിട്ടുള്ള താണ് . ഇന്ത്യ ക്കാർ ആയിട്ട് നമ്മൾ മാത്രം. ചൈന ഇംഗ്ലണ്ട് സ്പെയിൻ നേപ്പാൾ കൂടാതെ അറബ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻ മാർ ഉൾപ്പെടെ ഉണ്ട് . ഫിഫി ഐലൻഡ് ലേക്ക് പോകുമ്പോൾ കടൽ നീല നിറത്തിൽ ആണെങ്കിൽ ഇവിടെ കടൽ കടും പച്ച നിറത്തിൽ ആണ് . എങ്ങോട് നോക്കിയാലും കീഴ്ക്കാം തൂക്കായി നിൽക്കുന്ന കുന്നുകളും മലഞ്ചേരിവുകളുമാണ്. ദ്വീപ് സൗന്ദര്യത്തിന്റെ തനതായ ഭാവം കാണണം എങ്കിൽ ആന്റമാൻ കടലിൽ ഉൾപ്പെടുന്ന ഈ അത്ഭുത ദ്വീപിലൂടെ യാത്ര ചെയ്യണം. ദൂരെ ദൂരെ യായി ചെറുതായ ഒറ്റപെട്ട ദ്വീപുകൾ കാണാം .
ഏകദേശം 3 മണിക്കൂർ കൂടുതൽ അങ്ങോട്ടേക് മാത്രം യാത്രയുണ്ട് . എങ്ങോട് നോക്കിയാലും കൺകുളിർക്കെ കാഴ്ചകൾ ഉള്ള സ്വർഗം തോൽക്കുന്ന നാട്ടിലൂടെ യാണ് ബോട്ട് നീങ്ങികൊണ്ടിരിക്കുന്നത്. ഫുഡ്‌ എല്ലാം കപ്പലിൽ തന്നെ ഒരുക്കിയിട്ടുണ്ട് . കടൽ വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. വെജിറ്റബിൾ വിഭവങ്ങൾ പലതരത്തിൽ ഉള്ള സലാഡ് ജ്യൂസ്‌ ഉൾപ്പെടെ എല്ലാമുണ്ട്.
ഉച്ച ഭക്ഷണം കഴിയുന്നത് വരെ യാത്ര ഉണ്ട് കടലിൽ ലൂടെ . ജെയിംസ് ബോണ്ട്‌ ഐലൻഡ് ൽ കയറി ഒരു മണിക്കൂർ ഒന്ന് കറങ്ങി. സിനിമയിൽ മാത്രം കണ്ടിട്ടുള്ള ആ സ്ഥലത്ത് എത്തിപെടുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. പ്രതീക്ഷ ഇല്ലാത്ത ഒരു സ്ഥലത്ത് കാല് കുത്തുമ്പോൾ ഉള്ള ഒരു തരം അനുഭൂതി ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല. ഉച്ചക്ക് ശേഷം കടലിലെ വേറൊരു സാമ്രാജ്യത്തിലേക് എത്തുന്ന യാത്രയാണ്. ദ്വീപ് നു കുറച്ചു അകലെ ആയി ബോട്ട് നിർത്തി ശേഷം കാറ്റ്‌ നിറച്ച ചെറിയ വള്ളങ്ങളിൽ തോണിക്കാരനോട്‌ ഒപ്പം തുഴഞ്ഞു ഉള്ള ഒരു യാത്രയാണ്. കടലിടി ക്കിലൂടെ പ്രകൃതി ഒരുക്കിയ ചെറിയ ചെറിയ ഗുഹകളി ലൂടെ ആണ് യാത്ര. ചിലപ്പോൾ ഒക്കെ വള്ളത്തിൽ തല ചായ്ച് കിടക്കേണ്ടി വന്നു അത്രക്കും ചെറിയ കൂരിരുട്ടുള്ള ഗുഹക്ക് ഉള്ളിലൂടെ വള്ളം നീങ്ങി കൊണ്ടിരിക്കുന്നു . തോണിക്കാരൻ ഗുഹയുടെ ഭിത്തിയിൽ ടോർച് അടിച്ചു കാണിച്ചപ്പോൾ വെട്ടി തിളങ്ങുന്ന കല്ലുകൾ കാണാം. ഡയമണ്ട് എന്നാണ് അയാൾ പറയുന്നത് എനിക്കെന്തു കൊണ്ടോ അത് അത്രക്ക് അങ്ങ് വിശ്വാസം ആകുന്നില്ല . 100 മിന്നാ മിന്നികൾ ഒരുമിച്ച് പ്രകാശിക്കും പോലെ വെട്ടി വെട്ടി തിളങ്ങുന്നുണ്ട് . ഗുഹ കഴിഞ്ഞു എത്തുന്നത് കാടിന്റെ അപാരതയിലേക് ആണ്. കടലിന്റെ നടുക്ക് ഇങ്ങനെ ഒരു കാടുണ്ട് എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല നേരിട്ട് കാണുമ്പോൾ അത് സ്വപ്നം ആണോ എന്നൊക്കെ തോന്നിപോകും. ചുറ്റുംമലയും കാടും വള്ളി ചെടികളും മധ്യ ഭാഗത്തു ആയി മരതക പച്ച നിറത്തിൽ ഉള്ള വെള്ളത്തിൽ നിറയെ തോണിക്കാരും .mangrove cave എന്ന പേരിൽ ആണ് ഈ സ്ഥലം അറിയപ്പെടുന്നത് .
അതിനു ശേഷം ലാവാ ഐലൻഡ് ലും ഹോംഗ് ഐലൻഡ് ലും ഉള്ള പ്രകൃതി ഒരുക്കിയ മണ്ണ് വെച്ച ഗുഹകളിലൂടെ പിന്നെയും തോണി തുഴഞ്ഞു പോയി.. ഓരോ സ്ഥലവും മനോഹരമായ കാഴ്ചകൾ ഇനി കാണാൻ പോകുന്നത് അതിമനോഹരം.പിന്നീട് പോയത് മറ്റൊരു ദ്വീപിലേക് ആണ് കുറച്ചു ആഴമുള്ള ഭാഗത്തു ബോട്ട് നിർത്തിയ ശേഷം ലൈഫ് ജാക്കറ്റ് ഒക്കെ അണിഞ്ഞു ബോട്ടിന്റെ മുകൾ തട്ടിൽ നിന്നും കടലിലേക്കു എടുത്തു ചാടി . ഒരുപാടു നേരം കടലിൽ പൊങ്ങി കിടന്നു നീന്തി തുടിച്ചു. ബോട്ടിൽ സ്‌നോർകെല്ലിങ് ഗ്ലാസ്‌ ഉണ്ട്. അതു ഫിറ്റ്‌ ചെയ്താൽ കടലിനടിയിൽ ഉള്ള കാഴ്ചകൾ കാണാൻ കഴിയും. 1 മണിക്കൂർ സമയം ഉണ്ട്. കാറ്റു നിറച്ച തോണി നമുക്ക് അവർ തുഴയാൻ തരും . ഒരുപാട് അകലെ ഒന്നും പോകാൻ പറ്റില്ല ബോട്ടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ നമുക്ക് തോണി തുഴഞ്ഞു രസിക്കാം. തോണി തുഴഞ്ഞു കുറച്ചു അകലെ എത്തിയ ശേഷം വെള്ളത്തിലേക്കു മറിഞ്ഞു നീന്തി കരയിലേക്കു ചിലർ കയറുന്നുണ്ട്. കുറച്ചു പേര് വീണ്ടും ബോട്ടിന്റെ മുകൾ തട്ടിൽ കയറി കടലിലേക്കു തല കുത്തി മറിഞ്ഞു ചാടുന്നുണ്ട്. ഇതൊക്കെ കണ്ടു രസിച്ചു ബോട്ടിൽ തന്നെ ഇരിക്കുന്നവരുമുണ്ട്. സമയം 3 കഴിഞ്ഞു ആരും തിരിച്ചു കയറുന്നില്ല. ഗൈഡ് തുരു തുരാ വിസിൽ അടിക്കുന്നു . ബോട്ടിന്റെ ഹോൺ മുഴക്കുന്നു. മനസില്ല മനസ്സോടെ എല്ലാവരും ബോട്ടിലേക് കയറി. മടക്കയാത്രയിലാണ് നമ്മളിപ്പോൾ. വന്ന വഴിയിലൂടെ ദൂരം പിന്നിടുകയാണ്. ഇടക് ബോട്ടിനെ അനുഗമിച്ചു കുറച്ചു കടൽ പക്ഷികൾ പിന്നാലെ പറക്കുന്നുണ്ട്. ഇടക് എപ്പോളോ നേരിയ ചാറ്റൽ മഴ പെയ്തു തോർന്നു . അങ്ങകലേ സൂര്യൻ ചക്രവാളത്തിലേക് മറയാൻ പോകുന്ന കാഴ്ചകൾ ആണ്.അസ്തമയ സൂര്യന്റെ അരണ്ട കിരണങ്ങൾ ഏറ്റു കടലിന്റെ പച്ച നിറത്തിനു മങ്ങലേൽക്കുന്നു. വന്നപ്പോ ഉള്ള സന്തോഷവും ബഹളങ്ങളും ഒന്നും ഇല്ല എല്ലാവരും ഒരേ മൗനം മാത്രം. .
നാളെ ഫുക്കെറ്റ്‌ ന്റെ മണ്ണിൽ നിന്നും യാത്ര ആകും. ഇവിടന്നു കേരളത്തിൽ ലേക്ക് നേരിട്ട് ഫ്ലൈറ്റ് ഇല്ല . കണക്ഷൻ ഫ്ലൈറ്റ് ആണ് ഉള്ളത്. മലേഷ്യ ഇറങ്ങി അവിടെ നിന്നും കേരളത്തിൽ ലേക്ക് ധാരാളം സർവീസ് കൾ ഉണ്ട്..
പിറ്റേന്ന് രാവിലെ 10 മണിക്ക് തന്നെ ട്രാവെൽസ് ന്നു ടാക്സി വന്നു . തായ് മണ്ണിനോട് വിട പറഞ്ഞു നേരെ എയർപോർട്ടിൽ ലേക്ക്. . ഏത് സ്വർഗം പോലെയുള്ള നാട്ടിലേക് പോയാലും തിരികെ വീട്ടിലേക്കുള്ള യാത്രയാണ് ഏതൊരു സഞ്ചാരി ടെയും മനസ്സിൽ സന്തോഷം നിറയ്ക്കുന്നത്.

Leave a Reply