കണ്ണുകളുടെ യാഥാർഥ്യങ്ങൾക്ക് അപ്പുറമുള്ള കെഞ്ചൽഗഡിലെ ട്രെക്കിങ്ങ്!

സഞ്ചാരികളെ മനംമയക്കുന്ന അതിമനോഹരമായ ദൃശ്യവിരുന്നാണ് മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ സ്ഥിതിചെയ്യുന്ന കെഞ്ചൽഗഡ് കോട്ടകുത്തളം. സതാര ജില്ലയിലെ പ്രധാനനഗരമായ വായിൽ നിന്നും ഏകദേശം പതിനെട്ടു കിലോമീറ്റർ വടക്ക് പടിഞ്ഞാർ ഭാഗത്താണ് കെഞ്ചൽഗഡ് സഞ്ചാരികൾക്ക് വേണ്ടി കാത്തുകിടക്കുന്നത് മാത്രവുമല്ല പൂനയുടെ തെക്കുഭാഗത്തായി ഭോയ്ക്ക് സമീപവും കൂടിയാണ്. അവിടുത്തെ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്തതുമാണ്.

കെഞ്ചൽഗഡ് കാമനത്തിന്റെ സൗന്ദര്യം തന്നെ എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. അതിമനോഹരമായ കല്ലുകൊണ്ടുള്ള കൊത്തുപണികളാൽ മിനുക്കമാർന്ന പടികളാണ് മാത്രവുമല്ല വലിയ പാറകൾ ചെത്തിയെടുത്ത് മിനുക്കുപണി നടത്തിയതാണ് നിലവിൽ കാണുന്ന പടികൾ. കെഞ്ചൽഗഡിലെ മനസ്സിനെ പിടിച്ചിരുന്ന കാഴ്ച ഉച്ചിയിലെ അഴകാർന്ന പച്ചപുൽമേടിന്റെ വിശാലമായ നിരപ്പാണ്. അത്പോലെ തന്നെയാണ് കെഞ്ചൽഗഡ് കോട്ടയുടെ ഭിത്തിയുടെ കാഴ്ചകളും ഏറെ വേറിട്ടതാണ്.

മനോഹരായ താഴ്വരകളും ഈ പീഠഭൂമി സമ്മാനിക്കുന്നുണ്ട്. ഭാഗ്യമുണ്ടെങ്കിൽ പുൽമേടുകളിൽ നിർത്തമാടുന്ന മാൻ കൂട്ടങ്ങളെയും കാഴ്ചകൾക്ക് വിരുന്നൊരുക്കും. കെഞ്ചൽഗഡ് മലനിരകളിലേക്കുള്ള ട്രെക്കിങ് അധികം അപകടങ്ങളൊന്നും നേരിടേണ്ടതില്ല എന്നാലും ചിലയിടങ്ങളിലുള്ള വഴുക്കലുകളുള്ള അപകടമുനയിലുള്ള വഴികളും മുന്നിലുണ്ട്. ട്രെക്കിങ്ങ് ചെയ്യുന്ന അവസരത്തിൽ വെള്ളം അത്പോലെ ഭക്ഷണം കരുതൽ വളരെ പ്രധാനപെട്ടതാണ്.

മാത്രവുമല്ല കെഞ്ചൽഗഡിലെ പ്രധാന ഗ്രാമം വെള്ളതിനാലും ഭക്ഷണത്തിനാലും ഏറെ ബുദ്ധിമുട്ടുന്ന ഗ്രാമം കൂടിയാണ്. ഈ ഗ്രാമത്തിന്റെ പ്രധാന ആശ്രയം തന്നെ ടാങ്കറുകളിൽ വരുന്ന വെള്ളം തന്നെയാണ്. ടെന്റുകൾ കൊണ്ട് പോകുന്നവർക് ക്യാമ്പിങ് ചെയ്യാനുള്ള അതിമനോഹരമായ സ്ഥലങ്ങൾ നിരവധിയാണ് കെഞ്ചൽഗഡ് കോട്ടയിൽ. രാത്രികാലങ്ങളിൽ ട്രെക്കിങ്ങ് ചെയ്യുതെങ്കിൽ ഏറ്റവും അനിയോജ്യമായത് ശൈത്യ കാലാവസ്ഥയിലാണ്.

മഴക്കാലങ്ങളിൽ ടെന്റുകൾ നിർമിച്ചു ക്യാമ്പിങ് ചെയ്യാനും രാത്രികാലങ്ങളിൽ ട്രെക്കിങ്ങ് ചെയ്യുന്നതിലും ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. കെഞ്ചൽഗഡിലെ അഴകാർന്ന ദൃശ്യവിരുന്നു ആസ്വദിക്കാനയി താഴെയുള്ള വീഡിയോ കാണുക.

Leave a Reply