ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിൽ നിന്ന് 342 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്ന ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനാണ് ഷിംല. ദില്ലിയിൽ നിന്നും ചണ്ഡിഗഡിൽ നിന്നും അവധിക്കാല സന്ദർശനത്തിനുള്ള ഏറ്റവും മികച്ച സ്ഥലമാണ് ഷിംല. ഹിമാചൽ പ്രദേശിന്റെ തലസ്ഥാന നഗരമാണ് ഷിംല. സാഹസിക പ്രവർത്തനങ്ങൾക്കും അത്പോലെ പ്രകൃതിയുടെ മനോഹരമായ കാഴ്ചകളും ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് ഷിംല.
ഓഫ്‌ബീറ്റ് യാത്രയ്‌ക്കുള്ള ഒരു ജനപ്രിയ സ്ഥലമായി ഷിംല ജനസമ്മിതി നേടുന്നുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി സഞ്ചാരികളാണ് ഷിംല സന്ദർശിക്കാൻ വരുന്നുണ്ട്. മനോഹരമായ ഹിന്ദു ക്ഷേത്രങ്ങളും ഷിംലയുടെ മലനിരകളിൽ കാന സാധിക്കും. ഒരുകാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ സമ്മർ ക്യാപിറ്റലായി ഷിംല പ്രവർത്തിച്ചിരുന്നതിനാൽ വാസ്തുവിദ്യയിൽ നിർമിതമായ മനോഹരമായ കെട്ടിടങ്ങൾ കാണാൻ സാധിക്കും.
തണുപ്പിനെ അതിജീവിക്കുന്ന കമ്പിളി വസ്ത്രങ്ങളും അത്പോലെ തടി കൊണ്ടുള്ള ശില്പങ്ങളുട കാലവറയും ഷിംലയുടെ തെരുവോരങ്ങളിൽ കാണാൻ സാധിക്കും. ക്യാമ്പിംഗ്, ട്രെക്കിംഗ്, ഐസ് സ്കേറ്റിംഗ്, പാരാഗ്ലൈഡിംഗ്, റിവർ റാഫ്റ്റിംഗ്, ഹെലി സ്കീയിംഗ് എന്നിവയാണ് ഷിംലയിലെ സന്ദർശകരുടെ വിനോദങ്ങൾ. ഷിംല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മാർച്ച് മുതൽ ജൂൺ വരെയാണ്. ദില്ലിയിൽ നിന്ന് ഷിംല വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ ലഭ്യമാണ്.
ഹിമാചൽ പ്രദേശിന് പുറത്തുള്ള റെഡ് സോൺ ജില്ലകളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഐസിഎംആർ അംഗീകൃത ലാബിൽ നിന്ന് ഒരു കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ആവിശ്യമാണ്.ഷിംലയുടെ ദൃശ്യവിരുന്നു കാണുവാൻ താഴെയുള്ള വീഡിയോ
