ദില്ലിയിൽ നിന്ന് ഏകദേശം 366 കിലോമീറ്റർ അകലെ തടാകങ്ങളുടെ ജില്ല എന്ന് അറിയപ്പെടുന്ന അതിലുപരി അതിമനോഹരമായ ഹിൽ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നൈനിറ്റാൾ. 1841 ൽ ബ്രിട്ടീഷുകാർ ആദ്യമായി കണ്ടെത്തിയ ഹിൽ റിസോർട്ടാണ് നൈനിറ്റാൾ. പ്രസിദ്ധമായ നൈനി തടാകത്തിന്റെ കരയിൽ മുമ്പ് പണികഴിപ്പിച്ച നൈനി ദേവിയുടെ ക്ഷേത്രത്തിൽ നിന്നാണ് ഈ ഹിൽ സ്റ്റേഷന്റെ പേര് ലഭിച്ചത്. പ്രകൃതിദൃശ്യവും പ്രകൃതിദത്തമായ വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് നൈനിറ്റാൾ.
ബൊവാലി , ഹൽദ്വാനി, കാലദൂങ്ങി, രാംനഗർ, ഭിംതാൽ, രാംഗഡ്, മുക്തേശ്വർ, സാത്താൽ എന്നിവയാണ് ഈ ജില്ലയിലെ പ്രധാന സ്ഥലങ്ങളായി അറിയപ്പെടുന്നത്. ഏപ്രിൽ മുതൽ നവംബർ വരെയാണ് നൈനിറ്റാൾ സന്ദർശിക്കാൻ അനുയോജ്യമായ സമയം. ഉയർന്ന ചൂടിൽ നിന്നും ശുദ്ധ വായു ശ്വസിക്കാനും നൈനിറ്റാൾ സന്ദർശിക്കാൻ വരുന്നവർ ധാരാളമാണ്. വിനോദ സഞ്ചാരികൾക്കായി നൈനിറ്റാളിൽ ബോട്ടിംഗ് അത്പോലെ യാച്ചിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.
കുതിരസവാരി, സ്കേറ്റിംഗ്, ഗോൾഫ്, ട്രാക്കിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ വിനോദ സൗകര്യങ്ങളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. അത്പോലെ നൈനിറ്റാളിലെ രണ്ട് പ്രധാന വ്യാപാര കേന്ദ്രങ്ങളാണ് തല്ലി താലും മല്ലി താലും. നൈനിറ്റാലിനെ ബന്ധിപ്പിക്കുന്ന ഏറ്റവും അടുത്തുള്ള വിമാനതാവളം എഴുപത്തിയൊന്നു കിലൊമീറ്റർ അകലെയുള്ള പത്നഗറിലാണ്. അത്പോലെ ഏറ്റവും അടുത്തുള്ള റെയിൽവേയും കാത്ഗോഡമിലാണ്.
ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളുമായും നൈനിറ്റാൾ റോഡ്മാർഗം ബന്ധിപ്പിച്ചിട്ടുണ്ട്. നൈനിറ്റാളിന്റെ കൂടുതൽ ദൃശ്യാവിഷ്‌കാരം ലഭിക്കുവാൻ താഴെയുള്ള വീഡിയോ കാണുക.
