കണ്ണൂർ ജില്ലയിലെ മനോഹരമായ കുന്നിൻചരുവുകളാണ് വൈതൽമല അല്ലെങ്കിൽ പൈതല്മല എന്നിങ്ങനെ പേരുകളിൽ അറിയപ്പെട്ട ഈ സ്ഥലം. ഏകദേശം നാലായിരം അടി ഉയരത്തിലാണ് പൈതൽമല സ്ഥിതിചെയ്യുന്നത്. മാത്രവുമല്ല നാലായിരത്തിലധികം ഏക്കർ ഭൂമികയിലാണ് പൈതല്മല പരന്നുകിടക്കുന്നത്. ട്രെക്കിങ്ങ് പ്രേമികൾക്ക് കൂടുതൽ ആസ്വദിച്ചു ട്രെക്ക് ചെയ്യുന്ന ഇടം കൂടിയാണ് പൈതല്മല. കണ്ണൂരിന്റെ അതിർത്തിയിൽ പൈതല്മല സ്ഥിതി ചെയ്യുന്നതെങ്കിലും കണ്ണൂർക്കാരുടെ ഇഷ്ടകേന്ദ്രമാണ് പൈതല്മല.

ഈ ഭാഗത്തേക്കുള്ള ഡ്രൈവിംഗ് അനുഭൂതി വേറെ തന്നെയാണ്. മാത്രവുമല്ല പ്രൈവറ്റ് ബസ്സുകൾ അധികമൊന്നും ഇവിടെ കാണില്ല കൂടുതലും അനവണ്ടിയുടെ സാന്നിധ്യമാണ്.പോകുന്ന വഴിയിൽ തന്നെ ചെറു അരുവികളും പാറകെട്ടുകളുടെ ഇടയിലൂടെ ഊർന്നു വീഴുന്ന വെള്ളച്ചാട്ടങ്ങളും കാണാൻ സാധിക്കും. പലപ്പോഴും റോഡിനെ മുറിച്ചുകടക്കുന്ന വെള്ളച്ചാലുകളെയും കാണാൻ സാധിക്കുന്നത്. പോകുന്ന വഴികളിലെ കാഴ്ചകളാണ് മുമ്പോട്ട് പോകാനുള്ള ആവേശം പകരുന്നത്.

വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാണ്. വെള്ളച്ചാട്ടങ്ങളും അത്പോലെ പച്ചപ്പിന്റെ വശ്യമാർന്ന തലോടലുമാണ് പൈതല്മലയെ കൂടുതൽ ഭംഗിയാക്കുന്നത്. എപ്പോഴും കോടമഞ്ഞിന്റെ സാനിധ്യം പൈതല്മലക്ക് അനിവാര്യമാണ് എന്ന് തോന്നിപ്പോകുന്ന രൂപത്തിലാണ് കോടമഞ്ഞിൽകുളിച്ചു നിൽക്കുന്നത്. മാത്രവുമല്ല ഔഷധ ചെടികളും നിർമാണത്തിന് ഏറെ ഉപകാരപ്പെടുന്ന തടികളും ഇവിടെ മാത്രമേ ലഭിക്കുകയുള്ളു എന്നും കേൾവിയുണ്ട്.

വർഷങ്ങൾ പഴക്കംതോന്നിക്കുന്ന ആൽത്തറയും കാണാൻ സാധിക്കും. സാഹസികമായി ട്രെക്കിങ്ങ് ആഗ്രഹിക്കുന്നവർ പാത്തൻ പാറ പോകുന്നതായിരിക്കും നല്ലത്. എന്നാൽ മഴക്കാലത് ഏറെ ദുഷ്കരമാണ് ഈ ഭാഗത്തു നിന്നുള്ള യാത്ര. കണ്ണൂരിലെ തളിപ്പറമ്പിൽ നിന്ന് നാല്പതോ അല്ലെങ്കിൽ അതിൽ കൂടുതലോ ദൂരമേ പൈതല്മലയിലേക്കുള്ളത്. പൊട്ടൻപ്ലാവ് വരെയാണ് അനവണ്ടിയുടെ യാത്ര ശേഷം നടക്കുകയോ അല്ലെങ്കിൽ ജീപ്പിൽ കയറി പൈതൽ മലയുടെ ഉച്ചിയിലേക്ക് പോകണം.

യാത്രയിൽ എപ്പോഴും സൂക്ഷിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള നിക്ഷേപം ഒഴിവാക്കേണ്ടതാണ്. പ്ലാസ്റ്റിക്കിന്റെ വലിയ തോതിലുള്ള ഉപയോഗവും വലിച്ചെറിയലും ധാരാളമായി ഇവിടെ കണ്ടുവരാറുണ്ട്. പൈതൽ മലയുടെ ഉച്ചിയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഏറെ ആനന്ദം കൊള്ളിക്കുന്ന കാഴ്ചയാണ് നൽകുന്നത്.
മേഘങ്ങളെ തലോടി നിൽക്കുന്ന മലയുടെ ഉച്ചിഭാഗവും പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന പുൽമേടുകളെ കാറ്റിന്റെ ദിശയനുസരിച്ചു നിർത്തമാടുകയുമാണ്.
