കാസർഗോഡ് ജില്ലയിലെ പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി കിടക്കുന്ന മനോഹരമായ പർവത നിരകളാണ് മാലോം.മാത്രവുമല്ല കേരളത്തിലെ കൂർഗ് എന്നാണ് മലോമിനെ അറിയപ്പെടുന്നത്. മലകളുടെ ലോകം എന്ന പേരിൽ നിന്നാണ് മാലോം എന്നപേര് ലഭിക്കുന്നത്. മലയുടെ ഉച്ചിയിലേക്ക് പുൽത്തകിടുകളെ തലോടി ട്രെക്കിങ് ചെയ്യാനുള്ള അവസരം മാലോം സഞ്ചാരികൾക്ക് ഒരുക്കുന്നുണ്ട്. മാത്രവുമല്ല സാഹസിക്കയാത്രയുടെ പേരുകേട്ട ഇടം കൂടിയാണ് മാലോം.

വെള്ളച്ചാട്ടത്തിന്റെ ആസ്വാദ്യകരമായ കാഴ്ചകളും പ്രകൃതി രമണീയമായ മാലോമിൽ കാണാൻ സാധിക്കും. ബളാൽ ഗ്രാമപഞ്ചായത്തിലാണ് മാലോം സ്ഥിതി ചെയ്യുന്നത്. പോകുന്ന വഴിയിൽ തന്നെ പാലത്തിൽനിന്നുള്ള ചെറുഡാമിന്റെ വെള്ളച്ചാട്ടവും കാണാൻ സാധിക്കും. ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെയുള്ള യാത്ര എപ്പോഴും സഞ്ചാരികളെ അനന്ദംകൊള്ളിക്കുന്നതാണ്. കാസര്കോട്ടുകാരുടെ അഹങ്കാരമാണ് മാലോം എന്ന് തന്നെപറയാം.

ഇടയ്ക്കിടെ പോക്കറ്റ് റോഡുകൾ ഉണ്ടായതിനാൽ ചോദിച്ചു പോകുന്നതായിരിക്കും കൂടുതൽ ഉചിതം. ഒരുപാട് സഞ്ചാരികൾ ഇവിടേക്ക് ഒഴുകി എത്താറുണ്ട്. വെള്ളച്ചാട്ടവും മലഞ്ചെരുവുകളും ട്രെക്കിങ്ങും എല്ലാം ഒറ്റ ഫ്രെയിമിൽ സഞ്ചാരികൾക്ക് മാലോം ഒരുക്കികൊടുക്കുന്നുണ്ട്. മുകളിലേക്ക് കയറുന്നതിനനുസരിച്ചു താഴേക്കുള്ള കാഴ്ച കൂടുതൽ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും. പോകുന്ന വഴികളിൽ ധാരാളം വ്യൂ പോയിന്റ്മുണ്ട്.

ഇവിടെയുള്ള ട്രെക്കിങ്ങ് വളരെ സാഹസികം നിറഞ്ഞതാണ് കാരണം ധാരാളം മൃഗങ്ങൾ അധിവസിക്കുന്ന പ്രദേശമാണ്. അതിലുപരി മുകളിലേക്ക് കയറുന്ന വഴികൾ തെറ്റലുകളുമുണ്ട്. ഒരുപാട് റബ്ബർ മരങ്ങളുടെ കൂട്ടം കാണാൻ സാധിക്കും. പോകുന്ന വഴിയിൽ വെള്ളം നിറഞ്ഞൊഴുന്ന സ്ഥലമായതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. മലകളുടെ ഇടുക്കിൽ നിന്ന് ഒഴുകി വരുന്ന വെള്ളം റോഡിലൂടെ ഒലിച്ചുപോകുന്ന കാഴ്ച സഞ്ചാരികളെ കൂടുതൽ ആവേശം കൊള്ളിക്കുന്നതാണ്.

മേഘങ്ങൾ കൊണ്ട് മലകളെ പൊതിഞ്ഞു നിൽക്കുന്ന സുന്ദരകാഴ്ചകൾ കാണാം. കൂടുതലും ആനകൾ ഇറങ്ങുന്ന പ്രദേശയമായതിനാൽ കാടിന്റെഉൾഭാഗത്തേക്ക് ഫോറസ്റ്റിന്റെ സമ്മതം കൂടാതെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ട്രെക്കിങ്ങ് ആഗ്രഹിക്കുവരും സാഹസികത ഇഷ്ടപ്പെടുന്നവർ മാത്രം പോകാൻ ശ്രമിക്കുക. അത്പോലെ പ്ലാസ്റ്റിക് പോലുള്ളത് ശക്തമായി നിരോധിച്ചിരിക്കുകയാണ്. പരമാവധി കൂട്ടത്തോടെ യാത്ര ചെയ്യാൻ ശ്രമിക്കുക. ഉച്ചിയിലേക്കെത്തുമ്പോൾ സഞ്ചാരികളെ കാത്തിരിക്കുന്ന മനോഹരമായ കാഴ്ച കാത്തിരിക്കുന്നുണ്ടാകും.
