ആമകളോട് കടലാഴത്തോളം ഹൃദയബന്ധമുണ്ട് കാഞ്ഞങ്ങാട് തൈക്കടപ്പുറത്തെ നെയ്തലിന്. കടലാമകളുടെ പ്രജനനത്തിനും സംരക്ഷണത്തിനും മനസ്സര്‍പ്പിച്ചുള്ള നെയ്തലിന്റെ ജീവിതത്തിന് 18 വയസ്സ് പൂര്‍ത്തിയാവുന്നു. ആമകളുടെ അമ്മത്തൊട്ടിലായും പരിക്കേല്‍ക്കുന്ന ആമകളുടെ പരിചരണകേന്ദ്രമായും തൈക്കടപ്പുറത്ത് നെയ്തലിന്റെ തിണയൊരുങ്ങുന്നു. വംശനാശം നേരിടുന്ന ആമകൾ സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സീസണിൽ മുട്ടയിടാൻ തൈക്കടപ്പുറത്തെ കടലിൽ നിന്ന് തല ഉയർത്തും.
തൈക്കടപ്പുറം മുതൽ രാമന്തളി വരെയുള്ള കടപ്പുറത്ത് ആമകൾ നീന്തിയെത്തുന്നു. തിരമാലകളെ അപഹരിക്കാനാകാത്ത അകലങ്ങളിലേക്ക് ഇഴഞ്ഞെത്തി ഒന്നരയടി ആഴത്തിൽ കുഴിയെടുത്തു മുട്ടയിടും ശേഷം വീണ്ടും കടലിലേക്ക്. മുട്ട വിരിയുന്നത് വരെ അടയിരിക്കാനോ വീണ്ടുമൊരു വരവോ അവർക്കില്ല. മനുഷ്യരും തെരുവുനായ്ക്കലും കുറുക്കന്മാരും മുട്ടകളെ ആഹാരമാക്കുന്നതിൽ നെയ്തൽ എന്നയാൽ തടയിടുന്നു.
മുട്ടകൾ പിടിച്ചെടുത്തു നെയ്തലിന്റെ പ്രവർത്തകർ അവരുടെ ഹാച്ചറിയിലേക്ക് മറ്റും. അവരുടെ കാവൽക്കണ്ണുകളിൽ നാല്പത് മുതൽ അറുപത് ദിവസത്തിനുള്ളിൽ മണലിന്റെ ചൂടുകൊണ്ട് മുട്ടുകാലിൽ നിന്ന് ആമകൾ ലോകത്തേക്ക് കണ്ണുതുറക്കും. വിരിഞ്ഞു വരുന്ന ആമകളെ ശത്രുഭയമില്ലാത്ത സമയങ്ങളിൽ അവർ കടലിൽ ഇറക്കുന്നു. 25000 ആമകൾ നെയ്തലിന്റെ അമ്മത്തൊട്ടിലിൽ പിറവിയെടുത്തു കടലിലേക്ക് തിരിച്ചുപോകും.
മുറിവേറ്റ അന്‍പതിലധികം ആമകളെ കഴിഞ്ഞ വര്‍ഷം നെയ്തലിനെ തേടിയെത്തി. പരിക്ക് ഭേതമാകുന്നത് വരെ നെയ്തൽ ആമകളെ സംരക്ഷിക്കും. പൂർണ ആരോഗ്യത്തോടെ നീന്തിത്തുടങ്ങുമ്പോൾ തിരിച്ചു കടലിലേക്ക് തിരിച്ചയക്കും. ഒരുകാലത്തു കടലാമയെ കളിയാക്കിയ നാട്. മുട്ടകൾ ഓംലെറ്റുകളായ കാലം.
ആ നാട് സഹജീവിസ്നേഹത്തിന്റെ ഹൃദയ മാതൃകയാണ്. മുട്ടകൾ നെയ്തലിനു എത്തിച്ചുകൊടുക്കുന്നതിലും പരിക്കേറ്റ ആമകളെ നെയ്തലിന്റെ കൈവശം എത്തിച്ചുകൊടുക്കുന്നതിലും നാട്ടുകാർ ഒറ്റക്കെട്ടാണ്
