പതിമൂന്നു വയസ്സുകാരനായ അജിത് കൃഷ്ണ കീഴടക്കിയത് ലോക റെക്കോർഡാണ്. അതും നമ്മുടെ സ്വന്തം കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ ഭഗത് തെക്കേക്കര ഗ്രമത്തിലാണ് ഈ കൊച്ചുമിടുക്കൻ താമസിക്കുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ സൈക്കിളിൽ യാത്ര ചെയ്താണ് പതിമൂന്നു വയസ്സുകാരൻ ലോക റെക്കോർഡ് നേടിയെടുത്തത്. പൊല്യൂഷൻ ഫ്രീ ഇന്ത്യ എന്ന മെസ്സേജ് നെഞ്ചിലേറ്റിയാണ് അജിത്ത് കൃഷ്ണയുടെ യാത്ര ആരംഭിക്കുന്നത്.
അജിത്തിന്റെ വലിയൊരു ആഗ്രഹം കൂടിയായിരുന്നു എന്തെങ്കിലും മെസ്സേജ് നൽകി കൊണ്ട് സൈക്കിളിൽ യാത്ര ചെയ്ത കൊണ്ട് റെക്കോർഡ് നേടണം എന്നത്. 4205.32 കിലോമീറ്റർ ഇരുപത്തിയഞ്ചു ദിവസം കൊണ്ട് പൂർത്തീകരിച്ചു. എന്നാൽ വളരെ ത്യാഗം സഹിച്ചാണ് വേൾഡ് റെക്കോർഡ് നേടിയെടുത്തത്. പോകുന്ന വഴിയിൽ ഗിന്നസ് റെക്കോർഡിന്റെ റൂട്ട് ട്രാക്കിങ് നശിക്കുകയും തുടർന്ന് കേന്ദ്രത്തിന്റെ സഹായത്തോടുകൂടെ വാഗാബോർഡിലേക്ക് ഗൈഡ് ചെയ്തു റെക്കോർഡ് നേടുകയാണ് ചെയ്തത്.
നിരോധാജ്ഞ എന്നിങ്ങനെ പല പ്രശ്നങ്ങളും വാഗാ ബോർഡറിൽ ഉണ്ടെങ്കിൽ പോലും ഗവർണറിന്റെ സഹായത്തോടു കൂടെയും അത്പോലെ ബോർഡർ സെക്യൂരിറ്റികളുടെ സഹായത്തോടുകൂടെ വാഗാബോർഡറിൽ വെച്ച് അജിത് കൃഷ്‌ണയെ വരവേൽക്കാൻ ജനസമൂഹം ഒത്തുകൂടുകയും ചെയ്തു. മാത്രവുമല്ല ദേശിയ പതാക നൽകിയാണ് അജിത് കൃഷ്ണയെ അനുമോദിച്ചത്. പല രൂപത്തിലുള്ള കാലാവസ്ഥകളെ അതിജീവിച്ചാണ് യാത്ര പൂർത്തീകരിച്ചത്.
യാത്രകളുടെ ഇടയിൽ രണ്ടു മൂന്നു പ്രാവിശ്യം സൈക്കിൾ പഞ്ചറാവുകയും അതെല്ലാം നന്നാക്കിയാണ് അജിത് കൃഷ്ണ യാത്ര മുന്നോട്ട് പോയത്. ഹിമാലയൻ എന്ന പേരുള്ള സൈക്കിളിലാണ് യാത്ര പോയത്. ഏറ്റവുമധികം വന്യമൃഗങ്ങളുള്ള പിഞ്ച് കട്ടയിലൂടെയുള്ള യാത്ര മറ്റൊരു അനുഭവമാണ് അജിത്തിന് നൽകിയത്. പലപ്പോഴും പക്ഷങ്ങൾ ഇല്ലാതെയാണ് യാത്ര മുന്നോട്ട് പോയത്. ഇന്ത്യൻ ചരിത്രത്തിൽ ഒരു ഗിന്നസ് റെക്കോർഡ് കൂടി അജിത്ത് കുമാർ എന്ന പതിമൂന്നു വയസ്സുകാരൻ നേടിയെടുത്തു.
