ചീവീഡിന്റെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ കാടുകൾ താണ്ടി രണ്ടുകിലോമിറ്ററോളം ട്രെക്ക് ചെയ്ത ഉച്ചിയിൽ എത്തുമ്പോൾ മനോഹരമായ കഴ്ചയാണ് റാണിപുരം ഹിൽസ് നമുക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്.കാസറോട്ടുകാരുടെ അഭിമാനം തന്നെയാണ് റാണീപുരം.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 750 മീറ്റർ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്.കോടമഞ്ഞിനാലും തണുപ്പിനാലും മുഖരിതമാണ് അന്തരീക്ഷം.
ഒരുകാലത്തു മാടത്തുമല എന്നറിയപ്പെട്ടുകൊണ്ടിരുന്ന മലകളായിരുന്നു റാണീപുരം.മരുന്നുചെടികളും വിത്യസ്ത ചെടികളും അത്പോലെ സാധാരണ കാണപ്പെടാത്ത പല മൃഗങ്ങളും റാണീപുരത്ത് [പോയാൽ കാണാൻ സാധിക്കും.അട്ടകൾ കൂടുതൽ വിളയാടുന്നതിനാൽഷൂ ധരിച്ചു വേണം ട്രെക്കിംഗ് നടത്തേണ്ടത്.രാവിലെയോ വൈകുന്നേരങ്ങളിലോ വെയിൽ അധികം ഇല്ലാത്ത സമയങ്ങളിൽ ട്രെക്കിങ്ങ് നടത്താൻ ശ്രദ്ധിക്കുക.
നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 31 കിലോമീറ്ററും അത്പോലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 45 കിലോമീറ്റർ ദൂരമുണ്ട് റാണിപുരത്തേക്ക്. റോഡ് മാർഗത്തിൽ കൂടുതലും കാഞ്ഞങ്ങാട് വഴിയാണ് യാത്രക്കാർ അധികവും.ട്രെക്കിങ്ങ് കയറുമ്പോൾ പാറ തെറ്റൽ ഉള്ളതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.പശ്ചിമ ഘട്ടത്തിന്റെ ഭാഗം കൂടിയായതിനാൽ പ്രകൃതിഭംഗിയെ കുറിച്ച് വിവരിക്കേണ്ടതില്ല.റാണിപുരത്തെ മാനിമല കാസര്‍കോട്ടെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്.
കാഞ്ഞങ്ങാടിന് 30 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കോട്ടഞ്ചേരി ഹിൽസ് റാണിപുരം വന്യജീവി സങ്കേതത്തിന്റെ വിപുലീകരണമാണ്.ട്രെക്കിങ്ങ് ചെയ്യുമ്പോൾ വേണ്ട ആവിശ്യ വസ്തുക്കൾ എടുക്കാൻ മറക്കരുത്.പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ യാത്രകളിൽ ഒഴിവാക്കാൻ ശ്രമിക്കുക.പ്രകൃതിയുടെ ഓരോ മാന്ത്രികത തൊട്ടറിഞ്ഞുള്ള യാത്ര തന്നെയാണ് റാനിയറം ട്രെക്കിങ്ങ് .മലകളും പാറക്കെട്ടുകളഉം മൃഗങ്ങളും പുൽച്ചെടികളുമെല്ലാം അനുഭവിച്ചറിഞ്ഞുള്ള യാത്രയാണ് റാണിപുരം സഞ്ചാരികൾക്കു ഒരുക്കിവെച്ചിരിക്കുന്നത്
