ഇടുക്കിയെന്നാൽ കേരളീയരുടെ ആശാകേന്ദ്രമാണ്. ഏകാന്തമായി പ്രകൃതിയെ തൊട്ടറിയാനുള്ള ഒരുപാട് സ്പോട്ടുകൾ കാത്തിരിക്കുന്ന ഇടമാണ് ഇടുക്കി. മാത്രമല്ല സിനിമകളിലൂടെയും ഡോക്കുമെന്ററികളിലൂടെയും ഇടുക്കിയുടെ ചിത്രം എല്ലാവരുടെയും മനസ്സുകളിൽ പതിഞ്ഞു കിടക്കുന്ന ഒന്നാണ്. ഏതൊരു മലയാളിയും യാത്രക്ക് വേണ്ടി ആദ്യം തിരഞ്ഞെടുക്കന്നത് ഇടുക്കി ജില്ലാ തന്നെയാണ്. ഇടുക്കിയുടെ പ്രകൃതിഭംഗിയെ തലോടിയുള്ള യാത്രയെ കുറിച് സന്ധ്യ ആർ വർണിക്കുന്നു …
പ്രിയപത്നിയെ തേടിയിറങ്ങിയ ശ്രീരാമന്ടെ പാദസ്പര്ശമേറ്റ ഭൂമി. കാറ്റാടിപെൺകൊടികൾ അലസമായിട്ട മുടി വേരെടുക്കുന്ന നിമിഷങ്ങൾ പകർത്താൻ ഒരു ക്യാമറ പോരാ, ഒരായിരം ക്യാമറകൾ വേണം.ഒരുപാട് നാളത്തെ ആഗ്രഹം.ഇടുക്കിയെന്ന മിടുക്കി… അവൾ മനസ്സിൽ കൂടിയിട്ട് വർഷം ഇരുപത്തിമൂന്ന് വർഷം തികഞ്ഞു,കൈക്കുഞ്ഞുമായി മൂലമറ്റം ക്വാർട്ടേഴ്സിൽ പോകുമ്പോളാണ് അറിഞ്ഞത് ഇടുക്കി power house ഞാനും സമപ്രായക്കാരാണെന്ന് (1975) അന്നേ മനസ്സിൽ അവളോടുള്ള അടുപ്പം. പുസ്പകാണ്ഡം, കട്ടപ്പന, വാഗമൺ.. തേനി, കമ്പം..അങ്ങനെയങ്ങനെ നീണ്ടു……

ഇനിയെത്രയെത്ര ആ വഴികളിൽ ഇനിയുമിനിയും ചെല്ലണം..ചെന്ന വഴികളെക്കാൾ ചെല്ലാത്ത, ചെന്നെത്താത്ത വഴികളിൽ അലഞ്ഞു നടക്കണം.ചെറുതോണിയിലൂടെ ഇലക്ട്രിക് സ്കൂട്ടറിലൂടെ പോകുമ്പോളാണ് ജീവന് പാതിയായിമാറിയ മൊബൈലിനെ പിരിഞ്ഞ ദുഃഖം മനസിനെ അലട്ടിയത്. എങ്കിലും വിസ്മയം തീർത്ത, കുറവൻ കുറത്തിമലകൾക്കിടയിലെ ഡാം എന്ന ആശയം ഉടലെടുത്ത ആ മഹത്ദേഹത്തെ , ആ സംരംഭം നിറവേറ്റുന്ന വേളയിൽ പൊലിഞ്ഞ ആത്മാവുകൾക്കായി ഞാൻ പ്രാർത്ഥിച്ചു, കണ്ണിൽ നിന്നു രണ്ടിറ്റു കണ്ണീർ സാക്ഷി.
വെണ്ണക്കൽ കൊട്ടാരങ്ങളല്ല, രണ്ട് മല്യിടുക്കിലൂടെ നിർമിച്ച ഈ പ്രതിഭാസം ലോകാത്ഭുദമെന്നു ഞാൻ പറയും. കുറവൻ കുറത്തി ദമ്പതികളായി ഭാവനയിൽ കണ്ടിട്ടാവാം രാമക്കലിൽ ശില്പം ഉണ്ടാക്കിയെടുത്തതും.ഇടുക്കി ഡാം ഭിത്തിയാണ് അത്ഭുതപ്പെടുത്തിയത്, പിന്നീട് അത്ഭുതം ഭീതിയായി. പ്രളയം വിഡിയോകൾ മനസ്സിൽ ഒന്നൂടെ മിന്നി മറഞ്ഞു.ധൃതിയിൽ നടന്നു നീങ്ങിയ എന്നോട് ചേർന്നു നടക്കാൻ ഭർത്താവും മോനും പാടുപെട്ടു. കൂടെയുള്ളവർ പുറകിൽ പയ്യെ. പൊരി വെയിലത്ത് പൊരി പോലെയായി ഞങ്ങൾ.

ഇടുക്കി ടണൽ കടന്നു പുറത്തെത്തിയപ്പോളേക്കും.. കണ്ണുകളിലൂടെ ചുറ്റും ആവി….ചുറ്റും ജലസംഭരണം…. പാനം ചെയ്യാൻ ഒരു കണം ജലം നഹി നഹി. ഉപ്പിലിട്ട അരിനെല്ലിക്ക കാന്താരി, തണുത്ത വെള്ളം, ഗ്യാസ് മുട്ടായി.. അവിടെ ഇരിപ്പായി ഞങ്ങൾ കുറച്ച് പേർ. പെറ്റപൂച്ച കണക്കെ ഞെരങ്ങിയമർന്നു ഇരുന്നു. അപ്പോഴും മനസ്സിൽ സുഹൃത്ത് Denny Mathew പറഞ്ഞിരുന്ന spot ആയിരുന്നു. ഇടവേളകൾ ആനന്ദകരമാക്കിയ ഗഡികളുടെ പേരുകൾ പറയുന്നില്ല, ആരെയെന്കിലും വിട്ടു പോയാലോ? കുറച്ചധികം പേർ ഉള്ളതിനാൽ, എല്ലാര്യേം ഒട്ടും പരിചയമായില്ല, ചുരുക്കമൊഴിച്ചാൽ.

അടുത്തത് കാൽവരി മലകൾ. കാൽവരിയടിവാരം ചൂടിനാൽ പഴുത്തിരുന്നു. തണുപ്പും കാറ്റും അന്യം മാറി പോയോ? അവിടുത്തെ അലമ്പ് ഭക്ഷണം മനസിനെ വല്ലാതെയാക്കി, എങ്കിലും ഉന്മേഷം കൈവിടാതെ ജീപ്പിൽ മുകളിലേക്ക്.മായാജാലം കണ്ട പോലെ…. ഒരുപാട് വികാരവിചാരങ്ങൾ മനസ്സിൽ അലയടിച്ചു. ഇതാണ് ഞാൻ കാണേണ്ടത് എന്ന് ഒന്നുണ്ട് അതാണല്ലോ അവധിയെടുത്തു ഇവിടം എത്താനായതും. എല്ലാം നിമിത്തം.
കോടയും വെയിലും പരസ്പരം കൊമ്പ് കോർത്തു കുറച്ച് നേരം, അപ്പോഴേക്കും രാമക്കൽ വിളിയെ പിന്തുടർന്ന് ഞങ്ങൾ താഴേക്ക്…ഒരു മയക്കം കണ്ടു കണ്ണുകൾ തെളിഞ്ഞപ്പോൾ രാമക്കൽ. ചാടിയിറങ്ങി.. മനസിനും ശരീരത്തിനും പറ്റിയ ഒരു വിശ്രമകേന്ദ്രം.ഒന്ന് ഉഷാറായി കുടി, കടി പിന്നേ വച്ചു പിടിച്ചു ഒരു കുന്നിൻ സവാരി.. കുറവനെയും കുടുംബത്തെയും കണ്ടു.. (കുട്ടിയെ പരാമർശിച്ചു കണ്ടില്ല ആരും )

ഉച്ചത്തെ സംഭവം ചായ എല്ലാമായി തലക്കുള്ളിൽ ഒരു world war വകവച്ചില്ല. പൂൾ ലക്ഷ്യമാക്കി.. അവിടെ മൊത്തം വീക്ഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു, ഒരൊറ്റ പെണുങ്ങൾ ഇറങ്ങുന്നില്ല,മടിച്ചു ഞാനൊറ്റക്ക്..??? .. ശങ്കിച്ചില്ല…. അദാണ്.. ഞാനിറങ്ങി കുറച്ച് നേരം നീന്തി, കളിച്ചു, കുളിച്ചു.. അപ്പോഴേക്കും ചില കൂട്ടുകാരൊക്കെ നീന്തൽ, ചിലർ camp fire ഇന് ചുറ്റും, ചിലർ ഒറ്റപെട്ടു ചെവികടി, അങ്ങനെയങ്ങനെ scenes. ഉടുപ്പൊക്കെ മാറി എല്ലാവരും വന്നു പരിചയപ്പെടൽ, പരസ്പരം വാരൽ, എല്ലാം മുറയ്ക്ക്, എങ്കിലും ഓർക്കാനാകുന്നില്ല പലരെയുംപിന്നേ നൃത്തനൃത്യങ്ങൾ..അല്പസ്വല്പം പങ്കെടുത്തു, നിർത്തി. പഞ്ചറായാൽ പണിയുറപ്പ്..

വിശപ്പിന്റെ വിളികളുനർന്നു. രണ്ട് ഗുളിക തരാക്കി വിഴുങ്ങിയപ്പോളാണ് വയറിലെ യുദ്ധവും നിന്നു, ആയുധം വച്ചു കീഴടങ്ങി വാളെടുത്തുന്ന് .. പിന്നേ ഉഷാറോ ഉഷാർ.. ഇപ്പൊ മല കേറണോ റെഡി 💀 വിശപ്പ് മലയുടെ രൂപത്തിൽ…ഒരു വമ്പൻ വീശൽ വീശി, ഉറക്കം കൺപോളകളെ ചിമ്മിച്ചു തുടങ്ങി.കമ്പിളിയി നിടയിൽ തേരട്ട പോലെ ഞാൻ. അപ്പോഴും DJ ആരവങ്ങൾ കാതിൽ കേൾക്കുന്നുണ്ടായിരുന്നു ഉറക്കത്തിനിടക്ക് ആചാരമായ മൊഫൈലിൽ തോണ്ടി സമയം നോക്കി.. ഉറക്കം മാറി എണീറ്റു മുഖം കഴുകി മുറി മെല്ലെ തുറന്നു താഴോട്ട്…..

മേഘങ്ങൾ മൊത്തമായും താഴേക്കിറങ്ങി വന്നുവോ??? കോടയിൽ മുങ്ങിയ ഭൂമി.. ഞാനും ഊളയിട്ടു നടന്നു നീങ്ങി.. ഒരു ഷാൾ, സ്കാർഫ് ഒന്നുമെടുക്കാറില്ലല്ലോ … അപ്പോഴാരും ഉണർന്നിട്ടില്ല.. കുറച്ച് നേരം സ്വർഗത്തിൽ ആണെന്ന് തോന്നി. പ്രകൃതിയുടെ വിരുന്നൊരുക്കൽ അതിശയം. കൂകാൻ തോന്നി, നോം നല്ലകുട്ടിയാണെന്നു ബോധ്യപെടുത്തേണ്ടിയിരിക്കുന്നു പുതിയ കൂട്ടുകാർ ഇനി കൂട്ടിയില്ലെല്ലോ? പമ്മി തിരികെ മുറിയിലേക്ക്. കുറച്ചു കിടന്നു നോക്കി. അടങ്ങിയിരിക്കാനാകുന്നില്ല… ഇറങ്ങിയപ്പോഴേക്കും ചിലർ. അവിടെയുമിവിടെയും ചുമരിൽ ഒട്ടിയ പല്ലി പോലെചുള്ളന്മാരൊക്കെ നല്ല ഉറക്കത്തിലാണെന്നു ബോധ്യമായി.

അഞ്ചു അഞ്ചരക്ക് ആഞ്ഞു പിടിച്ചു ഓരോരുത്തരായി അതാ… ജീപ്പുകൾ റെഡി.. ഓരോരുത്തർ മാളത്തിനു വെളിയിൽ… സൂര്യോദയം കാണാനാണ്.. ജീപ്പുകൾ ഞങ്ങളെയൊക്കെ കൂട്ടി പറന്നു തുടങ്ങി. Off road drive അതും പച്ച വെള്ളം പോലും കുടിക്കാതെ… അവ്ടെത്യപോ ചിലർ മാക്രികളെ പോലെ ഗ്രാബ്.. ഗ്രാബ്… ഗ്യാസ് പോലും കാത്തിരുന്നിട്ടില്ല ഇത്ര നേരം കാമുകനെ പോലും..എന്നിട്ടും ക്രൂരഹൃദയൻ..ഓർമ വന്നു… കുട്ടിക്കാലത്തു തൃശൂർ പൂരം കാണാൻ ബാങ്കിന്റെ ടെറസ്സിൽ കേറിനിൽക്കണ രംഗം.
പക്ഷെങ്കിലു സൂര്യൻ നേരിയ പിണക്കം കാണിച്ചു.. sunday അല്ലെ ‘sun’day എന്നൊക്കെ ആലോചിച്ചു തലചൊറിഞ്ഞു താഴോട്ടിറങ്ങി അങ്ങനെ മനസില്ലാമനസോടെ ഞങ്ങളെല്ലാരും തിരിച്ചു. എങ്കിലും ഇടക്ക് തിരിഞ്ഞു നോക്കി നല്ല ബുദ്ദി തോന്നിയെങ്ങാനും എത്തി നോക്കിയാലോ? കുറച്ചുനേരം ജീപ്പില് ഗുസ്തി.. ഇനി ആമപ്പാറയിലേക്ക്. ഓടിപോയി എത്തിനോക്കി ആസ്വദിച്ചു നില്കുന്നു ചിലർ, ചിലർ നുഴഞ്ഞു കേറാനുള്ള തത്രപ്പാടിൽ. പോയ പോയി കിട്ടിയ കിട്ടിയെന്നു കരുതി ഞാനും ! കുറച്ച് കേറിയപോ ഒരു വശപിശകു തോന്നി ഹെർണിയ കൈയിൽ കിട്ടും ഉറപ്പ്.

എങ്കിലും elasticity ഉണ്ടാകേണ്ടതല്ലേ എന്നൊക്കെ critical thought സു മായി ഞാൻ മെല്ലെ പോയ വഴി back march fast വളഞ്ഞ വഴി തേടിയപോയ എനിക്ക് ഒരു ചുള്ളൻ മാർഗദർശിയായി.. ഞങ്ങൾ നടന്നു നീങ്ങി.. അതാ എത്തി ഇനി ഇരുന്നു നിരങ്ങി കേറണം.. വല്ലാത്ത ആവേശമുണ്ട്, ശരീരം മരീചികയാണ് ബാലാ, എന്ന് മനസ്സ്.. നമ്മടെ സഞ്ചാരി ചുള്ളന്മാർ ഇടിവെട്ടു പോലെ പോകുന്നു. പോണോ വേണ്ടയോ.. അപ്പോഴാണ് ഒരു അശരീരി… അല്ല manaf അരുളി ചെയ്തയതാണ്.. ഇങ്ങള് പോരെ ന്ന്.
ഒന്നും ആലോചിച്ചില്ല. വച്ച അടി പുറകോട്ടില്ല. NO NEVER, സിംഗം ഡാ… പെട്ടാ പെട്ടു. പടാവും.. നാളെ പേപ്പറില് പടം വരും.. ഉഷാറാകും.. എല്ലാരും ഓർക്കുമല്ലോ ങ്കെ പിന്നേ പോയ് കളയാം.. mobile മറ്റൊരാളെ ഏപ്പിച്ചു, മൂളി നിരങ്ങി.. ഗുഹ കവാടം എത്തിയപ്പോ നേരിയ വീതി. Elasticity factor workout ആയി നോം ഒരു step കമിഴ്ന്നു, ശയനപ്രദക്ഷിണം നടത്തി പുറത്തേക്ക്. നേരിയ അനക്കം ഉണ്ടായോ? എനിക്കല്ല പാറ ഒന്നനങ്ങ്യൊ ന്നൊരു ശങ്ക മനസ്സിൽ പൂഴ്ത്തി തത്കാലം ലോകം കീഴടക്കിയ സന്തോയം.

അവ്ടെന്നു നേരെ റിസോർട്ടിലേക്ക്. ചൂട് പുട്ട് കടല, പൂരിമസാൽ… വായയിൽ വെള്ളമൂറി, വയറിൽ കടലിരമ്പി.. ചായ കണ്ടപ്പോ അവിടെത്തെ ചേട്ടനെ സോപ്പടിച്ചു കട്ടൻഗാപ്പി തരാക്കി. ഭക്ഷണം ചെന്നപ്പോ കക്ഷിക്ക് ഒരു ക്ഷീണം, നേരെ മുറിയിലേക്ക് ഒന്ന് മയങ്ങി പോയി. രാമക്കൽ ഒരിക്കൽ കേറിയതാ, അപ്പൊ പിന്നേ നമ്മടെ പുതിയ വഴിപോയി നോക്കാം. ഇല്ലിക്കാടുകൾ.. ആനയെങ്ങാനും.. ഏയ്.. വഴിയില്ല.. നമ്മളെ പിടിയാനയാണെന്ന് നിരീച്ചു വല്ല കൊമ്പനും വന്നാൽ നാട്ടിലേക്കു ആനപ്പുറത്തു പോകാമല്ലോ മനസ്സിൽ ലഡ്ഡു അല്ല ജിലേബി പൊട്ടി ചിതറി. കുളിച്ചു ചുന്ദരികുട്ടിയായി വന്നപ്പോൾ എല്ലാരും അടിപൊളിയായി നിൽക്കുന്നു, ചിലരൊക്കെ trekking base ലേക്ക് നടന്നു തുടങ്ങി.
മല കയറാൻ പോകുന്ന എന്നെ ശൂ! ശൂ! ::: ന്ന് ആര് വിളിക്കുന്നു? ആർക്കിത്ര ധൈര്യം ഞെഹ്? തിരിഞ്ഞു നോക്കി. Ticket വേണം.. ടിക്കട്ട.. ഇന്നലെയുമെടുത്തു.. പിച്ചയെടുത്തൂടെ ചോദിക്കാനാ തോന്നിയെ.. അഹംകാരിയായിട്ടല്ല ട്ടോ. ആ പ്രദേശത് നിറയെ പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, മിട്ടായി കടലാസുകൾ കണ്ടു ഇതൊക്കെ പരിസരമലിനീകരണം തന്നെ, വരുന്ന ആൾക്കാർക്കോ ബോധമില്ല ഇവരും ചുമ്മാ അവിടെ ഇരിക്കുന്നു കാശു പിരിക്കുന്നു.
എന്നാലും മനസിനെ ശാന്തമാക്കി ടിക്കറ്റ്ടുത്തു നടന്നു.. താഴ്വാരം എത്തിയപ്പോഴേക്കും മിക്കവാറും എല്ലാവരും കേറി തുടങ്ങി. ഞങ്ങൾ അവിടമാകെ നടന്നു ഇല്ലിക്കാട്ടിലൂടെ മേഞ്ഞു. Denny പറഞ്ഞയിടം ഇതന്നെ ആകാം.

കണ്ണിനു ദൃശ്യമായതാ കുരങ്ങന്മാരുടെ ഘോഷയാത്ര.. അവരെ നോക്കിങ്ങനെ ഇരുന്നു. അകത്തേക്ക് നടന്നു കേറി അവിടത്തെ വിജനത നന്നേ ഇഷ്ട്ടമായി. വിശപ്പില്ലായിരുന്നെങ്കിൽ, കുടുംബമില്ലയിരുന്നെങ്കിൽ ഇവിടെങ്ങാനും കൂടായിരുന്നു. നാടും കോൺക്രീറ്റ് കൂടും മടുത്തു. ചുറ്റും നടന്നപ്പോളാണ് മുളങ്കാടിൻടെ തനതായ ശീതളത അനുഭവിച്ചത്, പുറത്ത് സൂര്യൻ കനത്തു തുടങ്ങിയെങ്കിലും കുളിരു കലർന്ന ഒരുതരം കാറ്റു മനസിനെ വല്ലാത്ത അനുഭൂതിയിലേക്കു ആവാഹിച്ചു. ഇറങ്ങുന്ന നേരമാണ് കൂട്ടരെ കണ്ടത്.
ഗതി മാറി പിന്നെയും കുട്ടിപ്പട്ടാളം അടിപൊളിയാ. ഞങ്ങൾ അവിടമാകെ അരിച്ചു പെറുക്കി കുറച്ചുനേരം കിടന്നു പാട്ടുകേട്ട് ഒരാൾ. ..ഡോക്ടറുമായി discussions ഗവി പൊടി തട്ടിയെടുത്തു, ഒപ്പം ഹംബിയും. കുരങ്ങൻമാരെ feed ചെയ്തിരുന്നതും നോക്കിയിരുന്നു കുറച്ച് നേരം. താഴെ വീണ പക്കുവട കൈകൊണ്ടു തുടച്ചു തിന്നുന്ന അമ്മ കുരങ്ങി , ചാടിയിറങ്ങി പോകാനൊരുങ്ങുന്ന കുഞ്ഞിന്റെ വാല് വലിച്ചു മാറോടു ചേർക്കുന്നവളോട് ആരാധന തോന്നി.
ഉണങ്ങിയ ഇലകൾ കൊണ്ടു ഒരു കൂട്ടമുണ്ടാക്കി പെങ്ങള്ക്കു കൊടുത്ത നൂറ്, വീഡിയോ എടുക്കുന്ന ചിലർ പെട്ടെന്നൊരു അനക്കം..ശഹ്ഹ്ഹ്.. വേഴാമ്പൽ… ഇണയുമായി ഉല്ലസിച്ചു പറന്നു നടക്കുന്നു. ആയുധമെടുത്ത് കുട്ടികൾ കാത്തിരുപ്പ് വെറുതെയായില്ല അതാ ഒരു വണ്ടൻ മൂങ്ങ.. സുന്ദരകുട്ടപ്പൻ.. ക്യാമറയുമായി ഒരാൾ ചാടി.. മൂങ്ങയും ഒപ്പം ചാടി.. ഒരു കാക്ക ശല്യം ചെയ്യന്നതിനാൽ അവിടംവിട്ടു പോകാതെ മൂങ്ങ ചുറ്റിപറ്റി നില്കുന്നു.

മടങ്ങാനുള്ള സമയമടുക്കുന്നു. നടന്നു നടന്നു വാസസ്ഥലത്തേക്കു വീണ്ടും, ഉച്ചഭക്ഷണം കഴിച്ചു മടക്കം.ഒരു യാത്രയുടെ ഒടുക്കം ഇനിയൊരു യാത്രയുടെ മുന്നോടിയാണല്ലോ. ഓരോ സഞ്ചാരങ്ങളും ഒരൊത്തിരി അനുഭവങ്ങളാൽ, അനുഭൂതികളാൽ മനസ് പാകപ്പെടുന്ന പ്രകൃതിയുടെ കാവ്യഭംഗി തൊട്ടറിയുന്ന നിമിഷങ്ങളെയാണ് നമുക്ക് സമ്മാനിക്കുന്നതും.

തീരാത്ത യാത്രകളുടെ തുടക്കങ്ങൾ നകുന്നതിൽ ഇടുക്കി വലിയ പങ്കു വഹിക്കുന്നുണ്ട് . ഓരോ യാത്രകളിലും മറക്കാനാകാത്ത ഒരുപാടു ഓർമ്മകൾ പങ്കുവയ്ക്കാൻ നമുക്കെല്ലാവർക്കും ഉണ്ടാകും. അത് തന്നെയാണ് യാത്രകൾ നമുക്ക് നൽകുന്ന അനുഗ്രഹങ്ങൾ.
PicCourtesy :Her trek mate
