അധ്വാനത്തിന്റെ കരവിരുതാണ് വട്ടവട

മൂന്നാറിൽ നിന്നും കുറച്ചകലെയുള്ള നീലകുറിഞ്ഞികളുടെ നാടുകളിലൂടെ സഞ്ചരിച്ചാൽ മനോഹാരിതയിൽ തളിർത്തു നിൽക്കുന്ന വട്ടവടയിൽ എത്തിച്ചേരാം.ചായത്തോട്ടങ്ങളുടെ ഇടയിലൂടെയുള്ള യാത്രയിൽ പിന്നിട്ടു കഴിയുമ്പോൾ മാട്ടുപ്പെട്ടി ഡാമിൽ എത്തിച്ചേരുന്നതാണ്. മാട്ടുപ്പെട്ടി ഡാം പ്രഭാതകാഴ്ചയിൽ വളരെ സൗന്ദര്യവതിയാണ്. മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ നിന്നാണ് മീശപുലിയിലേക്കുള്ള യാത്ര ആരംഭിക്കേണ്ടത്.

വനം വകുപ്പിൽ നിന്നനുള്ള മുൻ‌കൂർ അനുമതിയോടെ ട്രെക്കിങ്ങ് ആരംഭിക്കാവുന്നതാണ്. മുന്നോട്ടുള്ള യാത്രകൾ മനോഹരമായ കാഴ്ചകൾ കൺകുളിർമകൾ നൽകുന്നതാണ്.മൂന്നാറിലെ ഏറ്റവും ഉയർന്ന ഭാഗത്തായി സ്ഥിതി ചെയ്യുന്ന റയിൽവേ സ്റ്റേഷനായ ടോപ് സ്റ്റേഷനിൽ ഈ യാത്രക്കിടയിൽ കാണാൻ സാധിക്കുന്നതാണ്.തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് മേൽ പറഞ്ഞ ടോപ് സ്റ്റേഷൻ. തുടർന്നുള്ള യാത്രയിൽ തമിഴ്നാട് ചെക്‌പോസ്റ് കടന്നു വേണം മുന്നോട്ട് പോകേണ്ടത്.

വന്യമൃഗസങ്കേതങ്ങളും പിന്നിട്ട് വേണം വട്ടവടയിൽ എത്തിച്ചേരേണ്ടത് .തണുപ്പിന്റെ കാര്യത്തിൽ മൂന്നാറിനോട് കിടപിടിച്ചു കിടക്കുന്ന ഒന്നാണ് വട്ടവട.വനപാതയും കാട്ടുമൃഗങ്ങളോടുള്ള താല്പര്യവും മൂലമാണ് സഞ്ചാരികളുടെ ഒഴുക്ക് വട്ടവടയിൽ ഉണ്ടാകാൻ കാരണം.ആഗസ്ത് സെപ്റ്റംബർ കാലമാണ് വട്ടവട സന്ദർശിക്കാനുള്ള ഏറ്റവും നല്ല സാമയം. ആദിവാസി മേഖല ആയതിനാൽ മനോഹരമായ ആചാരമുറകൾ അവരിൽ നിന്ന് കാണാൻ സാധിക്കും.

എന്നാൽ ജാതീവ്യവസ്ഥയുടെ ചില പ്രകടനങ്ങൾ ഇവിടെ ശക്തമാണ്എന്നാലും കർഷകരുടെ വിയർപ്പും അധ്വാനവും തന്നെയാണ് നാം ഇന്ന് കാണുന്ന വട്ടവടയുടെ സൗന്ദര്യം. മലഞ്ചെരുവുകളിലുള്ള തട്ടു തട്ടുകളായി കൃഷിയുടെ ഭംഗിയാണ് വട്ടവട ഇന്നും കാർഷിക കലവറ എന്നറിയപ്പെടാനുള്ള കാരണങ്ങളിൽ ചിലത്. വളക്കൂറുള്ള മണ്ണ് ഉള്ളതിനാൽ വിത്തുകളുടെ സാനിധ്യം മണ്ണ് അറിഞ്ഞാൽ തന്നെ ചെറുനാമ്പുകൾ പൂവിട്ടു തുടങ്ങും.