പാലക്കാടു എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ഓടി വരുന്നത് ഇടതൂർന്ന മരങ്ങളും ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദിയുടെ വൃഷ്ടിപ്രദേശമായ നെല്ലിയാമ്പതിയാണ് തികട്ടിവരുന്നത്.ഇപ്പോഴും തണുപ്പൻ അന്തരീക്ഷം തളം കെട്ടി നിൽക്കുന്ന ഇടമാണ് നെല്ലിയാമ്പതി അത് പോലെ തന്നെയാണ് പാലക്കാടിലെ ഒരുപാട് സ്പോട്ടുകൾ വശ്യമനോഹാരിതയിൽ തളിർത്തു കിടക്കുന്നുണ്ട് . പാലക്കാടിന്റെ തനിമകൾ നിറയുന്ന ചിത്രങ്ങളും വിവരണങ്ങളുമാണ് ജുനൈദ് ഒമർ പങ്കുവെക്കുന്നത്.

ഒരു മഴ കാലത്ത് പോയ യാത്ര ആയിരുന്നു ഈ യാത്ര പാലക്കാടന്റെ യഥാർത്ഥ ഭംഗി കണ്ട യാത്ര ആയിരുന്നു ഇത് തല ഉയർത്തി നിൽക്കുന്ന കരിബനകളും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന നെല്ല് പാടങ്ങളും തന്നെ ആണ് പാലക്കാട്‌ന്റെ ഭംഗി കേരളത്തിന്റെ ഗ്രാമങ്ങളുടെ ഒരു ഫീൽ കിട്ടണം എങ്കിലു പാലക്കാട് തന്നെ പോകണം മങ്കരയിൽ നിന്നും കോട്ടായി റോഡിൽ കേറി ഞങ്ങൾ യാത്ര തുടങ്ങി പാലക്കാട് കോട്ട കാണണം അവിടെ പോയി കുറച്ചു ഫോട്ടോസ് എടുക്കണം എന്നൊരു ഉദേശത്തിൽ ആണ് ഞങ്ങൾ യാത്ര തുടങ്ങിയത്.

മങ്കര എത്തിയപ്പോൾ കൂട്ടുകാരൻ പറഞ്ഞു നമ്മുക്ക് കോട്ടായി പോകുന്നു റോഡിൽ കൂടെ പോകാം ചെറുത് ആയി മഴ ഉണ്ടായിരുന്നു അവൻ പറഞ്ഞു ഈൗ വഴി പോയാൽ നല്ല പച്ചപ്പ് കണ്ടു പോകാം എന്റെ കയ്യിൽ ക്യാമറ ഉള്ളത് കൊണ്ട് അവൻ പറഞ്ഞു കുറച്ചു നല്ല ഭംഗി ഉള്ളു ഫോട്ടോസ് എടുകാം എന്നെ പറഞ്ഞു അങ്ങനെ ആണ് ആാാ വഴി പോയത് എന്താ ഇപ്പൊ പറയുക ശരിക്കും ഒരു ബല്ലാത്ത ഫീൽ ആയിരുന്നു.

ചെറിയ മഴ കൊണ്ട് ബൈകിൽ ഇങ്ങനെ പോകുമ്പോൾ മനസ്സും മൈൻഡ് അങ്ങ് റീ ഫ്രഷ് ആയ പോലെ തോന്നി എന്തോ ആാാ സമയം ഭയങ്കര ഭംഗി ആയിരുന്നു ആ റോഡിൽ കൂടെ പാലക്കാട് പോയ യാത്ര മഴ നനഞ്ഞു മനസ്സ് നിറഞ്ഞു ഞങ്ങൾ യാത്ര തുടർന്നപ്പോൾ കുറച്ചു നല്ല ഫോട്ടോസ് എടുക്കാൻ പറ്റി പ്രക്തി നമ്മുക്ക് ചിലപ്പോൾ അതിന്റെ യഥാർത്ഥ ഭംഗി കാണിച്ചു തരും നമ്മൾ മനസ്സ് തുറന്നു നോക്കിയാൽ ശരിക്കും മഴ തുടങ്ങിയാൽ പാലക്കാട് കാണാൻ ഒടുക്കത്തെ ഭംഗി ആണ് എന്തായാലും പാലക്കാട് ഇനിയും ഒരുപാട് ഭംഗി ഉള്ളു ഗ്രാമങ്ങൾ ഉണ്ട്.

പല്ലശ്ശേനാ കൊല്ലഗോഡ് അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ട് വഴികളിലൂടെ ഒരു യാത്ര ഒക്കെ ഒന്ന് ചെയ്തു നോക്കു മനസ്സും നിറയും ഉറപ്പ്.മനസ്സിനെ ശാന്തമാക്കാനുള്ള ഏറ്റവും നല്ല ഉപാധി തന്നെയാണ് ഇതുപോലുള്ള യാത്രകളും പ്രകൃതിഭംഗിയെ ആസ്വദിക്കലും. കരുവാര വെള്ളച്ചാട്ടം, കുരുതിച്ചാൽ കേശവൻ പാറ,കൈകാട്ടി, ഗാന്ധി സേവാ സദനം, ചൂലനൂർ,ധോണി വെള്ളച്ചാട്ടം, നെല്ലിയാമ്പതിപറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം,പാത്രക്കടവ് വെള്ളച്ചാട്ടം, മിന്നാംപാറ, മീൻവല്ലം വെള്ളച്ചാട്ടം, സീതാർകുണ്ട്സൈ, ലന്റ്‌വാലി ദേശീയോദ്യാനം അങ്ങനെ നീണ്ടു കിടക്കുന്നു പാലക്കാടിന്റെ സൗന്ദര്യം .


Junaid Omer
Photographer and Traveller
