പോലീസുകാർ ആദിവാസികളുടെ മേൽ നിറയൊഴിച്ച കാട്!

കർണാടകയും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സുൽത്താൻബത്തേരിയുടെ തട്ടി നിൽക്കുന്ന ട്രയാങ്കിൾ പോയിൻറ് ആണ് മുത്തങ്ങ. വയനാട് ജില്ലയിലെ ഒരു വന്യമൃഗ സങ്കേതം കൂടിയാണ്. വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഒരുപാട് ജീവികളെയും നമുക്ക് കാണാൻ മുത്തങ്ങയിൽ കാണാൻ സാധിക്കുന്നുണ്ട്. കർണാടകയിലെ ബന്ദിപ്പൂർ അത്പോലെ തമിഴ്‌നാട്ടിലെ മുതുമലയും ചേർന്ന് കിടക്കുന്ന വയനാട് ബന്ദിപ്പൂർ-മുതുമല നാഷണൽ പാർക്ക് കൂടിയാണ് മുത്തങ്ങ .

കോഴിക്കോട് നിന്നും വയനാട് മുത്തങ്ങയിലേക്കുള്ള ബസ് യാത്ര വളരെ ഹൃദ്യമാണ്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും എയർപോർട്ടും കോഴിക്കോടാണ്.ഏകദേശം 140 കിലോമിറ്റർ സഞ്ചരിച്ചാൽ കോഴിക്കോട് നിന്ന് മുത്തങ്ങയിൽ എതാൻ സാധിക്കും.മുത്തങ്ങ എന്നാൽ പുല്ലു വർഗ്ഗത്തിൽ പെട്ട ഔഷധ ചെടിയാണ്. ബന്ദിപ്പൂർ മുത്തങ്ങ ഗുണ്ടൽപേട്ട് ഏതൊരു യാത്രികനും ഇടം തന്നെയാണ്.കാനന പാതകളിലൂടെയുള്ള യാത്രകളിലെ നിത്യകാഴ്ചകളാണ് ആനകൾ വഴിയിൽ തടസ്സം നിൽക്കുന്നത്.

ആരെങ്കിലും യാത്രകളിൽ ആനകളെ കണ്ടാൽ പരമാവധി വണ്ടി ഓഫ് ചെയ്ത വണ്ടിയിൽ നിന്ന് പുറത്തിറങ്ങാതെ ആന പോകുന്നത് വരെ വെയിറ്റ് ചെയ്യുക. കാടുകളിലുള്ള യാത്രയിൽ വണ്ടിയിൽ നിന്നു ഇറങ്ങാതിരിക്കാൻ ശ്രമിക്കുക. എല്ലാം കഴിഞ്ഞു ബന്ദിപ്പൂർ നാഷണൽ പാർക്കാണ് സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു ലക്ഷ്യസ്ഥാനം. പുല്മേടുകളാലും വന്യ മൃഗങ്ങളാലും സമ്പുഷ്ടമാണ് ഇവിടം. യാത്രകളിൽ ചില ഒഴിഞ്ഞ ഇടങ്ങളിൽ ഏകാന്ധമായി ഇരിക്കാനുള്ള ഇരിപ്പിടം വഴിയരികിൽ സജ്ജമാണ്.

മൂന്നു സംസ്ഥാങ്ങളെയും വിനോദസഞ്ചാരങ്ങൾ ബന്ധിപ്പിക്കുകയും കാനന കാഴ്‌ച്ചകളിൽ ഏറ്റവും പ്രൗഢിയേറിയ ഇടങ്ങളെയൊന്നും യാത്രികർ നഷ്ടപ്പെടുത്തരുത്. പുതിയ യാത്രകൾ ചെയ്യാനും അത്പോലെ ട്രക്കിങ് പോലുള്ള വിനോദങ്ങളിൽ പങ്കെടുക്കാനും യാത്രക്കാരെ സജ്ജമാക്കുന്നുണ്ട്.ബൈക്ക് യാത്രികരെ ഏറ്റവുമധികം ആനന്ദം കൊള്ളിക്കുന്ന യാത്ര തന്നെയായിരിക്കും മുത്തങ്ങയിലെക്കുള്ള യാത്ര എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും

മുത്തങ്ങ പലചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2003-ഫെർബുവരി 19-നു നടന്ന പോലീസുകാർ ആദിവാസികളുടെ മേൽ നിറയൊഴിച്ച സംഭവങ്ങൾ മുത്തങ്ങ സംഭവം എന്നാണ് ഇന്നും അറിയപ്പെടുന്നത്. സഹായങ്ങൾ നൽകാത്തതിന്റെ പേരിൽ സമരം ചെയ്തതിന്റെ പേരിൽ ആട്ടിയോടിക്കപെട്ട സമൂഹങ്ങൾ മുത്തങ്ങയിൽ ഉണ്ടായിരുന്നു. ചരിത്രപഠിതാക്കൾക്കും ഏറ്റവും ഉപകാരപെടുന്ന ഒരു സ്ഥലം തന്നെയാണ് മുത്തങ്ങ.