കോഴിക്കോട് കക്കയം പ്രദേശത്ത് നിന്ന് 15 km കൗതുകം നിറഞ്ഞ കാടുകളിലൂടെ യാത്ര ചെയ്താൽ പ്രകൃതിയോട് ഇണങ്ങി ചേർന്ന് നിൽക്കുന്ന കക്കയം അണക്കെട്ടിനെ കാണാൻ സാധിക്കും. മഞ്ഞുമൂടി കിടക്കുന്ന മലനിരകളെ ദൂരെ നിന്ന് കണ്ടുകൊണ്ടാണ് കക്കയം മലനിരകളിലേക്കുള്ള യാത്ര. പച്ചപ്പിനാലും കോടമഞ്ഞിനാലും പ്രകൃതിയെ കൂടുതൽ യാത്രികരെ ഇണക്കിച്ചേർക്കുന്ന സഞ്ചാര കേന്ദ്രമാണ് കക്കയം മലനിരകളും അവിടുത്തെ അണകെട്ടും.

സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ നിൽക്കുന്ന കക്കയം കാണാൻ സഞ്ചാരികളുടെ അവധിക്കാലങ്ങളിൽ കാണാൻ സാധിക്കും. ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക് തലയാട് എന്നെ വഴികളിലോടെയാണ് കോഴിക്കോട് നിന്ന് കക്കയം എതാൻ സാധിക്കുകയുള്ളു. കാക്കയത്തിനോട് ചേർന്ന് കിടക്കുന്ന മനോഹരമായ ഒന്നാണ് ഉരുക്കുഴി വെള്ളച്ചാട്ടം. വയനാട്ടിലെ ഏറെ പ്രശസ്തമായ ബാണാസുര ഡാമിൽ നിന്ന് ഒഴുകി വരുന്ന വെള്ളമാണ് കക്കയം ഡാമിനെ സമ്പുഷ്ടമാക്കുന്നത്.

വേഗത്തിൽ സഞ്ചരിക്കുന്ന ബോട്ട് സർവീസും കക്കയം സഞ്ചാരികൾക്ക് ഒരുക്കിവെച്ചിട്ടുണ്ട്. ഒരാൾക്ക് 150 രൂപ എന്ന നിലക്കാണ് യാത്ര ചിലവ്. 14 km നീളമുള്ള യാത്രയിൽ കുത്തനെയുള്ള കേറ്റങ്ങളും വൃക്ഷങ്ങളുടെയും പക്ഷികളുടെയും സാനിധ്യം യാത്രക്കാരെ കൂടുതൽ ആകർഷണീയമാക്കുന്നത്. അണക്കെട്ടിലേക്ക് പ്രവേശിക്കാനായി 20 രൂപ നൽകേണ്ടതുണ്ട്. ഡിസംബർ മുതൽ മാർച്ച് വരെ മാസങ്ങളിലാണ് യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഇടം.

പച്ചപ്പിനിടയിലൂടെയുള്ള ഒഴുകുന്ന വെള്ളത്തിൽ ഇറങ്ങാനും ഭക്ഷങ്ങൾ സൗന്ദര്യം ആസ്വദിച്ചിരുന്നു കഴിക്കാനും കുടുംബമൊത്തു ചെലവഴിക്കാനുള്ള മനോഹരമായ ഇടം തന്നെയാണ് കക്കയം. മലയുടെ താഴ്വരകളിൽ കർഷർ വിളയിച്ച വിളകളെയും കാണാൻ സാധിക്കും. മറ്റൊരു ആകർഷണീയമായ ഇടം തന്നെയാണ് കക്കയം ഡാമിനോട് ചേർന്ന് കിടക്കുന്ന ഉരുക്കുഴി വെള്ളച്ചാട്ടം. ഏകദേശം 600 അടി ഉയരത്തിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്നത് കാണാൻ വളരെ മനോഹരമാണ്.

വെള്ളച്ചാട്ടത്തിന്റെ കുറച്ച അകലെ മനോഹരമായ തൂക്കുപാലം കാണാൻ സാധിക്കും അതിൽ കയറി നോക്കിയാൽ ഉരുകുഴി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നതാണ്. കുറ്റിയാടി ജലവൈദ്യുതിക്ക് വേണ്ടി നിർമിക്കപ്പെട്ടതാണ് കക്കയം ഡാം.യാത്രക്കാരെ ഇപ്പോഴും വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെയാണ് മലനിരകളുടെ ഇടയിലുള്ള അണക്കെട്ടും കോടമഞ്ഞു കൊണ്ട് പുലരികൾ ധന്യമാക്കുന്ന കക്കയം മലനിരകൾ യാത്രക്കാർ ഒരിക്കലെങ്കിലും പോകേണ്ട സ്ഥലം തന്നെയാണ്.
