കണ്ണൂർ ഏറ്റവും തിരക്കുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചിട്ടുണ്ടോ.ഉച്ചക്ക് പന്ത്രണ്ട് മണിമുതൽ നാലു മണിവരെ കാലുകുത്താൻ പോലും സ്ഥലം കിട്ടാത്ത ഒരു റസ്റ്റോറന്റാണ് ഓഥേൻസ് ഹോട്ടൽ. കണ്ണൂർക്കാരുടെ നാവിൽ ഏറ്റവും നല്ല ഹോട്ടൽ എന്ന് പറയുമ്പോൾ ആദ്യം പറയുന്ന ഹോട്ടലാണ് ഒഥേൻസ്. കണ്ണൂർ ഒണ്ടേൻ റോഡിലാണ് ഈ ഹോട്ടൽ ഭക്ഷണപ്രിയർക്ക് വേണ്ടി കാത്തുകിടക്കുന്നത്. നിരവധിയാളുകളാണ് ഇവിടേക്ക് ഉച്ചസമയങ്ങളിൽ ഓടി കയറി വരുന്നത്.
അവിടുത്തെ മീൻവറുക്കുന്ന കാഴ്ച ഏറെ കൗതുകം നിറക്കുന്നതാണ്.കണ്ണൂർക്കാരുടെ മാത്രമല്ല ഒഥേൻസ് പകരം കണ്ണൂർ സന്ദർശിക്കുന്നവരുടെയും പ്രി ഹോട്ടലുകളിൽ ഒന്നാണ് ഒഥേൻസ് ഹോട്ടൽ. വളരെ സ്നേഹത്തിലാണ് കണ്ണൂരുകാരുടെ ഭക്ഷണവിളമ്പൽ എന്ന് തന്നെ പറയാം. കടൽഭക്ഷണമാണ് ഈ ഹട്ടലിന്റെ ഏറ്റവും വലിയ പ്രേത്യേകത അതിനാൽ ചിക്കനും മട്ടനും ഒന്നും ലഭ്യമല്ല. അതിനാൽ ഇവിടുത്തെ പ്രധാന വിഭവങ്ങൾ അധികവും മീൻ കൊണ്ടുള്ളത് തന്നെ അതും വളരെ സ്വാദിഷ്ടമായത്.
വളരെ കൗതുകം എന്നത് വെറും നൂറു രൂപക്ക് നെയ്മീൻ ലഭിക്കും എന്നതാണ്. ചെമ്മീനിനെ രണ്ടുപ്രവിശ്യമൊക്കെയാണ് ഫ്രൈ ചെയ്യുന്നത് വളരെയധികം സ്വാദിഷ്ടമാക്കാൻ ഒരുപാട് പൊടികൈകളും ചേർക്കുന്നുണ്ട്. വിളമ്പുന്ന കാഴ്ച തന്നെ ഏറെ പ്രിയപ്പെട്ടതാണ്. ഇവിടുത്തെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ എല്ലാവരും പ്ലാസ്റ്റിക് പാത്രത്തിലേക്ക് കടന്നാലും ഒഥേൻസ്കാർ ഇപ്പോഴും വാഴ ഇലയിലാണ് വിളമ്പുന്നത്.
ഇവിടെ നിന്നു കഴിച്ചു ഇറങ്ങിയവർ വയർ നിറയാതെ ഇറങ്ങിട്ടില്ല അത്രയധികം സ്വാദിഷ്ടമാണ് ഇവിടുത്തെ ഭക്ഷണം. കണ്ണൂർ വരുന്നവർ ഒരിക്കലും ഒഥേൻസ് പോകാൻ മറക്കരുത്. ഊണിനു വെറും നാല്പത്തിയഞ്ചു രൂപ മാത്രമാണ് അത്പോലെ ഫിഷ് ഫ്രൈ എന്നിവക്കും വിലക്കുറവാണ്. കണ്ണൂരിലെ മറ്റു കടകൾ വെച്ച് നോക്കുമ്പോൾ ഒഥേൻസ് ഹോട്ടൽ എത്രയോ മുമ്പിലാണ് വിലകുറവിലും രുചിയിലും. അതിനനുസരിച് ആളുകളുടെ ഇങ്ങോട്ടേക്കുള്ള ഒഴുക്കും കുറവല്ല.
കൂടുതൽ വിശേഷങ്ങളും കാഴ്ചകളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക
