ട്രെക്കിങ്ങ് ചെയ്യുന്നവരുടെ മനം കവർന്ന മാനാങ് മലനിരകൾ

നേപ്പാളിലെ ഗണ്ടാകി പ്രവിശ്യയിൽ ചെറിയ അരുവികളാലും മനോഹരമായ വെള്ളച്ചാട്ടങ്ങളാലും സമൃദ്ധമായ മനാങ് സഞ്ചാരികളുടെ ഒരു അവധിക്കാല വിനോദ കേന്ദ്രങ്ങളിൽ ഒന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രെക്കിങ്ങ് അവസരങ്ങളും മനാങ് നല്കുന്നു. ലാംജംഗ്, മനാംഗ്, മുസ്താങ്, മ്യാഗ്ഡി, കസ്കി എന്നിവയാണ് അതിൽ ട്രെക്കിങ്ങ് വിനോദങ്ങളിൽ പ്രധാനപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5415 മീറ്റർ ഉയരത്തിലാണ് മനാങ് സ്ഥിതി ചെയ്യുന്നത്.

നേപ്പാളിലെ മഴയുടെ അളവ് വളരെ കുറവാണു പ്രേത്യേകിച് മനാങിൽ. ഏറ്റവും കൗതുകം എന്നത് മനാങ് സ്ഥിതി ചെയ്യുന്നത് നേപ്പാൾ ടിബറ്റ് അതിർത്തിയോട് ചേർന്നുകിടക്കുന്ന പപ്രദേശത്താണ്. മാത്രവുമല്ല ഫ്ലോറ ഫ്യൂണയുടെ സമൃദ്ധമാണ് ഈ ഭാഗങ്ങളിൽ. മനാങ് താഴ്വര മാർസ്യാങ്‌ഡി നദിയുടെ തീരത്തുകൂടി സ്ഥിതി ചെയ്യുന്നത്. മനാങിൽ വീതികുറഞ്ഞ എന്നാൽ അപകടം നിറഞ്ഞ വഴികളാണ് അധികവും. മനാങിന്റെ പ്രധാന സ്ഥലമായ ചായ്മ്ൽ പോകാൻ തന്നെ വളരെ അപകടം പിടിച്ച ജീപ്പ് യാത്രയാണ്.

മനാങിന്റെ പകൽക്കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്തതാണ്, അതിമനോഹരമായ ഗംഗാപുർണ മലനിരകളും നദികളും സഞ്ചാരികളെ പിടിച്ചിരുത്തുന്നതാണ്. എന്നാൽ മനാങ് താഴ്വരയുടെ സൗന്ദര്യവും പച്ചപ്പുമൊന്നും മസ്താങ്ങിൽ ലഭ്യമല്ല. ഉണങ്ങിയ പാറക്കല്ലുകളും വരണ്ട അന്തരീക്ഷവുമാണ് മസ്താങ് സമ്മാനിക്കുന്നത്. തിലിച്ചോ നദിയുടെ പ്രവേശന കവാടം കൂടിയാണ് മാനാങ്. തോറാംഗ് ലാ പാസ് ട്രെക്ക് ചെയ്യുന്നതിന് മുൻപായുള്ള ഒരു സാമ്പിൾ മാത്രമാണ് മനാങ്.

ഇവിടേക്ക് യാത്ര ചെയ്യാൻ ഏറ്റവും അനിയോജ്യമായ സമയ സെപ്റ്റംബർ മുതൽ നവംബർ വരെയും മാർച്ച് മുതൽ മെയ് വരെയുമാണ്. മനാങിനെ തന്നെ രണ്ടായി വിഭചിച്ചുട്ടുണ്ട് മുകൾ മാനാങും താഴെ മനാങ്ങും.മുകൾ മാനാങ് നാട്ടിൻപുറത്തെ സംസ്കാരവും ടിബറ്റൻ രീതികൾ പിൻപറ്റുന്നവരാണ് അതുപോലെ താഴെ മനാങ് ലാംജംഗിലെ അയൽക്കാരുമായി ഇണങ്ങി ജീവിക്കുന്നവരാണ്. ഇവിടുത്തെകാഴ്ചകളും സംസ്കാരങ്ങളും ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് വരുന്നത്.

Leave a Reply