മീനാക്ഷിപുരത്തെ ഫ്രൈഡ് പൊറാട്ട കഴിച്ചിട്ടുണ്ടോ

അതിമനോഹരമായ ഫ്രൈഡ് പോറാട്ട കഴിച്ചിട്ടുണ്ടോ. മധുരയിൽ നിന്ന് ഏകദേശം നാൽപ്പത് കിലോമീറ്റർ അകലെ മീനാക്ഷിപുരത്ത് ബസാർ ഭാഗത്തെ കാവണ്ണ പൊറോട്ട കടയാണ് ഭക്ഷണപ്രേമികൾക്ക് ഫ്രൈഡ് പൊറാട്ട നൽകുന്നത്. വളരെ ചെറിയ കടയാണെങ്കിലും രുചി വയറു നിറയെ നൽകുന്നതാണ്. ഈ ഷോപ്പ് രാവിലെ ഏഴുമണിക്ക് തുടങ്ങിയാൽ ഏകദേശം പതിനൊന്നു മാണി വരെ മാത്രമാണ് തുറന്നു പ്രവർത്തിക്കുക. അതിനുള്ളിൽ തന്നെ ഇവിടുത്തെ എല്ലാ വിഭവങ്ങളും തീരും.

കുടുംബം തുടങ്ങി വെച്ച ഷോപ്പ് ഇപ്പോൾ മുഹമ്മദ് യൂസുഫ് ഇക്കയുടെ മേൽനോട്ടത്തിലാണ് കൊണ്ട് നടക്കുന്നു. ഏകദേശം അറുപത്തിമൂന്ന് വർഷമായി ഈ ഷോപ്പ് മുന്നോട്ട് പോകുന്നു.ഷോപ്പിന്റെ ഉള്ളിലേക്ക് ചെരുപ്പ് ധരിക്കാതെ വേണം കയറാൻ അതോടൊപ്പം ഇരുന്നു കൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടത്. ഗ്രാമമായതിനാലാണ് രാവിലത്തെ ചുരുങ്ങിയ സമായാണ് കൊണ്ട് തന്നെ ഷോപ്പ് അടക്കുന്നത്. പാർസൽ മുതൽ കടയിൽ ഇരുന്നു കഴിക്കാനുള്ള സംവിധാനം വരെ ഒരുക്കിയിട്ടുണ്ട്.

വോസ്‌ക, പൊറാട്ട, ചാപ്സ് ,ചുക്കഎന്നിവയുടെ ഇവിടുത്തെ പ്രധാന വിഭവങ്ങൾ. ഇവിടുത്തെ പൊറാട്ടയെക്കാൾ ഏറെ അറിയപ്പെട്ടത് ചുക്ക് ബിരിയാണിയാണ്. രാവിലെ കടതുറക്കുമ്പോൾ തന്നെ അടുത്തുള്ള നിവാസികൾ കാവണ്ണ കടയിലേക്ക് വിഭവങ്ങൾ രുചിക്കാനെത്തും. ഏറ്റവും കൗതുകം ജനിപ്പിക്കുന്നത് കടയുടെ മുൻഭാഗത്തായി മുകളിൽ ഒരു വാഴയില നിവർത്തത്തിവെച്ചാൽ അവിടെ ടിഫ്ഫിൻ റെഡി ആയി എന്നറിയിക്കുന്നു.

അതുപോലെ ഇല കമിഴ്ത്തി ഇട്ടാൽ പാഴ്‌സൽ കഴിഞ്ഞു എന്നിങ്ങനെ അറിയിപ്പുകൾ അതിന്റെ പിന്നിലുണ്ട്. എന്നാലും നിരവധി ഭക്ഷണപ്രിയരാണ് ഈ കടയിലേക്ക് ഭക്ഷണം നുണയാൻ എത്തിച്ചേരുന്നത്. അതിരാവിലെ തന്നെ ഈ കടയെ തേടി പോയി ഭക്ഷണം കഴിച്ചാലും ഒരിക്കലും വേണ്ടായിരുന്നു എന്ന് തോന്നില്ല അത്രയധികം സ്വാദിഷ്ട്ടമാണ് ഇവിടുത്തെ വിഭവങ്ങൾ. മജ്‌ലിസ് രൂപത്തിലാണ് ചെറുതായി ഒരുക്കിയിരിക്കുന്ന കഴിക്കാനുള്ള ഇടം.

കൂടുതൽ വിശേഷങ്ങളും കാഴ്ചകളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക

Leave a Reply