മേഘങ്ങളാൽ മൂടി കിടക്കുന്ന നെല്ലിയാമ്പതി കാഴ്ചകൾ

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയുടെ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്തതാണ്. മേഘങ്ങളുടെ പൊതിഞ്ഞു കിടക്കുന്ന താഴ്വരകളും ഇളം കാറ്റിന്റെയും തണുപ്പിന്റെയും അവേഷത്തിൽ നെല്ലിയാമ്പതി ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് കേരളത്തിന്റെ അകത്തും പുറത്തുമായി വരുന്നവർ നിരവധിയാണ്. പാലക്കാട് നിന്നും ഏകദേശം അറുപത് കിലോമീറ്റർ സഞ്ചാരിച്ചാൽ മാത്രമാണ് നെല്ലിയാമ്പതി എന്ന വിസ്‌മയ കാഴ്ചയെ ആസ്വദിക്കാൻ സ്വദിക്കുകയുള്ളു.

തേയില തോട്ടങ്ങളാലും കാപ്പി തോട്ടങ്ങളെയും സമൃദ്ധമാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയെ കൂടുതൽ സൗന്ദര്യവതിയാക്കുന്നത് സീതാര്‍ക്കുണ്ട് വെളളച്ചാട്ടത്തിന്റെ സാനിധ്യം കൂടിയാണ്. മാത്രവുമല്ല നെല്ലിയാമ്പതിയെ പാവങ്ങളുടെ ഊട്ടി എന്നും കൂടിയാണ് കേരളക്കര അറിയപ്പെടുന്നത്. മാന്‍പാറ, കേശവന്‍പാറ, വിക്ടോറിയ ചര്‍ച്ച് കുന്ന്, കാരപ്പാറ ഡാം എന്നീ വിനോദകാഴ്ച്കളുമാണ് നെല്ലിയാമ്പതിയെ കൂടുതൽ വരണാഭമാക്കുന്നത്.

നെന്മാറയിൽ നിന്ന് പോത്തുണ്ടി അണകെട്ട് വഴിയാണ് നെല്ലിയമ്പതിയിലേക്ക് യാത്രതുടങ്ങിയാൽ ഏകദേശം പത്തോളം ഹെയർപിൻ വളവുകൾ താണ്ടിയാണ് നെല്ലിയാമ്പതിയുടെ ഉച്ചിയിൽ എത്തിച്ചേരേണ്ടത്. മാത്രവുമല്ല പോത്തുണ്ടി അണകെട്ട് ബോട്ടിങ്ങിനും സജ്ജമാണ്‌ അതിനാൽ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര തന്നെ കൂടുതൽ ആസ്വാദ്യകരമാക്കാം. ചുരം കയറുമ്പോൾ തന്നെ പാലക്കാടിന്റെ തനിമയെ വിളിച്ചോതുന്ന നെൽപ്പാടങ്ങളും മറ്റും കാഴ്ചകളെ കൂടുതൽ കുളിർമയേകുന്നു.

മാത്രവുമല്ല നെല്ലിയമ്പതി ഓറഞ്ചിന്റെ ഒരു കേന്ദ്രം കൂടിയാണ്. പോകുമ്പോൾ തന്നെ ബ്രിട്ടീഷുകാർ നിർമിച്ച ബംഗ്ലാവും പലകപ്പാണ്ടി എസ്റ്റേറ്റില്‍ കാണാൻ സാധിക്കും. മാത്രവുമല്ല കാഴ്ചകൾ ഉണ്ടാക്കുന്ന പല പ്രദേശങ്ങളിലും താമസസൗകര്യം ഒരുക്കിയിട്ടുള്ള സ്വകാര്യ റിസോർട്ടുകളും കാണാൻ സാധിക്കും. പലകപ്പാണ്ടിയില്‍ തന്നെ നല്ല കാഴ്ചകൾ വിരുന്നൊരുക്കുന്നുണ്ട് അതിലൊന്നാണ് സീതാർകുണ്ഡ് വെള്ളച്ചാട്ടം തേയിലത്തോട്ടങ്ങളുമുണ്ട്. അതിലുപരി നെല്ലിയാമ്പതി ഒരു വന്യജീവി ആവാസകേന്ദ്രം കൂടിയാണ്.

 

Leave a Reply