കർണാടക ജില്ലയിലെ അതിമനോഹരമായ പശ്ചിമ കർണാടകയുടെ മലനിരകളോടെ തൊട്ടുരുമ്മി കിടക്കുന്ന ചിക്കമംഗളൂർ ജില്ലയിലാണ് കെമ്മൻഗുണ്ടി ഹിൽസ്റ്റേഷനോട് പത്തുകിലോമീറ്റർ അകലെ ഹെബ്ബെ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പച്ചപരവധാനിയിൽ നീണ്ടുകിടക്കുന്ന തേയിലതോട്ടവും അതിന്റെ നടുഭാഗത്തായാണ് ഹെബ്ബെ വെള്ളച്ചാട്ടം ഉറഞ്ഞുതുള്ളുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാൻ നാലുചക്ര വാഹനത്തിലോ എട്ട് കിലോമീറ്റർ ട്രെക്കിങ്ങ് നടത്തുകയോ ചെയ്യാം.
551 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് ഹെബ്ബെ വെള്ളചാട്ടമാണ് രണ്ടു വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നത്. ദൊദ്ധ ഹെബ്ബെ എന്ന വലിയ വെള്ളച്ചാട്ടവും ചിക്ക ഹെബ്ബെ എന്ന ചെറിയ വളച്ചാട്ടം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ട്രെക്കിങ്ങ് വിനോദം ഇഷ്ടപ്പെടുന്നവർക്ക് അതിശയിപ്പിക്കുന്ന ഒന്നു തന്നെയാണ് പക്ഷെ നല്ല തെറ്റലുകൾ ഉള്ളതിനാൽ പരമാവധി ഗവെർന്മെന്റ് അനുവദിച്ച ജീപ്പിൽ പോകുന്നതായിരിക്കും ഏറ്റവും ഉചിതം.
വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരുന്ന അവസാന ഒരു കിലോമീറ്റർ എന്തായാലും ട്രെക്കിങ്ങ് നടത്തേണ്ടി വരും .റോഡ് മാർഗം നിരവധി ബാംഗ്ലൂർ ചിക്കമംഗളൂർ ബന്ധിപ്പിക്കുന്ന ബസ്സുകളുണ്ട്. സ്വകാര്യ വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നുവെങ്കിൽ മനോഹരമായ നാഷണൽ ഹൈവേ 206 ലൂടെ ബിരൂർ എന്ന കൊച്ചു ഗ്രാമത്തിൽ എത്തിച്ചേരുകയും ശേഷം സ്വകാര്യ ബസ്സുകളിലോ അല്ലെങ്കിൽ സ്വകാര്യ ടാക്സിയോ ഉപയോഗിക്കേണ്ടി വരും .നിരവധി സഞ്ചാരികൾ വേനൽക്കാല അവധികൾ ഇവിടെ ആഘോഷിക്കാറുണ്ട്.
തീവണ്ടി യാത്രയിലൂടെ വരുന്നവർക്ക് ബിരൂർ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്ന് മേല്പറഞ്ഞത് പോലെ സ്വകാര്യാ വാഹനങ്ങൾ ആശ്രയിക്കേണ്ടി വരും. മംഗളൂരു അല്ലെങ്കിൽ ബാംഗ്ലൂർ വിമാനത്താവളം വഴിയും ഹെബ്ബെ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും. കടൂർ എന്ന അടുത്തുള്ള പ്രദേശങ്ങളിൽ താമസിക്കാനും സൗകര്യമുണ്ട്. വെള്ളച്ചാട്ടത്തിന്റെ മനോഹരായ കാഴ്ച ആസ്വദിക്കാൻ വിദേശങ്ങളിൽ നിന്ന് സഞ്ചാരികൾ എത്തിച്ചേരാറുണ്ട്.
