പച്ചപ്പിനാലും മലനിരകളാലും വിശാലമായി നീണ്ടുകിടക്കുന്ന പ്രദേശമാണ് മൂന്നാർ. മൂന്നാറിൽ അതിസുന്ദരികളായ മലനിരകളാണ് ചുറ്റപെട്ടിരിക്കുന്നത്. മൂന്നാറിനെ ഏറ്റവുമധികം സുന്ദരിയാക്കുന്നത് ചൊക്രമുടി ഹിൽ സ്റ്റേഷനാണ്. മനോഹരമായ സൂര്യോദയം കാണാൻ രാവിലെ തന്നെ സഞ്ചാരികൾ ചൊക്രമുടിറ്റിലേക്ക് ട്രെക്കിങ്ങ് നടത്താറുണ്ട്. അതിരാവിലെ 5 മണിമുതൽ വൈകുന്നേരം 3 മണി വരെ സഞ്ചാരികൾക്ക് വേണ്ടി ചൊക്രമുടി മലർക്കെ തുറന്നുകിടക്കും.
400 രൂപയും ID പ്രൂഫ് ഉണ്ടെങ്കിൽ ആർക്കും ചൊക്രമുടിയിലേക്ക് മനോഹരമായ ട്രെക്കിങ്ങ് നടത്താം .മൂന്നാർ ഗ്യാപ്പിലുള്ള ഫോറസ്റ്റ് ക്യാമ്പിൽ നിന്നാണ് ട്രെക്കിങ് തുടങ്ങുന്നത്. അല്ലാതെയുള്ള വഴികളിൽ ട്രെക്കിങ്ങ് നടത്തൽ ശിക്ഷാർഹമാണ്. കൂടുതലും അപകടം നടക്കാൻ സാധ്യത ഉള്ളതിനാലാണ് ഇത്തരം കർശന നടപടികൾ ചൊക്രമുടിയിലുള്ളത്. കൂടുതൽ ഭാഗങ്ങളും തെറ്റൽ ഉള്ളത് കൊണ്ട് ഗ്രിപ്പുള്ള ഷൂ അല്ലെങ്കിൽ ട്രെക്കിങ്ങ് ഉപയോഗിക്കുന്ന വടിയും കയ്യിൽ കരുതുക.
ചൊക്രമുടിയുടെ ഉച്ചിയിൽ അതിരാവിലെ തന്നെ എത്തിച്ചേർന്നാൽ മനോഹരമായ കാഴ്ച യാത്രികർക്ക് വേണ്ടി പ്രകൃതി ഒരുക്കിവെച്ചിട്ടുണ്ട്. മലയിടുകൾക്കിടയിലൂടെ നേരിയ സൂര്യകിരണങ്ങൾ ചൊക്രമുടിയിലേക്ക് വന്നു പതിക്കുന്ന കാഴ്ചകളാണ് സഞ്ചാരികളെ കൂടുതൽ ആകർഷകമാക്കുന്നത്. മലമുകളിൽ താഴേക്ക് നോക്കുമ്പോൾ വെള്ളപുതച്ചുകിടക്കുന്ന കാഴ്ച കണ്ണുകൾക്ക് കുളിർമ നല്കുന്നുണ്ട്. പാൽകടൽ പോലെ നീണ്ടു നീണ്ടുനിവർന്നു കിടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഏകദേശം രണ്ടു മണിക്കൂർ ചൊക്രമുടിയുടെ ഉച്ചിയിൽ എത്തിചേരാനെടുക്കുന്ന സമയം. ട്രെക്കിങ്ങിന്റെ പകുതിയെത്തുമ്പോൾ തന്നെ കോടമഞ്ഞു കൊണ്ട് നമ്മെ പൊതിയുന്നത് കാണാം. യാത്രക്കിടയിൽ വിവിധതരം മൃഗങ്ങളെയും പക്ഷികളെയും വൃക്ഷങ്ങളും കാണാൻ സാധിക്കുന്നതാണ്. ട്രെക്കിങ്ങ് കൂടുതൽ കളറാക്കുന്നത് മൃഗങ്ങളുടെ സാനിധ്യം തന്നെയാണ്.പരമാവധി വെള്ളം അത്പോലെ ആഹാരസാധനങ്ങൾ കൂടെ കരുതാൻ ശ്രമിക്കുക.
എന്നാൽ സ്വകാര്യ ടൂറ് ഓപ്പറേറ്റർമാർ നടത്തുന്ന ട്രെക്കിങ്ങ് ഭക്ഷണം പോലുള്ള നിരവധി ആനുകൂല്യം നൽകുന്നതാണ്. ട്രെക്കിങ്ങ് പാക്കേജിന്റെ ചിലവ് 1250 മുതൽ തുടങ്ങുന്നുണ്ട്. ചൊക്രമുടിയുടെ ഉച്ചിയിൽ നിന്ന് താഴേക്ക് അല്പം വെളിച്ചം വീണാൽ അതിമനോഹരമായ പച്ചപ്പുകൾക്കിടയിലൂടെയുള്ള ഗ്യാപ് റോഡും അണക്കെട്ടുകളും തേയിലത്തോട്ടങ്ങളും കാണാൻ സാധിക്കും. ചൊക്രമുടിയിലേക്ക് കയറുന്ന സാമ്യം ഇറങ്ങുമ്പോൾ എടുക്കുന്നില്ല. മൂന്നാറിൽ വരുമ്പോൾ മറക്കാതെ കാണേണ്ട ഒരു സ്ഥലം തന്നെയാണ് ചൊക്രമുടി.
