മാൾട്ടയുടെ ഹൃദയത്തിലേക്ക് ഇനി ജൂൺ മുതൽ വിദേശികളായ സഞ്ചാരികളക്ക് എത്തിച്ചേരാം. അവിടുത്തെ ഹോട്ടലുകൾ സഞ്ചാരികളക്ക് വേണ്ടി ജൂൺ മുതൽ തുറന്നു കൊടുക്കുകയാണ്. ഇരുന്നൂറ് യൂറോ നിരക്കിൽ (അതായത് പതിനേഴായിരത്തിലധികം രൂപ) കുറഞ്ഞത് മൂന്നു ദിവസം വരെ മെഡിറ്റേറിയൻ ദ്വീപുകളിൽ ഈ സമ്മറിൽ ആഘോഷിച്ചാൽ സർക്കാർ പണം നൽകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു.
മാൾട്ട ടൂറിസം വകുപ്പ് മന്ത്രിയുടെ കോവിഡ് സമ്പന്തിയായ നിയന്ത്രണങ്ങൾ ജൂൺ ഒന്ന് മുതൽ എടുത്തുകളയുന്നതിന്റെ ഭാഗമായാണ് വിദേശ സഞ്ചാരികളാക്കായുള്ള മനോഹരമായ ഓഫർ ക്ലയ്‌ടോൻ ബർട്ടോല പ്രഖ്യാപിച്ചത്. 2019 ൽ ഏകദേശം 2.7 ദശലക്ഷത്തിലധികം വിദേശ സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേർന്നത് എന്നാൽ 2020 നിർഭാഗ്യവശാൽ ഏകദേശം എൺപത് ശതമാനത്തിലധികം ഇടിവ് ടൂറിസം വകുപ്പിന് ഉണ്ടാകുകയാണ്.
ഇതിനെ പരിഹരിക്കാനുള്ള മാർഗം എന്ന നിലക്കാണ് മാൾട്ട ഇതുപോലൊരു ഓഫർ വിദേശ സഞ്ചാരികൾക്ക് ഒരുക്കുന്നത്. നിരവധി കടമ്പകളും അതുപോലെ വാക്‌സിനുകളും എടുക്കേണ്ടതുണ്ട്. യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമായതിനാൽ നിരവധി സഞ്ചാരികളാണ് എപ്പോഴും അവധിക്കാല ആഘോഷണങ്ങൾ കൊണ്ട് മൂടാറുള്ളത്. ചരിത്രത്തിലുടനീളം, മെഡിറ്ററേനിയൻ കടലിലെ ഇതിന്റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു.
മാൾട്ട ദ്വീപിലെ ജനസംഖ്യ 4.25 ലക്ഷത്തോളം വരുന്നുള്ളു.അതുപോലെ കുറഞ്ഞ നിരക്കിൽ ഇവിടുത്തെ പോരത്വം ലഭിക്കാനും സാധ്യമാണ്.
