മാട്ടുപ്പെട്ടി ഡാം പ്രകൃതിയുടെയും മനുഷ്യന്റെയും കലാവിരുതാണ്

കേരളത്തിന്റെ സുന്ദരി ഇടുക്കിയുടെ മാറിടത്തിലാണ് മാട്ടുപ്പെട്ടി ഡാമിന്റെ അതിമനോഹര കാഴ്ച സഞ്ചാരികളെ കാത്തിരിക്കുന്നത്. ദേവികുളം പഞ്ചായത്തുകാർക്ക് ഏറെ അഭിമാനവും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമാണ് മാട്ടുപ്പെട്ടി ഡാം. പള്ളിവാസൽ ജലവൈധ്യുതിയുടെ ഭാഗാമാണ് മാട്ടുപ്പെട്ടി ഡാം. മാത്രവുമല്ല മൂന്നാറിന്റെ പരിസര പ്രദേശമായതിനാൽ സഞ്ചാരികളുടെ ഒഴുക്ക് ചെറുതൊന്നുമല്ല. മാത്രവുമല്ല മാട്ടുപ്പെട്ടി ഡാമിലൂടെയുള്ള സ്പീഡ് ബോട്ട് സവാരിയും ലഭ്യമാണ്.

കുടുംബത്തോടുകൂടെ നിരവധി സമയം ചിലവഴിക്കാൻ പറ്റിയ ഇടം കൂടിയാണ് മാട്ടുപ്പെട്ടി ഡാം. ഇളം കാറ്റിന്റെനയും തണുപ്പിന്റെയും കാലാവസ്ഥയിൽ എറെ ആസ്വദിക്കാൻ സാധിക്കുന്ന പകലുകളിൽ കൂടുതൽ സുന്ദരിപ്പട്ടം കൈവരിക്കുകയും ചെയുന്നു മാട്ടുപ്പെട്ടി ഡാം. പച്ചപ്പ നിറഞ്ഞ ഡാമിന്റെ ചുറ്റുഭാഗം ഡാമിന് കൂടുതൽ മനോഹാരിത നൽകുന്നു. മാട്ടുപ്പെട്ടി ഭാഗത്തായി ട്രെക്ക് ചെയ്യാനും അതുപോലെ വന്യജീവികളുടെ സങ്കേതം കൂടിയാണ്.

ആലുവ വഴിയുള്ള അങ്കമാലി റെയിൽവേ സ്റ്റേഷനിലൂടെ മൂന്നാറിലേക്ക് എത്തിച്ചേരാം അതുപോലെ അങ്കമാലിയിൽ നിന്ന് ഏകദേശം 109 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട് മൂന്നാറിന്റെ ഹൃദയത്തിലേക്ക് എത്തിച്ചേരാൻ. അത്പോലെ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്നാറിലേക്ക് 108 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. അത്പോലെ തേയില തോട്ടങ്ങളുടെയും നിരവധി കൃഷികളാൽ സമൃദ്ധമാണ് മാട്ടുപ്പെട്ടി പ്രദേശം.

പച്ചപ്പ് വിരിച്ച വിരിമാറിലൂടെയാണ് മാട്ടുപ്പെട്ടി ഡാമിലേക്ക് യാത്ര ചെയ്യേണ്ടത് പോകുമ്പോൾ തന്നെ നിരവധി സ്പോട്ടുകൾ സഞ്ചാരികളെ കാത്തുകിടക്കുന്നുണ്ട്. ഏറ്റവും അനിയോജ്യമായ സമയം പകലോ അല്ലെങ്കിൽ വൈകുന്നേര സമയങ്ങളിൽ പോകുന്നതായിരിക്കും നല്ലത് കാരണം മഞ്ഞു വീഴുന്ന നയനമനോഹര കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. മൂന്നാറിലേക്ക് വരുന്ന സഞ്ചാരികൾ മാട്ടുപ്പെട്ടി പള്ളിവാസൽ മുതലായ സന്ദർശിക്കാദി ഇവിടം വിട്ട് പോകില്ല.

Leave a Reply